Saturday December 03, 2016
Latest Updates

മുടിയഴകിന് നാടന്‍പ്രയോഗങ്ങള്‍

മുടിയഴകിന് നാടന്‍പ്രയോഗങ്ങള്‍
സ്ത്രീ പുരുഷഭേദമന്യേ എല്ലാവരെയും അലട്ടുന്ന പ്രശ്നമാണ് മുടി കൊഴിച്ചില്‍. നഗരപ്രദേശങ്ങളില്‍ താമസിക്കുന്നവരുടെ ഇടയിലാണ് കൂടുതലായും ഈ പ്രശ്നം ഉണ്ടാവുന്നത്. തിരക്കേറിയ ജീവിതത്തിനിടയ്ക്ക് മുടികൊഴിച്ചില്‍ പോലുള്ള പ്രശ്നങ്ങള്‍ ശ്രദ്ധിക്കാന്‍ പറ്റാറില്ല. രൂക്ഷമായ പ്രശ്നമായി മാറുമ്പോഴാണ് പലരും ഇതേക്കുറിച്ച് ബോധാവന്മാരാകുന്നത്.
മുടികൊഴിയുന്നത് പലര്‍ക്കും പല കാരണങ്ങള്‍ കൊണ്ടാണ്.തലയില്‍ താരനുണ്ടായാല്‍, ക്ലോറിനോ ഉപ്പോ കലര്‍ന്ന വെള്ളത്തില്‍ തല കഴുകിയാല്‍,ഹോര്‍മോണ്‍കളിൽ  വരുന്ന വ്യതിയാനം, മാനസീക പിരിമുറുക്കങ്ങള്‍ തുടങ്ങിയവയെല്ലാം മുടികൊഴിച്ചിലിനു കാരണമാകാറുണ്ട്.
മുടിയില്‍ കൂടുതലായി കളര്‍ ചെയ്യുന്നവര്‍ മുടിയുടെ ആരോഗ്യത്തെ നശിപ്പിക്കുകയാണ്.ഇതുപോലെ ലേസര്‍ ചികിത്സകള്‍ക്ക് വിധേയമാകുന്നവരിലും മുടികൊഴിച്ചില്‍ കണ്ടുവരാറുണ്ട്.
മുടികൊഴിച്ചില്‍ തടയാന്‍ അല്പം ശ്രദ്ധിച്ചാല്‍ മാത്രം മതി.വീട്ടില്‍ തന്നെ തയ്യാറാക്കുന്ന കൂട്ടുകള്‍ ഉപയോഗിച്ച് മുടികൊഴിച്ചില്‍ തടയാം.
വെളിച്ചെണ്ണയോ ഒലിവെണ്ണയോ ചൂടാക്കിയത് അല്പനെരത്തിന് ശേഷം തലയോട്ടിയില്‍ മസ്സാജ് ചെയ്തു അരമണിക്കൂര്‍ വച്ചതിനു ശേഷം കഴുകിക്കളയുക.ഷാംപൂ ഉപയോഗിച്ച് എണ്ണമയം കളയുകയും ചെയ്യാം.
സവാളയിലും വെളുത്തുള്ളിയിലും സള്‍ഫര്‍ കൂടുതലായി അടങ്ങിയിരിക്കുന്നു.സവാള ജ്യൂസ്‌ പരുവത്തിലാക്കി തലയില്‍ തേച്ചുപിടിപ്പിക്കുക, 6 മണിക്കൂര്‍ കഴിഞ്ഞു കഴുകിക്കളയുക.
തലയില്‍ തരന്റെ ഉപദ്രവം ഉണ്ടായാല്‍ ചെറുനാരങ്ങ നീരുകൊണ്ട്  മസ്സാജ് ചെയ്യുന്നത് ഉത്തമമായിരിക്കും
.
മാസത്തില്‍ രണ്ടുതവണ ഹെന്ന ചെയ്യുന്നത് മുടിക്ക് കരുത്തും ഉല്‍ബലവും നല്‍കും.മുടി തഴച്ചുവലരുകയും ചെയ്യും.
മുടി തഴച്ചുവളരാന്‍ മുട്ടയുടെ വെള്ള ഒലിവെണ്ണയില്‍ ചേര്‍ത്ത്  മസ്സാജ് ചെയ്യുന്നത് നല്ലതാണ്
.
വീട്ടില്‍ തന്നെ പരീക്ഷിക്കാവുന്ന ഇത്തരം മരുന്നുകള്‍ മുടിയുടെ ആരോഗ്യവും ഭംഗിയും കാത്തുസംരക്ഷിക്കുന്നു.
Scroll To Top