Saturday December 03, 2016
Latest Updates

ഇന്ത്യ കുതിയ്ക്കുന്നു !..സാമ്പത്തിക വളര്‍ച്ചയില്‍ ഈ വര്‍ഷം തന്നെ ചൈനയുടെ മുന്നിലെത്തുമെന്ന് എ ഡി ബി 

ഇന്ത്യ കുതിയ്ക്കുന്നു !..സാമ്പത്തിക വളര്‍ച്ചയില്‍ ഈ വര്‍ഷം തന്നെ ചൈനയുടെ മുന്നിലെത്തുമെന്ന് എ ഡി ബി 

സാമ്പത്തിക വളര്‍ച്ചയുടെ കാര്യത്തില്‍ ഇന്ത്യ ചൈനയെ മറികടക്കുമെന്ന് ഏഷ്യന്‍ ഡെവലപ്‌മെന്റ് ബാങ്ക്. ഏഷ്യ പെസഫിക് റീജിയണിലെ 45 രാജ്യങ്ങള്‍ ആഗോള സാമ്പത്തിക വളര്‍ച്ചയ്ക്ക് നല്‍കുന്ന സംഭാവനകള്‍ നിര്‍ണായകമാണെന്നും എഡിബി ചീഫ് എക്കണോമിസ്റ്റ് ഷാങ് ജിന്‍ വെ അഭിപ്രായപ്പെട്ടു.ഇതില്‍ ഇന്ത്യയുടെ പങ്കാണ് ഏറ്റവും കൂടുതല്‍ ഉള്ളത്.

കുറഞ്ഞ എണ്ണ വിലയും അക്കോമൊഡേറ്ററി മോണിറ്ററി പോളീസിയും സാമ്പത്തിക വളര്‍ച്ചയെ
സഹായിക്കുന്നതാണെന്നും ബാങ്ക് അധികൃതര്‍ വലിയിരുത്തുന്നു. കഴിഞ്ഞ വര്‍ഷത്തേപ്പോലെ തന്നെ ഈ മേഖല 6.3 ശതമാനം വളര്‍ച്ച കൈവരിക്കുമെന്നാണ് ബാങ്ക് പ്രതീക്ഷിക്കുന്നത്.

കഴിഞ്ഞ വര്‍ഷത്തെ ഇന്ത്യയുടെ സാമ്പത്തിക വളര്‍ച്ച 7.4 ശതമാനമായിരന്നു. ഈ വര്‍ഷം ഇത് 7.8 ശതമാനമായും അടുത്ത വര്‍ഷം അത് 8.2 ശതമാനമായും ഉയരും. നികുതി നിക്ഷേപങ്ങളെ ആകര്‍ഷിക്കുന്നതിനായി ചുവപ്പുനാട സമ്പ്രദായം എടുത്തു കളയാനുള്ള സര്‍ക്കാര്‍ ശ്രമങ്ങള്‍ നിക്ഷേപകര്‍ക്ക് ഇന്ത്യയോടുള്ള താല്‍പര്യത്തെ വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. ഉദ്യോഗസ്ഥ തലത്തിലുള്ള നടപടിക്രമങ്ങള്‍ വെട്ടിക്കുറച്ച് ഇന്ത്യയില്‍ ഇപ്പോള്‍ നിക്ഷേപങ്ങള്‍ക്ക് ഏകജാലക സംവിധാനം ഒരുക്കിയിട്ടുണ്ട്.

യുഎസ് ഇപ്പോള്‍ നേടിക്കൊണ്ടിരിക്കുന്ന വളര്‍ച്ച ഇന്‍ഡസ്ട്രിയല്‍ എക്കണോമികള്‍ക്ക് ഏറെ പ്രയോജനം ചെയ്യുന്നുണ്ടെങ്കിലും യൂറോ സോണിന്റെ കാര്യത്തില്‍ ആശങ്കയുണ്ടെന്ന് ബാങ്ക് അഭിപ്രായപ്പെടുന്നത്.india  ku

Scroll To Top