Tuesday October 16, 2018
Latest Updates

യൂറേഷ്യയും ജികെ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് ഒരുക്കുന്ന മഹാ സാംസ്‌കാരികമേള മാര്‍ച്ച് 23 ന് ഡബ്ലിനില്‍ 

യൂറേഷ്യയും ജികെ എന്റര്‍ടെയ്ന്‍മെന്റും ചേര്‍ന്ന് ഒരുക്കുന്ന മഹാ സാംസ്‌കാരികമേള മാര്‍ച്ച് 23 ന് ഡബ്ലിനില്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ ജനപ്രിയ എത്ത്നിക് സൂപ്പര്‍ മാര്‍ക്കറ്റ് ‘യുറേഷ്യയും  ജികെ എന്റര്‍ടെയ്ന്‍മെന്റും സംയുക്തമായി അയര്‍ലണ്ടില്‍ ഒരു വന്‍ സാംസ്‌കാരിക പരിപാടി സംഘടിപ്പിക്കുന്നു. പ്രശസ്ത ഇന്ത്യന്‍ സംഗീതജ്ഞനും അഭിനയേതാവുമായ ഹര്‍ഭജന്‍മാന്‍  അവതരിപ്പിക്കുന്ന സംഗീത പരിപാടിയാണ് സാംസ്‌കാരിക മേളയുടെ മുഖ്യ ആകര്‍ഷണം.

മാര്‍ച്ച് 23 വെള്ളിയാഴ്ച സയന്റോളജി കമ്മ്യൂണിറ്റി സെന്ററിലാണ് പരിപാടി നടക്കുക.രണ്ടാഴ്ചമുമ്പേ തന്നെ പ്രഖ്യാപിച്ച പരിപാടി ഇതിനോടകം അയര്‍ലണ്ടിലെ ഏഷ്യന്‍ സമൂഹത്തില്‍ ചര്‍ച്ചയായിക്കഴിഞ്ഞു.വൈകിട്ട് 5 മണിയ്ക്ക് ആരംഭിക്കുന്ന കലാമേള 11 മണിവരെ നീളും.

തീന്‍ രംഗ് അഥവാ ത്രിവര്‍ണം എന്ന പ്രമേയത്തില്‍ നടക്കുന്ന ലോകപര്യടനത്തിന്റെ ഭാഗമായി ഹര്‍ഭജന്‍മാന്‍  ആദ്യമായാണ് അയര്‍ലണ്ടില്‍ എത്തുന്നത്. അയര്‍ലണ്ടിലെ ഇന്ത്യാ-പാക് ജനതയ്ക്ക് സമര്‍പ്പിച്ചുകൊണ്ടുള്ളതാണ് പരിപാടി.

അയര്‍ലണ്ടിലെ ഇന്ത്യന്‍ സമൂഹത്തിന്റെ സാംസ്‌കാരിക നാനാത്വത്തിലെ ഏകത്വം വിളിച്ചോതുന്ന മഹോത്സവമായാണ് മാര്‍ച്ച് 23 ലെ ഹര്‍ഭജന്‍മാന്‍  ലൈവ് മ്യൂസിക്കല്‍ കണ്‍സേര്‍ട്ട് അവതരിപ്പിക്കപ്പെടുകയെന്ന് യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് ജനറല്‍ മാനേജറും മേളയുടെ സംഘാടകനുമായ ഗുര്‍ഷരണ്‍ സിങ് പത്രസമ്മേളനത്തില്‍ പറഞ്ഞു.

യുഗാദി,ഈസ്റ്റര്‍,ഗുഡിപര്‍വ,ദുര്‍ഗപൂജ തുടങ്ങി ഒട്ടേറെ സാംസ്‌കാരികോത്സവങ്ങള്‍ ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യന്‍ സമൂഹത്തിന്റെ ഐക്യത്തിന്റെയും,സഹകരണത്തിന്റെയും സന്ദേശം നല്‍കുന്ന മഹാവിരുന്നാണ് ഒരുക്കപ്പെടുന്നത്.

