Sunday October 22, 2017
Latest Updates

ഐറീഷ് സമ്പദ് വ്യവസ്ഥ കൂടുതല്‍ ഭദ്രതയിലേക്കെന്ന് ഐബെക്ക്,ബ്രെക്‌സിറ്റിനിടയിലും ലക്ഷ്യമിട്ട വളര്‍ച്ച നേടുമെന്ന് പഠനം

ഐറീഷ് സമ്പദ് വ്യവസ്ഥ കൂടുതല്‍ ഭദ്രതയിലേക്കെന്ന് ഐബെക്ക്,ബ്രെക്‌സിറ്റിനിടയിലും ലക്ഷ്യമിട്ട വളര്‍ച്ച നേടുമെന്ന് പഠനം

ഡബ്ലിന്‍: ഐറീഷ് സമ്പദ് വ്യവസ്ഥ കൂടുതല്‍ ഭദ്രതയിലേയ്‌ക്കെന്ന് ഐറിഷ് വ്യാപാര സംഘടനകളുടെ പഠനറിപ്പോര്‍ട്ട്.വ്യാപാരമേഖല മാത്രമല്ല തൊഴില്‍ മേഖലയിലും മികച്ച മുന്നേറ്റമാണ് നടക്കുന്നതെന്ന് ഐബെക്ക് (Irish Business and Employers Confederation)വൃത്തങ്ങള്‍ വെളിപ്പെടുത്തി.

രാജ്യം 2017ല്‍ 4.2% വളര്‍ച്ചയും 2018ല്‍ 3.2% വളര്‍ച്ചയുമാണ് വിഭാവനം ചെയ്യുന്നത് കരഗതമാക്കുക തന്നെ ചെയ്യുമെന്ന് ഐബെക്ക് കരുതുന്നു. ആഭ്യന്തര സാമ്പത്തിക വ്യവസ്ഥയെ കൂടുതല്‍ ശക്തമായ നിലയിലെത്തിയിരിക്കുകയാണെന്നു ഐബകിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു. എന്നാല്‍ ബ്രക്സിറ്റിനെ ഒനേരിടുന്നതില്‍ വിട്ടുവീഴ്ചാ മനോഭാവം വേണ്ടെന്ന മുന്നറിയിപ്പും ഇത് നല്‍കുന്നുണ്ട്.

ബ്രക്സിറ്റ് പശ്ചാത്തലമൊരുക്കുന്ന അനിശ്ചിതത്വങ്ങളില്‍ നിന്നെല്ലാം കരകയറിയ തൊഴില്‍വിപണി വന്‍തോതില്‍ നേട്ടമുണ്ടാക്കിയതാണ് എടുത്തുപറയേണ്ട പ്രത്യേകതയെന്നു റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.കൃഷി, സ്വയംതൊഴില്‍ എന്നിവയിലൊഴികെ സ്വകാര്യ മേഖല വന്‍ വളര്‍ച്ചയാണ് (5.2%)നേടിയതെന്ന് ഐബക് മേധാവി ജറാര്‍ഡ് ബ്രാഡി പറഞ്ഞു.തൊഴിലില്ലായ്മ ഈ വര്‍ഷം ആറ് ശതമാനമായി കുറയും..ആറായിരത്തോളം ജോലികള്‍ സൃഷ്ടിക്കപ്പെട്ടു കഴിഞ്ഞു.

ബ്രെക്‌സിറ്റ് ഏറ്റവുമധികം ബാധിക്കുക കാര്‍ഷിക-ഭക്ഷ്യ-ബിവറേജസ്, ഗതാഗതം, ടൂറിസം,പരമ്പരാഗത നിര്‍മ്മാണം എന്നീമേഖലകളെയാവും. ഈ മേഖലയില്‍ മാത്രം 243,000 ജീവനക്കാര്‍, ഏതാണ്ട് 13.2% വരുന്ന തൊഴിലാളികളുണ്ടെന്നാണ് ഐബെക്കിന്റെ നിഗമനം.

ബ്രക്സിറ്റിന്റെ ഉയര്‍ന്ന ഗുണഫലങ്ങള്‍ ഏറ്റവും കൂടുതലായി ലഭിക്കുന്നത് കാവന്‍, മോണഗന്‍, കെറി,ലോംഗ്ഫോര്‍ഡ് എന്നിവിടങ്ങളിലെ തൊഴിലാളികള്‍ക്കായിരിക്കും എന്നും ഐബക്ക് വിലയിരുത്തി

Scroll To Top