Friday December 09, 2016
Latest Updates

26 ശതമാനം’വളര്‍ച്ചയില്‍’ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിയും

26 ശതമാനം’വളര്‍ച്ചയില്‍’ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രിയും

അയര്‍ലണ്ടിന്റെ സമ്പദ് വ്യവസ്ഥ 26% വളര്‍ച്ച നേടി എന്ന കണക്കില്‍ ആശങ്ക രേഖപ്പെടുത്തി പ്രധാനമന്ത്രി എന്‍ഡ കെന്നിയും. ഈ കണക്ക് വെറും പ്രഹസനമാണ് എന്നുകാട്ടി നിരവധി സാമ്പത്തിക വിദഗ്ദ്ധര്‍ കഴിഞ്ഞ ദിവസം രംഗത്തുവന്നിരുന്നു. വളര്‍ച്ച സംബന്ധിച്ച ഔദ്യോഗിക കണക്കുകളില്‍ പിഴവുണ്ടെന്ന് പ്രധാനമന്ത്രിയും കഴിഞ്ഞ ദിവസം ഡോളില്‍ തുറന്നു സമ്മതിച്ചു.

നോബല്‍ പ്രൈസ് ജേതാവായ സാമ്പത്തികശാസത്രജ്ഞന്‍ പോള്‍ ക്രുഗ്മാനും 26% വളര്‍ച്ച എന്ന അവകാശവാദത്തിനെതിരെ രംഗത്തു വന്നിരുന്നു. രാജ്യത്ത് ഈ സമ്പദ് വളര്‍ച്ചയുടെ പ്രതിഫലനങ്ങളൊന്നും തന്നെ കാണുന്നില്ലെന്ന് ഫിയനാഫാള്‍ നേതാവ് മൈക്കല്‍ മാര്‍ട്ടിനും അഭിപ്രായപ്പെട്ടു.

‘ഈ കണക്ക് ആരും വിശ്വസിക്കുന്നില്ല’ മാര്‍ട്ടിന്‍ വ്യക്തമാക്കി. ഇത്തരം കണക്കുകള്‍ കൃത്യമായി രേഖപ്പെടുത്താന്‍ പുതിയ സംവിധാനം വേണമെന്നും അദ്ദേഹം ഡോളില്‍ ആവശ്യപ്പെട്ടു.

Scroll To Top