Saturday December 03, 2016
Latest Updates

അയര്‍ലണ്ടിലെ ഉപഭോക്തൃ സൂചിക മുകളിലേക്ക്,സാമ്പത്തികാവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നു

അയര്‍ലണ്ടിലെ ഉപഭോക്തൃ സൂചിക മുകളിലേക്ക്,സാമ്പത്തികാവസ്ഥ കൂടുതല്‍ മെച്ചപ്പെടുന്നു

ഡബ്ലിന്‍: അയര്‍ലണ്ടിലെ ജനങ്ങളുടെ വാങ്ങല്‍ ശേഷി വര്‍ധിച്ചതായി കണക്കുകള്‍.ഡിസംബറിലെ കണക്കുകള്‍ പ്രകാരമുള്ള സര്‍വേ റിപ്പോര്‍ട്ട് അനുസരിച്ച് അയര്‍ലണ്ടിലെ ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷി എട്ട് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിന് അടുത്തെത്തിയിരിക്കുകയാണ്. കെബിസി ബാങ്കും ഇ.എസ്.ആര്‍.ഐയും നടത്തിയ സര്‍വേ പ്രകാരം അയര്‍ലണ്ടിലെ കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് ഡിസംബറില്‍ 103.9 പോയിന്റായി. .

ഒരുമാസം മുമ്പ് കണ്‍സ്യൂമര്‍ സെന്റിമെന്റ് ഇന്‍ഡക്‌സ് 103.1 പോയിന്റില്‍ എത്തിയതാണ് എട്ട് വര്‍ഷത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന നിരക്ക്. പണം ചെലവഴിക്കുന്ന കാര്യത്തില്‍ ഐറിഷ് ഉപഭോക്താക്കള്‍ കൂടുതല്‍ ജാഗ്രത പാലിക്കുന്നുണ്ടെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നതായി കെബിസി അയര്‍ലണ്ടിന്റെ ചീഫ് എക്കണോമിസ്റ്റ് ഓസ്റ്റിന്‍ ഹ്യൂഗ്‌സ് പറഞ്ഞു. 2014 ല്‍ ഐറിഷ് സമ്പദ്ഘടന അഞ്ച് ശതമാനം വളര്‍ച്ചയാണ് നേടിയത്. തൊഴിലില്ലായ്മ നിരക്ക് കുറയുകയും നികുതി വരുമാനം കൂടുകയും ചെയ്തു.

സമ്പദ്ഘടനയ്ക്ക് മൊത്തത്തില്‍ ഉണ്ടായ ഈ ഉണര്‍വ് ഉപഭോക്താക്കളുടെ വാങ്ങല്‍ ശേഷിയും വര്‍ധിപ്പിച്ചു. മറ്റൊരു സര്‍വേ റിപ്പോര്‍ട്ട് പ്രകാരം അയര്‍ലണ്ടിലെ റീട്ടെയ്ല്‍ മേഖലയിലെ വില്‍പ്പന 4.7 ശതമാനമായി കൂടി. വസ്ത്ര വിപണിയിലും ഫര്‍ണിച്ചര്‍ വില്‍പ്പനയിലും കാര്യമായ വര്‍ധന രേഖപ്പെടുത്തി.കാര്‍ വിപണിയിലും ഡിപ്പാര്‍ട്ട്‌മെന്റ് സ്റ്റോറുകളിലും മികച്ച വില്‍പ്പന രേഖപ്പെടുത്തി.

Scroll To Top