Saturday December 03, 2016
Latest Updates

അയര്‍ലണ്ട്കാരി ഷോര്‍ട്ടിപശു കോഴിക്കോടുകാരി മാണിക്യത്തെ തോല്‍പ്പിക്കുമെന്ന് ഐറിഷ് മധ്യമങ്ങള്‍ 

അയര്‍ലണ്ട്കാരി ഷോര്‍ട്ടിപശു കോഴിക്കോടുകാരി മാണിക്യത്തെ തോല്‍പ്പിക്കുമെന്ന് ഐറിഷ് മധ്യമങ്ങള്‍ 

ഫോട്ടോ:ഷോര്‍ട്ടി (ഇടത്)മാണിക്യം ഉണ്ട പക്രുവിനോപ്പം (വലത്ത് )

ലെറ്റര്‍കെന്നി:കേരളത്തിലെ കോഴിക്കോട് ജില്ലയിലെ അത്തോളി വില്ലേജിലെ എന്‍ വി ബാലകൃഷന്‍ എന്ന കര്‍ഷകന്റെ വിശേഷങ്ങള്‍ കൌണ്ടി ഡോണഗലിലെ ബാലിനാകാരിക്കില്‍ ചര്‍ച്ചാവിഷയമാവുന്നു.കഴിഞ്ഞ .ദിവസം അയര്‍ലണ്ടിലെ മാധ്യമങ്ങള്‍ കോഴിക്കോട്ടെ ഈ കര്‍ഷകനെ ചര്‍ച്ചാ വിഷയമാക്കിയത് ഒരു തരം വാശിയോടെയും അസുയയോടും കൂടിയായിരുന്നു എന്ന് പറഞ്ഞാലും അതിശയോക്തിയില്ല.അയര്‍ലണ്ടിന് സ്വന്തമായിരുന്ന ഒരു റിക്കോര്‍ഡ് ബാലകൃഷ്ണന്റെ വീട്ടിലെ പശുക്കുട്ടിതട്ടിയെടുത്തു എന്നതാണ് കാരണം.റിക്കോര്‍ഡ് തങ്ങള്‍ തിരികെ പിടിയ്ക്കുമെന്നാണ് ഡോണഗലിലെ കര്‍ഷകരും ഐറിഷ് മധ്യമങ്ങളും പറയുന്നത്.

2015 സെപ്റ്റംബറില്‍ പുറത്തിറങ്ങാന്‍ പോകുന്ന ഗിന്നസ് ബുക്കില്‍ ബാലകൃഷന്റെ വീട്ടിലെ മാണിക്യം എന്ന പശുക്കുട്ടിയാണ് താരം.ലോകത്തിലെ ഏറ്റവും പൊക്കം കുറഞ്ഞ പശുക്കുട്ടിയാണ് ഇപ്പോള്‍ മാണിക്യം എന്ന 61.5 സെന്റീമീറ്റര്‍ പൊക്കക്കാരി.വെച്ചൂര്‍ ഇനത്തില്‍ പെട്ട ഒരു പശുവാണ് ഇത്.

അയര്‍ലണ്ടിലെ ബാലിനാകാരിക്കില്‍ നിന്നുള്ള എല്ലാ എന്ന പശുകുട്ടിയെ തോല്‍പ്പിച്ചാണ് മാണിക്യം ആ ബഹുമതി നേടി ഗിന്നസ് ബുക്കില്‍ പ്രവേശിച്ചത്.

ഇപ്പോഴിതാ മാണിക്യത്തെ തോല്‍പ്പിക്കാന്‍ അയര്‍ലണ്ടില്‍ തന്നെ ഒരാള്‍ തയാറാവുന്നു എന്നാണ് ഐറിഷ് മാധ്യമങ്ങളുടെ വാര്‍ത്ത!,ലോകത്തിലെ ഏറ്റവും ചെറിയ പശുവായി ഷോര്‍ട്ടി എന്ന ഡോണഗലുകാരി അടുത്തു തന്നെ തിരഞ്ഞെടുക്കപ്പെടുമെന്നാണ് അവരുടെ പ്രവചനം. ജെയ്ംസ് വാന്‍സ് എന്ന കര്‍ഷകനാണ് ഒരടി പൊക്കമുള്ള ഷോര്‍ട്ടിയുടെ ഉടമ. പൊക്കക്കുറവില്‍ മുമ്പത്തെ ലോക .റിക്കോര്‍ഡുകാരി എല്ലായുടെ കൊച്ചു മകള്‍ കൂടിയാണ് ഷോര്‍ട്ടി.

18 കിലോ ഗ്രാം മാത്രം ഭാരമുള്ള ഷോര്‍ട്ടി ഉടന്‍ തന്നെ മാണിക്യത്തിന്റെ റെക്കോര്‍ഡ് തിരുത്തുമെന്ന് പലരും വിശ്വസിക്കുന്നു.ഡെക്സ്റ്റര്‍ ഇനത്തില്‍ പെട്ട പശുവാണു ഷോര്‍ട്ടി. വെച്ചൂര്‍ പശുക്കളെ പോലെ തന്നെ വംശനാശഭീഷണി നേരിട്ടുകൊണ്ടിരുന്ന ഒരു വിഭാഗമാണ് ഡക്സ്റ്റര്‍ പശുക്കളും.
റെജി സി ജേക്കബ് 

Scroll To Top