യുവാക്കള്‍, കുടുംബം, പ്രായമായവര്‍ തുടങ്ങിയ വിഭാഗങ്ങളില്‍ പെടുന്ന പ്രേക്ഷകര്‍ക്ക് ഏറെ ആസ്വാദ്യകരമാവും പരിപാടിയെന്ന് സംഘാടകര്‍ വാര്‍ത്താകുറിപ്പില്‍ പറയുന്നു. ഏറെ നാളുകള്‍ക്ക് ശേഷമാണ് ഇങ്ങനെ ഒരു പൊതു-കലാ പരിപാടി ഇവിടെ സംഘടിപ്പിക്കപ്പെടുന്നത്. അതുകൊണ്ടുതന്നെ പരിപാടിയ്ക്ക് വലിയ ജനപിന്തുണയാണുള്ളത്.

ഒപ്പം മേള കൂടുതല്‍ ആകര്‍ഷകമാക്കാന്‍ വിവിധ കലാ-സാംസ്‌കാരിക പരിപാടികളും മത്സരങ്ങളും സംഘടിപ്പിക്കും. വിവിധങ്ങളായ ഇന്ത്യന്‍ സംസ്‌കാരങ്ങളും മതവിശ്വാസങ്ങളും ഉത്സവങ്ങളും എല്ലാം ഉള്‍ക്കൊണ്ടുള്ള നാനാത്വത്തിന്‍ ഏകത്വം എന്ന ആശയം അവതരിപ്പിക്കുന്ന സംഗീത നൃത്തപരിപാടിയാണ് സാംസ്‌കാരിക മേളയുടെ മറ്റൊരാകര്‍ഷണം.

കുട്ടികളുടെ പ്രച്ഛന്നവേഷ മത്സരങ്ങളും നൃത്തനൃത്ത്യങ്ങളും വേദിയില്‍ അരങ്ങേറും. ഷാംരോക് ബാംഗ്രയും ബോളിവുഡ് ഫ്യുഷനും ലൈവ് മേളയില്‍ വര്‍ണ്ണവിസമയം തീര്‍ക്കും.ഭരതനാട്യവും വേദിയില്‍ അരങ്ങേറും.ശബ്ദ ദൃശ്യാവിഷ്‌കാരങ്ങളുടെ അനുപമ സമന്വയമൊരുക്കി അയര്‍ലണ്ട് ഇന്നേ വരെ ദര്‍ശിച്ചിട്ടില്ലാത്തത്ര മനോഹര പ്രൗഢിയോടെയാവും ഈ സാംസ്‌കാരികോത്സവം ഒരുക്കുകയെന്ന് സംഘാടകര്‍ വ്യക്തമാക്കി.

കൂടാതെ നിരവധി ഇന്ത്യന്‍ പരമ്പരാഗത രുചികള്‍ അറിയാനുള്ള അവസരവും മേളയൊരുക്കുന്നുണ്ട്. വൈകീട്ട് ആറ് മണി മുതല്‍ 11 മണി വരെ നടക്കുന്ന പരിപാടിയില്‍ നൂറുകണക്കിന് പേര്‍ പങ്കെടുക്കാനെത്തും.

ജികെ എന്റര്‍ടെയ്ന്‍മെന്റിന്റെ വെബ്സൈറ്റിലും, ഫേസ് ബുക്ക് പേജ് വഴിയും യൂറേഷ്യ സൂപ്പര്‍മാര്‍ക്കറ്റ് വഴിയും ടിക്കറ്റുകള്‍ വാങ്ങാവുന്നതാണ്. ടിക്കറ്റുകള്‍ അതിവേഗം ടിക്കറ്റുകള്‍ വിറ്റുതീരുന്നുണ്ടെന്നും,താത്പര്യമുള്ളവര്‍ മുന്‍ കൂട്ടി ബുക്ക് ചെയ്യാനുള്ള സൗകര്യം പ്രയോജനപ്പെടുത്തണമെന്നും സംഘാടകര്‍ അറിയിച്ചു.

Scroll To Top