Monday December 05, 2016
Latest Updates

ഹയ്‌ലോയില്‍ സഞ്ചരിക്കാന്‍ ഇനി കാര്‍ഡ് പേമെന്റ്‌റ് 

ഹയ്‌ലോയില്‍ സഞ്ചരിക്കാന്‍ ഇനി കാര്‍ഡ് പേമെന്റ്‌റ് 

ഡബ്ലിന്‍:ടാക്‌സിബുക്കിംഗ് ആപ്പായ ഹയ്‌ലോ അയര്‍ലണ്ട് പുതിയ കാഷ്‌ലെസ് പേമെന്റ് സര്‍വീസ് ‘ഹയ്‌ലോ പേ’ ആരംഭിച്ചു. ഉപഭോക്താവിന്റെ ഫോണിലൂടെ തന്നെ ടാക്‌സിയുടെ രജിസ്‌ട്രേഷന്‍ നമ്പര്‍ എന്റര്‍ ചെയ്ത ശേഷം ഹയ്‌ലോ പേ കാര്‍ഡ് ഉപയോഗിച്ച് ടാക്‌സി ചാര്‍ജ് അടയ്ക്കാവുന്ന സംവിധാനമാണിത്. ആപ്പ് വഴി ബുക്ക് ചെയ്യാതെ യാത്ര ചെയ്യുന്നവര്‍ക്കും ഈ കാര്‍ഡ് ഉപയോഗിച്ച പേമെന്റ് നടത്താം. യാത്രക്കാരനോ ഡ്രൈവര്‍ക്കോ യാതൊരു സാമ്പത്തിക നഷ്ടവും ഈ സേവനത്തിലൂടെ ഉണ്ടാകില്ലെന്ന് ഹയ്‌ലോ അറിയിച്ചു. 

ടാക്‌സിയില്‍ ഇന്‍കാര്‍ഡ് മെഷീന്‍ ഇന്‍സ്റ്റാള്‍ ചെയ്യേണ്ട ആവശ്യവുമില്ല. ചെറിയ പൊതുസേവന വാഹന (എസ്പിഎസ്‌വി സ്‌മോള്‍ പബ്ലിക് സര്‍വീസ് വെഹിക്കിള്‍) മേഖലയെ സഹായിക്കുക എന്ന ലക്ഷ്യവുമായാണ് ഹയ്‌ലോ പേ സംവിധാനം ആവിഷ്‌കരിച്ചിരിക്കുന്നതെന്ന് ഹയ്‌ലോ അയര്‍ലണ്ട് ജനറല്‍ മാനേജര്‍ ടിം ആര്‍നോള്‍ഡ് പറഞ്ഞു. നൂതന പദ്ധതിയിലൂടെ അയര്‍ലണ്ടിലെ എസ്പിഎസ്‌വി മേഖലയില്‍ ഹയ്‌ലോയുടെ സേവനം അതിവേഗവും ലളിതവും ആക്കുന്നതിനൊപ്പം യാത്രക്കാരനും ഡ്രൈവര്‍ക്കും സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. 

അയര്‍ലണ്ടില്‍ പ്രവര്‍ത്തനമാരംഭിച്ച് മൂന്നു വര്‍ഷത്തിനിടെ 10 മില്യന്‍ യാത്രക്കാര്‍ക്ക് ഇതുവരെ സേവനം നല്കാനായതിലൂടെ അര്‍പ്പണബോധത്തോടെയുള്ള ഡ്രൈവര്‍മാര്‍ക്കൊപ്പം കമ്പനി സുപ്രധാന നാഴികക്കല്ലാണ് താണ്ടിയിരിക്കുന്നതെന്ന് ഹയ്‌ലോ ചീഫ് എക്‌സിക്യൂട്ടീവ് ആന്‍ഡ്രൂ പിന്നിംഗ്ടണ്‍ പറഞ്ഞു. 








Scroll To Top