Friday January 19, 2018
Latest Updates

ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും

ഗാംഗുലി ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്റെ പരിശീലകനായേക്കും

ഇന്ത്യയുടെ ഏക്കാലത്തേയും മികച്ച ക്യാപ്റ്റന്മാരില്‍ ഒരാളായ സൗരവ് ഗാംഗുലി ഇന്ത്യന്‍ ടീമിന്റെ പരിശീലകനായേക്കും. ലോകകപ്പ് കഴിഞ്ഞതോടെ കോച്ച് ഡങ്കന്‍ ഫ്‌ലച്ചറുമായുണ്ടായിരുന്ന കരാര്‍ അവസാനിച്ചിരുന്നു. ഈ സാഹചര്യത്തില്‍ പുതിയ കോച്ചായി ഗാംഗുലിയെ നിയമിക്കാന്‍ നീക്കം നടക്കുന്നുണ്ടെന്നാണ് സൂചന.

ഇന്ത്യയെ പരിശീലിപ്പിക്കാന്‍ തനിക്ക് ആഗ്രഹമുണ്ടെന്ന് ദാദ ബിസിസിഐ തലവന്‍ ജഗ്‌മോഹന്‍ ഡാല്‍മിയയെ അറിയിച്ചതായി റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. പരിശീലകനാവാന്‍ ഗാംഗുലി എന്തു കൊണ്ടും യോഗ്യനാണെന്നും, ഇക്കാര്യം ബി.സി.സി.ഐയെ അറിയിക്കുമെന്നുമായിരുന്നു ഡാല്‍മിയ ഇതേ കുറിച്ച് പ്രതികരിച്ചത്. പരിശീലക സ്ഥാനത്തേക്ക് ഗാംഗുലിയെ പരിഗണിക്കണമെന്ന ആവശ്യവുമായി ബംഗാള്‍ ക്രിക്കറ്റ് അസോസിയേഷനും രംഗത്തുണ്ട്. ടീമിന്റെ നിയുക്ത ക്യാപ്റ്റന്‍ വിരാട് കൊഹ്ലിക്ക് എറ്റവും അനുയോജ്യനായ പരിശീലകനായിരിക്കും ഗാംഗുലി എന്നാണ് ഇവരുടെ വാദം.

എന്നാല്‍ മുന്‍ ഇന്ത്യന്‍ നായകന്‍ രാഹുല്‍ ദ്രാവിഡിനെ പരിശീലക സ്ഥാനത്തേക്ക് പരിഗണിക്കണമെന്ന് ആവശ്യം ബി.സി.സി.ഐയിലെ ഒരു വിഭാഗത്തിനിടയില്‍ ശക്തമാണ്. എന്തായാലും ടീം ഇന്ത്യക്ക് ഇന്ത്യക്കാരനായ കോച്ച് മതിയെന്നാണ് ബോര്‍ഡിനുള്ളിലെ പൊതു അഭിപ്രായം.

 

Scroll To Top