Wednesday December 07, 2016
Latest Updates

പ്രതിസന്ധി അയയുന്നു,യൂറോയെ ഉപേക്ഷിക്കാനാവില്ലെന്ന് ഗ്രീക്ക് സര്‍ക്കാര്‍,കടാശ്വാസം നാളെ അംഗീകരിച്ചേക്കും 

പ്രതിസന്ധി അയയുന്നു,യൂറോയെ ഉപേക്ഷിക്കാനാവില്ലെന്ന് ഗ്രീക്ക് സര്‍ക്കാര്‍,കടാശ്വാസം നാളെ അംഗീകരിച്ചേക്കും 

ഏതന്‍സ്: കടക്കെണിയിലായ ഗ്രീസ് യൂറോപ്യന്‍ യൂണിയനു സമര്‍പ്പിച്ച കടാശ്വാസ പാക്കേജിന് പിന്തുണ നല്‍കാന്‍ ഗ്രീക്ക് പാര്‍ലമെന്റിന്റെ തീരുമാനം.ഭരണകക്ഷിയില്‍നിന്ന് ഉയര്‍ന്ന എതിര്‍പ്പു മറികടന്നാണ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് സമര്‍പ്പിച്ച പാക്കേജിന് പാര്‍ലമെന്റില്‍ അംഗീകാരം ലഭിച്ചത്.
യൂറോപ്പുമായി ഒന്നിച്ചു പോകാനുള്ള തന്ത്രപരമായ ഒരു നീക്കമായാണ് ഗ്രീക്ക് നേതാക്കള്‍ പുതിയ തീരുമാനത്തിലൂടെ കൈക്കