Sunday December 04, 2016
Latest Updates

അയര്‍ലണ്ട് കുതിയ്ക്കുന്നത് ചൈനയേക്കാള്‍ വേഗത്തിലെന്ന് ധനമന്ത്രി മൈക്കില്‍ നൂനന്‍:സാമ്പത്തിക വളര്‍ച്ച അതിശീഘ്രം,നടപ്പ് വര്‍ഷം പ്രതീക്ഷ 6 ശതമാനമെന്ന് സര്‍ക്കാര്‍ 

അയര്‍ലണ്ട് കുതിയ്ക്കുന്നത് ചൈനയേക്കാള്‍ വേഗത്തിലെന്ന് ധനമന്ത്രി മൈക്കില്‍ നൂനന്‍:സാമ്പത്തിക വളര്‍ച്ച അതിശീഘ്രം,നടപ്പ് വര്‍ഷം പ്രതീക്ഷ 6 ശതമാനമെന്ന് സര്‍ക്കാര്‍ 

ഡബ്ലിന്‍:വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ കൈവരിക്കാന്‍ കഴിഞ്ഞ സാമ്പത്തിക വളര്‍ച്ച ശ്രദ്ധേയമെന്ന് ധനമന്ത്രി. സെന്റര്‍ സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസിന്റ കണക്കുകള്‍ പ്രകാരം ഐറിഷ് സമ്പദ് വ്യവസ്ഥയുടെ മൂല്യം 210 ബില്ല്യണ്‍ യൂറോയിലേക്ക് കുതിച്ചിരിക്കുന്നു.ജൂണ്‍ അവസാനം വരെയുള്ള മൂന്നു മാസങ്ങളില്‍ 50.14 യൂറോ ആയിരുന്നു വളര്‍ച്ച.കഴിഞ്ഞ ആറുമാസങ്ങളില്‍ സമ്പദ് വ്യവസ്ഥ 7 ശതമാനം വളര്‍ന്നെന്നും ചൈനയേക്കാള്‍ മുന്നിലാണ് അയര്‍ലണ്ടിന്റെ വളര്‍ച്ചയെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.ഒക്ടോബര്‍ ബഡ്ജറ്റ് 1.2 നിന്ന് 1.5 ബില്യണ്‍ യൂറോ ആയി ഉയര്‍ത്താനുള്ള പദ്ധതിയില്‍ സര്‍ക്കാര്‍ ഉറച്ചു നില്‍ക്കുമെന്നും അദ്ദേഹം അറിയിച്ചു. 

വ്യവസായത്തില്‍ 4.2 ശതമാനം വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്.നിര്‍മ്മാണ സേവന മേഖലകളിലും വളര്‍ച്ചയുണ്ടായി. വ്യക്തിഗത ഉപഭോഗനിരക്ക് 0.4 ശതമാനം ഉയര്‍ന്നതായും സര്‍ക്കാര്‍ ചിലവുകള്‍ താഴ്ന്നതായും സ്ഥിതി വിവരക്കണക്കുകള്‍ സൂചിപ്പിക്കുന്നു.

നടപ്പ് സാമ്പത്തിക വര്‍ഷം 6 ശതമാനം വളര്‍ച്ച നേടാന്‍ കഴിയും എന്ന ആത്മവിശ്വാസത്തിലാണ് സര്‍ക്കാര്‍.നേരത്തേ പ്രവചിക്കപ്പെട്ട കണക്കുകളെ മറികടന്ന വളര്‍ച്ച,സമ്പദ് വ്യവസ്ഥയുടെ തിരിച്ചു വരവിന് ആക്കം കൂട്ടുന്നു.യൂറോ മേഖലയിലെ അടുത്ത ശക്തന്മാരായ സ്‌പെയിനിനെക്കാള്‍ രണ്ട് മടങ്ങ് വളര്‍ച്ചയാണ് ജിഡിപിയില്‍ ജൂണ്‍വരെയുള്ള മൂന്ന് മാസങ്ങളില്‍ രേഖപ്പെടുത്തിയിരിക്കുന്നത്. പ്രതിശീര്‍ഷ ജിഡിപി 10,944 യൂറോ ആയി വളര്‍ന്നു. ജൂണ്‍വരെയുള്ള മൂന്ന് മാസക്കാലം 2 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ രാജ്യത്തിന് സാധിച്ചു. ജൂണ്‍ വരെയുള്ള കയറ്റുമതി 13.6 ശതമാനം വര്‍ദ്ധിക്കുകയും അതേ സമയം തന്നെ നിലവിലുണ്ടായിരുന്ന ഇറക്കുമതി 16.9 ശതമാനം കുറയുകയും ചെയ്തു. 

പെരുപ്പിച്ച കണക്കുകളാണ് കയറ്റുമതി സംബന്ധിച്ച് പുറത്ത് വന്നിരിക്കുന്നത് എന്ന ആക്ഷേപം ചില കേന്ദ്രങ്ങള്‍ ഉന്നയിക്കുമ്പോഴും,കഴിഞ്ഞ ആറുമാസത്തെ ശക്തമായ സാമ്പത്തിക വളര്‍ച്ച ബഡ്ജറ്റിന് മുമ്പ് ഭരണകക്ഷിയ്ക്ക് മേല്‍ക്കൈ നല്‍കുകയും ചെയ്യുന്നുണ്ട് എ്ന്നത് വ്യക്തം.ചിലവുകള്‍ നിയന്ത്രിക്കുമെന്നും തിരഞ്ഞെടുപ്പ് വരുന്നതിന്റെ പേരില്‍ നിയന്ത്രണമില്ലാതെ ചിലവിട്ട് പ്രതിസന്ധിയിലേക്ക് പോകാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നില്ല എ്ന്നും ധനമന്ത്രി ആവര്‍ത്തിച്ച വ്യക്തമാക്കുന്നു.



Scroll To Top