Sunday December 11, 2016
Latest Updates

ഗുജറാത്ത് പോലീസ് ഇനി പറക്കും, ഹാര്‍ലി ഡേവിസണില്‍

ഗുജറാത്ത് പോലീസ് ഇനി പറക്കും, ഹാര്‍ലി ഡേവിസണില്‍

വിദ്യാഭ്യാസം, ജീവിത നിലവാരം എന്നീ കാര്യങ്ങളില്‍ ഏറെ പിന്നിലാണെങ്കിലും ദുബൈ, അബുദാബി പോലുള്ള രാജ്യങ്ങളിലെ പോലീസിനോട് കിടപിടിക്കാനാണ് ഗുജറാത്ത് പോലീസിന്റെ ശ്രമം. ഇതിനായി പോലീസ് സേനക്കായി ഗുജറാത്ത് ആഭ്യന്തരവകുപ്പ് വാങ്ങി നല്‍കിയത് സാക്ഷാല്‍ ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ തന്നെയാണ്.

ഹാര്‍ലി ഡേവിസണ്‍ ബൈക്കുകള്‍ സ്വന്തമാക്കുന്ന രാജ്യത്തെ ആദ്യ പോലീസ് സേനയാണ് ഗുജറാത്ത്. ഒന്‍പത് ഹാര്‍ലി ഡേവിസണ്‍ സ്ട്രീറ്റ് 750 ബൈക്കുകളാണ് ഗുജറാത്ത് പോലീസ് സ്വന്തമാക്കിയത്. സേനക്കായി പ്രത്യേകം ഡിസൈന്‍ ചെയ്യപ്പെട്ട ഈ ബൈക്കുകള്‍ നിര്‍മ്മിക്കപ്പെട്ടത് ഗുജറാത്ത് പോലീസിന്റെ ലിവറിയില്‍ തന്നെയാണ്. ഇത്തരം ബൈക്കുകള്‍ ഓടിക്കാന്‍ പരിശീലനം നേടിയവര്‍ സേനയില്‍ ലഭ്യമല്ലാത്തതിനാല്‍ കമ്പനിയോടു തന്നെ പരിശീലനം നല്‍കാന്‍ ആവശ്യപ്പെട്ടിരിക്കുകയാണ് ഗുജറാത്ത് സര്‍ക്കാര്‍.

ദില്ലി എക്‌സ്‌ഷോറൂം നിരക്കുകള്‍ പ്രകരം ഇത്തരം ബൈക്കുകള്‍ക്ക് 4.33 ലക്ഷം രൂപയാണ് വില. വാഹനത്തില്‍ ഉപയോഗിക്കുന്ന 749 സിസി ലിക്വിഡ് കൂള്‍ എഞ്ചിന്‍ 53 എച് പി പവറും, 64.9 എന്‍ എം ടോര്‍ക്കും നല്‍കാന്‍ കഴിവുള്ളതാണ്.

Scroll To Top