Tuesday September 26, 2017
Latest Updates

‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി’ ചൊല്ലുന്ന തത്തമ്മ (വീഡിയോ)

‘നന്മ നിറഞ്ഞ മറിയമേ സ്വസ്തി’ ചൊല്ലുന്ന തത്തമ്മ (വീഡിയോ)

സംസാരിക്കുന്ന തത്ത അത്ഭുതമല്ല. എന്നാല്‍ പ്രാര്‍ത്ഥന ചൊല്ലുന്ന തത്തമ്മ ഒരു അത്ഭുതം തന്നെ. പോഞ്ചോ എന്നാണു ഈ പ്രാര്‍ത്ഥന ചൊല്ലുന്ന തത്തമ്മയുടെ പേര്. 

നന്മ നിറഞ്ഞ മറിയമേ സ്വസ്തി തുടങ്ങിയ പ്രാര്‍ത്ഥനകളൊക്കെ പോഞ്ചോയ്ക്ക് കാണാപാഠമാണ്.വടക്കേ അമേരിക്കയിലാണ് പോഞ്ചോയുടെ താമസം.ഒരു കത്തോലിക്ക കുടുംബത്തിലാണ് പോഞ്ചോയെ വളര്‍ത്തുന്നത്. യജമാനനും കുടുംബവും പതിവായി പ്രാര്‍ത്ഥന ചൊല്ലുന്നത് കേട്ട് പോഞ്ചോയും പഠിക്കുകയായിരുന്നു. 

രാവിലെയും,ഉച്ചയ്ക്കും വൈകിട്ടുമൊക്കെ പോഞ്ചോ തത്തമ്മയുടെ പാട്ട് കേള്‍ക്കാറുണ്ട് അയല്‍ക്കാര്‍.പോഞ്ചോ പ്രാര്‍ത്ഥന ഉരുവിടുന്നതിന്റെ വീഡിയോ യൂട്യൂബില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇത് വൈറലായി പ്രചരിച്ചുകൊണ്ടിരിക്കുകയാണ്. 

Scroll To Top