Monday August 21, 2017
Latest Updates

ജനങ്ങളോട് ചോദിച്ചിട്ട് കടം തിരിച്ച് തരാമെന്ന് ഗ്രീസ് :റഫറണ്ടം ജൂലൈ 5 ന്,യൂറോ തകരുമെന്നും ആശങ്ക

ജനങ്ങളോട് ചോദിച്ചിട്ട് കടം തിരിച്ച് തരാമെന്ന് ഗ്രീസ് :റഫറണ്ടം ജൂലൈ 5 ന്,യൂറോ തകരുമെന്നും ആശങ്ക

ഫോട്ടോ :എ ടി എം കൌണ്ടറുകള്‍ക്ക് മുമ്പില്‍ ക്യൂ നില്‍ക്കുന്ന ജനാവലി:ഗ്രീസിലെ പുതിയ കാഴ്ച്ചകള്‍

ബ്രസല്‍സ് ;രാജ്യാന്തര കടം തിരിച്ചടയ്ക്കണമോ വേണ്ടയോ എന്ന് സ്വന്തം പൌരന്മാരോട് അഭിപ്രായം ചോദിക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ തീരുമാനിച്ചു.ഗ്രീസിന്റെ കടം തീര്‍ക്കാനുള്ള സമയ പരിധി ചൊവ്വാഴ്ച അവസാനിക്കാനിരിക്കെ യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും ഐഎംഎഫും മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക നടപടികളില്‍ ജനാഭിപ്രായം ആരായാന്‍  ജൂലൈ 5 ന് റഫറണ്ടം നടത്താനാണ് സര്‍ക്കാര്‍ തീരുമാനം.

‘ഗ്രീക്ക് ജനതയുടെ താല്‍പര്യങ്ങള്‍ക്കാണു മുന്‍തൂക്കം. രാജ്യത്തിന്റെ ഭാവി അവര്‍ തീരുമാനിക്കട്ടെ, സിപ്രസ് പറയുന്നു. സമയ പരിധി കഴിഞ്ഞും നടപടികള്‍ സ്വീകരിക്കുന്നില്ലെങ്കില്‍ ഗ്രീസ് യൂറോപ്യന്‍ യൂണിയനു പുറത്താകുമെന്ന ആശങ്കയും ഇതോടെ ഉയര്‍ന്നുകഴിഞ്ഞു.

ഗ്രീസിന്റെ കടം വീട്ടാന്‍ യൂറോപ്യന്‍ യൂണിയന്‍ കരുതി വെച്ചിരുന്ന 15 ബില്യന്‍ യൂറോ പുതിയ സാഹചര്യത്തില്‍ നല്‌കേണ്ടതില്ലെന്ന് യൂറോപ്യന്‍ ധനമന്ത്രിമാരുടെ യോഗം തീരുമാനിച്ചു.

യൂറോ തകരുമെന്ന് ഭയപ്പെട്ട് യൂറോപ്പില്‍ എങ്ങും ആശങ്കകള്‍ ഉയര്‍ന്നിട്ടുണ്ട്.പണം പിന്‍വലിക്കാന്‍ വേണ്ടി ഗ്രീസില്‍ ജനങ്ങളുടെ ക്യൂ ബാങ്കുകള്‍ക്ക് മുമ്പില്‍ ഗതാഗതം വരെ സ്തംഭിപ്പിക്കുന്ന അവസ്ഥയില്‍ എത്തി.ശനിയാഴ്ച്ച തുന്നിരുന്ന ചില ബാങ്കുകള്‍ പതിവിനു വിപരീതമായി  അടച്ചിട്ടു.

എന്നാല്‍ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഉണ്ടാവില്ലെന്നും നാളെ ബാങ്കുകള്‍ പ്രവര്‍ത്തിക്കുമെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.ജനങ്ങള്‍ക്ക് ആവശ്യമായത്ര പണം എ ടി എമ്മുകളില്‍ ലഭ്യമാക്കും എന്നും ഗ്രീസ് ധനമന്ത്രിയും വ്യക്തമാക്കി 

ജനഹിത പരിശോധന തീരുംവരെ കടം തീര്‍ക്കാന്‍ സമയം ദീര്‍ഘിപ്പിച്ചു നല്‍കണമെന്ന് യൂറോപ്യന്‍ കടക്കാരോട് സിപ്രസ് ആവശ്യപ്പെടും.

