Tuesday September 26, 2017
Latest Updates

അയര്‍ലണ്ടിന്റെ സാമ്പത്തികമേഖല വളര്‍ച്ചയുടെ പാതയില്‍ തന്നെ,പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കുതിക്കുന്ന യൂറോപ്പിലെ ഏകരാജ്യം

അയര്‍ലണ്ടിന്റെ സാമ്പത്തികമേഖല വളര്‍ച്ചയുടെ പാതയില്‍ തന്നെ,പ്രതീക്ഷിച്ചിരുന്നതിനേക്കാള്‍ കൂടുതല്‍ വേഗത്തില്‍ കുതിക്കുന്ന യൂറോപ്പിലെ ഏകരാജ്യം

ഡബ്ലിന്‍ :യൂറോ സോണിന്റെ കടന്നുവരവിന്റെ നാലാം വര്‍ഷത്തില്‍ ഏറ്റവും വേഗതയില്‍ കുതിക്കുന്ന സാമ്പത്തികമേഖല അയര്‍ലണ്ടിന്റതേ്.ഡാവി സ്റ്റോക്ക് ബ്രോക്കേഴ്സാണ് ഈ വിവരം വെളിപ്പെടുത്തിയത്.2017 ല്‍ ജി.ഡി.പിയില്‍ പ്രവചിച്ചിരുന്ന 3.7ല്‍ നിന്ന് അഞ്ച് ശതമാനം വളര്‍ച്ച വരെ നേടുമെന്നാണ് കരുതുന്നത്.യൂറോ മേഖലയിലെ മൊത്തം വളര്‍ച്ചനിരക്കിനേക്കാള്‍ അപേക്ഷിച്ച് 1.7 ശതമാനം കൂടുതലാണ് ഇത്.

ആഭ്യന്തര വിപണിയിലെ പ്രശ്നങ്ങള്‍ നേരിയതോതില്‍ സ്വാധീനിക്കുമ്പോഴും ,മൊത്ത വളര്‍ച്ചയില്‍ അയര്‍ലണ്ട് കാട്ടുന്ന കരുത്ത് ആരെയും അത്ഭുതപ്പെടുത്തുന്നതാണ്.യൂറോപ്പില്‍ ഏറ്റവും അധികം വിദേശ സംരംഭകര്‍ ബിസിനസ് തുടങ്ങാന്‍ പരിഗണിക്കുന്ന രാജ്യമായി അയര്‍ലണ്ട് മാറിയിട്ടുണ്ട്.ഡാവി സ്റ്റോക്ക് ബ്രോക്കേഴ്സ് വിലയിരുത്തുന്നു.

കഴിഞ്ഞ വഷത്തെ ബ്രക്സിറ്റ് റഫറണ്ടത്തിനുശേഷവും കയറ്റുമതി പോലുള്ള പ്രത്യേക മേഖലകളില്‍ ,മുറിവേല്‍ക്കാത്ത,മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് മെച്ചപ്പെട്ട വളര്‍ച്ച നേടാന്‍ സാധിച്ചിട്ടുണ്ട്.കഴിഞ്ഞ വര്‍ഷത്തിന്റെ അന്ത്യ പാദത്തി്ല്‍ ഇറക്കുമതി ചെയ്ത 20മില്ല്യണ്‍ യൂറോയുടെ ബൗദ്ധിക സ്വത്തുക്കള്‍ 2016ന്റെ കൃത്രിമമായി ജിഡിപി വളര്‍ച്ചയെ സമ്മര്‍ദ്ദത്തിലാക്കിയിരുന്നു.ഈ വര്‍ഷം ഇത് വിപരീതഫലം തരുമെന്നാണ് കരുതുന്നത്.ഭൗതീക ഗുണഭോക്താക്കളുടെ ചെലവിലും വളര്‍ച്ച പ്രതീക്ഷിക്കുന്നുണ്ട്.2016ലെ മൂന്ന് ശതമാനത്തില്‍ നിന്ന് 3.4 ആയി ഉയരുമെന്നാണ് കരുതുന്നത്.തൊഴില്‍ മേഖലയുടെ വളര്‍ച്ചയിലും പുരോഗതിയുണ്ടാകും. 2017ല്‍ 2.8ശതമാനവും 2018ല്‍ 2.3മാണു കരുതുന്നത്.

എന്നിരുന്നാലും ബ്രക്സിറ്റ് രാജ്യത്തിന് ഭീഷണി ഉയര്‍ത്തുന്നതായി ചില കേന്ദ്രങ്ങള്‍ മുന്നറിയിപ്പ് തരുന്നുണ്ട്.ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ)2019ല്‍ പ്രാബല്യത്തില്‍ വരുന്ന താരീഫുകള്‍ ഐറീഷ് കയറ്റുമതിയെ ദോഷകരമായി ബാധിക്കുമെന്നാണ് ആശങ്ക.ഐറീഷ് ജിഡിപി വളര്‍ച്ചയെ വീഴ്ത്താനും കൃഷിയെയും ചെറുകിട ,ഇടത്തരം സംരംഭങ്ങളെ മോശമായി ബാധിക്കാനും ഇടയായേക്കാം.ഇക്കാര്യത്തില്‍ ജാഗ്രതയുണ്ടാകണമെന്നും മുന്നറിയിപ്പുണ്ട്.

ലോകവ്യാപാര സംഘടനയുടെ (ഡബ്ല്യു.ടി.ഒ) താരീഫുകള്‍ നിലവില്‍ വന്നുകഴിഞ്ഞാല്‍ ഐറീഷ് ഡിജിപി വളര്‍ച്ചയില്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ 2 ശതമാനം കുറവുണ്ടാകുമെന്ന് ധനകാര്യ മന്ത്രാലയം മുന്നറിയിപ്പ് നല്‍കുന്നു.

ആദ്യ പര്‍ച്ചേസുകാര്‍ക്കായി നടപ്പാക്കുന്ന ഹെല്‍പ്പ് ടു ബൈ പ്രഖ്യാപനവും സെന്‍ട്രല്‍ ബാങ്കിന്റെ പണയ നിയമ വ്യവസ്ഥകളിലെ ഇളവുകളും പുതിയ വെളിച്ചം നല്‍കുമെന്നും ഡാവി പറയുന്നു.ഭവന വിപണി സ്ഥിരതയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.2017ല്‍ 19500 സ്വത്തുക്കള്‍ വില്‍പ്പനയ്ക്കായി മൈ ഹോം വെബ്സൈറ്റില്‍ ലിസ്റ്റ് ചെയ്യപ്പെടുമെന്നാണ് കരുതുന്നത്.

Scroll To Top