Tuesday December 06, 2016
Latest Updates

സമ്പദ് വ്യവസ്ഥയില്‍ വന്‍കുതിപ്പ്,വളര്‍ച്ചയില്‍ അയര്‍ലണ്ട് യൂ കെയ്ക്ക് മുമ്പിലെത്തി 

സമ്പദ് വ്യവസ്ഥയില്‍ വന്‍കുതിപ്പ്,വളര്‍ച്ചയില്‍ അയര്‍ലണ്ട് യൂ കെയ്ക്ക് മുമ്പിലെത്തി 

ഡബ്ലിന്‍:അയര്‍ലണ്ട് സാമ്പത്തികമായി തളരുകയാണെന്ന് പറയുന്നവരുണ്ട്,എന്നാല്‍ പുതിയ കണക്കുകള്‍ അനുസരിച്ച് സമ്പത്തിന്റെ അടിസ്ഥാനത്തില്‍ ലോകത്തിലെ 13 മത്തെ സ്ഥാനത്ത് അയര്‍ലണ്ട് എത്തിയിരിക്കുകയാണ്.സാമ്പത്തിക മാന്ദ്യത്തിനു ശേഷം ഇപ്പോള്‍ അയര്‍ലണ്ട് വന്‍ കുതിപ്പാണ് തുടരുന്നത് എന്നാണ് അന്താരാഷ്ട്ര സാമ്പത്തിക കണക്കുകള്‍ സൂചിപ്പിക്കുന്നത്.

ആഭ്യന്തര ഉത്പാദന വളര്‍ച്ചാ നിരക്കിനെ അടിസ്ഥാനപ്പെടുത്തിയാണ് 174 രാജ്യങ്ങളുടെ പട്ടികയില്‍നിന്ന് ഖത്തറിനെ സമ്പന്ന രാജ്യമായി തെരഞ്ഞെടുത്തത്. ഇന്റര്‍നാഷ്ണല്‍ മോണിറ്ററി ഫണ്ടിന്റെ സഹായത്തോടെ ഗ്ലോബല്‍ ഫിനാന്‍സ് മാഗസീനാണ് ഈ കണക്കുകള്‍ തയാറാക്കിയത്.ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യമായി തെരഞ്ഞെടുത്തത് ഖത്തറിനെയാണ്.

ഖത്തറിന് പിന്നാലെ ലക്‌സംബര്‍ഗും സിംഗപ്പൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. ഏറ്റവും സമ്പന്ന രാജ്യമായ ഖത്തറില്‍ 105,091 ഡോളര്‍ ജിഡിപി പെര്‍ ക്യാപിറ്റാ (2013) ഉണ്ടെന്നാണ് ഗ്ലോബല്‍ ഫിനാന്‍സ് പ്രസിദ്ധീകരിച്ച പട്ടികയില്‍ പറയുന്നത്.ഗ്രോസ് ഡൊമസ്റ്റിക് പ്രൊഡക്ടുകളുടെ അടിസ്ഥാനത്തിലാണ് ഈ നിര്‍ണയം നടത്തിയിരിക്കുന്നത്.ഗള്‍ഫ് രാജ്യമായ ഖത്തറില്‍ 2013 വര്‍ഷത്തില്‍ ജിഡിപി ആളോഹരി 67,497 പൗണ്ടായിരുന്നു.ഖത്തര്‍ ദിനംപ്രതി വളര്‍ച്ച പ്രാപിക്കുന്നു എന്നതാണ് ഈ ഒന്നാം സ്ഥാനം കൊണ്ട് അര്‍ത്ഥമാക്കുന്നത്. 

സമ്പന്ന രാജ്യങ്ങളില്‍ രണ്ടാമത് യൂറോപ്പിലെ ചെറിയ രാജ്യമായ ലക്‌സംബര്‍ഗാണ്. 2013 ല്‍ 51,086 പൗണ്ടായിരുന്നു ഇവിടെ ആളോഹരി ജിഡിപി. 

മൂന്നാമത് സിംഗപ്പൂരാണ്.2013ല്‍ ഇവിടെ ജിഡിപി 32,915 പൗണ്ടാണ്. യുഎഇ,സ്വിറ്റ്‌സര്‍ലണ്ട്,എന്നിവ ടോപ്പ് 10ല്‍ ഇടംപിടിച്ചു. 

സാമ്പത്തിക മാന്ദ്യത്തിലേയ്ക്ക് കുതിയ്ക്കുന്നു എന്ന് ഇന്നലെയും ആഗോള മാധ്യമങ്ങള്‍ പ്രാധാന്യത്തോടെ റിപ്പോര്‍ട്ട് ചെയ്ത ആസ്‌ട്രേലിയയ്ക്കും പക്ഷെ കഴിഞ്ഞ വര്‍ഷത്തെ ടോപ്പ് 10ല്‍ സ്ഥാനമുണ്ട്.അയര്‍ലണ്ടിന് 13 മത്തെ സ്ഥാനമാണ്.ആളോഹരി 27,493 പൗണ്ടാണ് ഇവിടെ ജിഡിപി

ബ്രിട്ടന്‍ പട്ടികയില്‍ ആദ്യ പത്തില്‍ പോലും ഇടംപിടിച്ചില്ല.അയര്‍ലണ്ടിനും പിറകിലായി 23 മത്തെ സ്ഥാനം കൊണ്ട് ബ്രിട്ടന് തൃപ്തിപ്പെടേണ്ടിവന്നു. ഇവിടെ ജിഡിപി 24,086 പൗണ്ടാണ്. 

ഇന്ത്യയുടെ സ്ഥാനം പട്ടികയില്‍ ഏറെ പിന്നിലാണ്.130 മത് സ്ഥാനം.ഏറ്റവും ദരിദ്രരാജ്യം കോംഗോയാണ്.ഇവിടെ ജിഡിപി വെറും 394 പൗണ്ടാണ്. സിംബാവേയും,ബുറുണ്ടിയും ലിബേറിയയും ദരിദ്രരാജ്യങ്ങളാണ്.

നാണയപ്പെരുപ്പ നിരക്ക്,ജീവിത ചെലവ് എന്നിവയും പട്ടിക നിര്‍ണയിക്കുന്നതില്‍ പ്രധാന ഘടകങ്ങളായിരുന്നു.

Scroll To Top