Saturday December 03, 2016
Latest Updates

ഡബ്ലിനിലെ ജപ്പാന്‍കാരനും ഗിന്നസ് ബിയറും

ഡബ്ലിനിലെ ജപ്പാന്‍കാരനും ഗിന്നസ് ബിയറും

ഡബ്ലിന്‍:കൃത്യമായ ലക്ഷ്യത്തോടെ യാത്രകള്‍ നടത്തു്ന്ന ഒരു പാട് സഞ്ചാരികളുണ്ട്.പ്രത്യേകിച്ചും ഗിന്നസ് റിക്കോര്‍ഡ് ലക്ഷ്യമാക്കി. ജപ്പാന്‍കാരനായ യുയാ അബെ ഡബ്ലിനിലൂടെ നടത്തിക്കൊണ്ടിരിക്കുന്ന യാത്ര അവയിലൊന്നാണ്. ഡബ്ലിനിലെ ഓരോ പബ്ബില്‍ നിന്നും ഒരു പൈന്റ് ബിയര്‍ കഴിക്കുകയാണ് ലക്ഷ്യം.!

ഗിന്നസ് ഇവിടെ വരുന്നുണ്ട്. റിക്കോര്‍ഡിന്റെ രൂപത്തിലല്ല. സാക്ഷാല്‍ ഗിന്നസ് ബിയറിന്റെ രൂപത്തില്‍. ഇയാള്‍ ഇതുവരെ കഴിച്ചത് ഗിന്നസ് ബിയര്‍ മാത്രം. നുരഞ്ഞു നിറയുന്ന മഗ്ഗിന്റെ ചിത്രം മനസ്സില്‍ പ്രതിഷ്ഠിച്ച് ബീയര്‍ തീര്‍ഥയാത്ര’ തുടരുന്ന ഇദ്ദേഹത്തിന്റെ പക്കല്‍ വ്യത്യസ്ഥമായ ഒരു ബൈബിള്‍ ഉണ്ട്, മാക്ക് മൊലോനിയുടെ പബ്ബ് സപോട്ടേഴ്‌സ് ബുക്ക്. 

പൈന്റ് കഴിച്ചു കഴിഞ്ഞാല്‍ ബാര്‍മാനെക്കൊണ്ട് അവരുടെ പബ്ബിന്റെ നേരേ ഒരു ഒപ്പ് വാങ്ങും. ബാര്‍മാന്‍മാരാവട്ടെ അഭിമാനത്തോടെ ഒപ്പ് ചാര്‍ത്തിക്കൊടുക്കും. 120 ദിവസങ്ങള്‍ കൊണ്ട് 226 പബ്ബുകളില്‍ നിന്ന് മഗ്ഗില്‍ നുരയുന്ന ലക്ഷ്യം നുകര്‍ന്നു ഈ ജാപ്പനീസ് ചെറുപ്പക്കാരന്‍. കഴിഞ്ഞ വൈകുന്നേരത്ത് ബെഗ്ഗേഴ്‌സ് ബുഷിലെ സ്ലാറ്ററി പബ്ബിലാണ് 225 മത്തെ പൈന്റ് തികച്ചത്.എന്തായാലും ഈ ജപ്പാന്‍കാരന്റെ ഉദ്ദേശശുദ്ധി അറിഞ്ഞ് ചില ബാറുകാര്‍ ഇയാള്‍ക്ക് സൌജന്യമായി ബിയര്‍ നല്‍കി സല്‍ക്കരിക്കുന്നുണ്ട്.

Scroll To Top