ഗ്രീസിന്റെ ഭാവി ആടി ഉലഞ്ഞു തുടങ്ങിയിട്ടു നാളേറെയായി. കോടിക്കണക്കിനു രൂപയുടെ കടം. ഗ്രീസിനെ കരകയറ്റാന്‍ യൂറോപ്യന്‍ യൂണിയനിലെ ധനമന്ത്രിമാര്‍ ചര്‍ച്ചകള്‍ തുടങ്ങിയിട്ടു ദിവസങ്ങളായി. സാമ്പത്തികമായി സഹായിക്കാന്‍ യൂറോ സോണ്‍ തയാറാണ്.

എന്നാല്‍ ഇവര്‍ മുന്നോട്ടു വയ്ക്കുന്ന കനത്ത സാമ്പത്തിക അച്ചടക്ക നടപടികള്‍ ഗ്രീസ് പാലിക്കണം. ഇതിനോട് ഗ്രീസ് വിയോജിപ്പു പ്രകടിപ്പിച്ചതോടെയാണു പ്രതിസന്ധി കൂടുതല്‍ രൂക്ഷമായത്. ചൊവ്വാഴ്ചയ്ക്കകം രാജ്യാന്തര നാണ്യ നിധിക്ക് (ഐഎംഎഫ്) 160 കോടി യൂറോ (ഏകദേശം 11200 കോടി രൂപ) ഗ്രീസ് നല്‍കണം.

പുരോഗമന ഇടതുപക്ഷ സഖ്യമായ സിറിസയുടെ നേതാവ് അലക്‌സിസ് സിപ്രസ് ജനുവരിയില്‍ അധികാരമേറ്റതോടെ സര്‍ക്കാര്‍ രാജ്യത്തിന്റെ വിദേശ കടം എഴുതിത്തള്ളുമെന്ന് അഭ്യൂഹം ശക്തമായിരുന്നു. എന്നാല്‍ ഇത് അനുവദിക്കില്ലെന്ന് യൂറോപ്യന്‍ യൂണിയന്‍ പ്രഖ്യാപിച്ചു.

കടം തീര്‍ക്കാന്‍ കൂടുതല്‍ സമയം അനുവദിക്കാമെന്ന് അവര്‍ പറഞ്ഞു. ഈ സമയപരിധിയാണു ചൊവ്വാഴ്ച അവസാനിക്കുന്നത്. ഗ്രീസ് നടപ്പാക്കാന്‍ ലക്ഷ്യമിടുന്ന സാമ്പത്തിക അച്ചടക്ക നടപടികള്‍ സിപ്രസ് അവതരിപ്പിച്ചുവെങ്കിലും യൂറോപ്യന്‍ യൂണിയന്‍ ഇതു തള്ളുകയായിരുന്നു.

പകരം ഇവര്‍ പുതിയ നിര്‍ദേശങ്ങള്‍ സമര്‍പിച്ചു. പെന്‍ഷന്‍, നികുതി ഘടനകളില്‍ സമൂലമായ പരിഷ്‌കാരങ്ങളാണ് യൂറോപ്യന്‍ യൂണിയനുകള്‍ ആവശ്യപ്പെടുന്നത്. എന്നാല്‍ ഇവയോട് ഗ്രീസിന് യാതൊരു തരത്തിലും യോജിക്കാനും കഴിഞ്ഞില്ല. ഇതോടെയാണ് സിപ്രസ് എതിര്‍പ്പു പ്രകടിപ്പിച്ചു തുടങ്ങിയത്. യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കും, ഐഎംഎഫും മുന്നോട്ടു വയ്ക്കുന്ന സാമ്പത്തിക നടപടികളില്‍ ജനഹിത പരിശോധന നടത്താനാണ് സിപ്രസിന്റെ ഇപ്പോഴത്തെ തീരുമാനം.
Scroll To Top