Thursday December 08, 2016
Latest Updates

ലോകമൊട്ടാകെയുള്ള പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും പ്രതീക്ഷ നല്‍കുന്നുവെന്ന് ഐ എം എഫ്

ലോകമൊട്ടാകെയുള്ള പ്രതിസന്ധിയ്ക്കിടയിലും ഇന്ത്യയുടെ സാമ്പത്തിക സ്ഥിരതയും വളര്‍ച്ചയും പ്രതീക്ഷ നല്‍കുന്നുവെന്ന് ഐ എം എഫ്

ന്യൂ ഡല്‍ഹി :ലോകമാകെ സാമ്പത്തിക പ്രതിസന്ധി നേരിടുമ്പോഴും ഇന്ത്യയിലെ സാമ്പത്തിക വളര്‍ച്ച പ്രതീക്ഷ നല്‍കുന്നതാണെന്ന് ഐഎംഎഫ് മേധാവി. ഇന്ത്യാ സന്ദര്‍ശനത്തിനിടെയാണ് ഐഎംഎഫ് മാനേജിങ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡിന്റെ പ്രതികരണം. ലോകത്തെ സമ്പന്ന രാജ്യങ്ങളുടെ സാമ്പത്തിക നയങ്ങള്‍ക്കൊന്നും പ്രതിസന്ധിയെ മറികടക്കാനാകുന്നില്ലെന്നും അവര്‍ പറഞ്ഞു.

സാമ്പത്തിക മാന്ദ്യത്തില്‍ നിന്നും കരകയറുക അല്‍പം ബുദ്ധിമുട്ടാണ്. എണ്ണവിലയിടിവും കുറഞ്ഞ പലിശ നിരക്കുകളുമാണ് ഇതിന് കാരണം. സമയോചിതമായ വായ്പാ നയങ്ങളിലൂടെ യുഎസും ബ്രിട്ടണും സാമ്പത്തിക നില സാധാരണ നിലയിലേക്ക് എത്തിച്ചിട്ടുണ്ടെന്നും അവര്‍ പറഞ്ഞു. യുഎസ് ഫെഡറല്‍ റിസര്‍ തങ്ങളുടെ പണ നയം സംബന്ധിച്ച് തീരുമാനമെടുക്കാനിരിക്കെയാണ് ലഗാര്‍ഡിന്റെ മുന്നറിയിപ്പ്.

ആഗോള സാമ്പത്തിക മാന്ദ്യം ഉണ്ടായിട്ട് ആറു വര്‍ഷം കഴിയുമ്പോള്‍ ഈ വര്‍ഷം 3.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 2016ല്‍ ഇത് 3.7 ശതമാനമായും ഉയരുമെന്നും ഐഎംഎഫ് മേധാവി പറഞ്ഞു. അതേസമയം യൂറോ മേഖലയും ജപ്പാനും ഇപ്പോഴും തകര്‍ച്ചയില്‍ നിന്നും കരകയറിയിട്ടില്ല. തൊഴിലില്ലാമയും കടബാധ്യതയും കുറയ്ക്കാന്‍ ഇവര്‍ക്ക് ഇപ്പോഴുമായിട്ടില്ല. പ്രതിസന്ധിയുടെ ആഴം കൂടുകയുമാണ്’അദ്ദേഹം പറഞ്ഞു.

ഇന്ത്യയുടെ സാമ്പത്തിക സ്ഥിതി പ്രതീക്ഷയേകുന്നതാണ്. പുതിയ സാമ്പത്തിക നയങ്ങളും ബിസ്‌നസ് മേഖലയിലെ വിശ്വാസവും സാമ്പത്തിക വ്യവസ്ഥയെ അടുത്ത ധനവര്‍ഷത്തില്‍ വളര്‍ച്ചയിലെത്തിക്കും. വരുന്ന സാമ്പത്തിക വര്‍ഷം ഇന്ത്യയില്‍ 7.5 ശതമാനത്തിന്റെ വളര്‍ച്ചയുണ്ടാകുമെന്നും ലഗാര്‍ഡ് പ്രവചിച്ചു. നാണ്യപ്പെരുപ്പത്തെ നിയന്ത്രിച്ച് വിലക്കയറ്റം തടയാന്‍ സര്‍ക്കാരും റിസര്‍വ് ബാങ്കും തമ്മില്‍ ഉണ്ടാക്കിയ ധാരണയെയും അവര്‍ പ്രശംസിച്ചു.

Scroll To Top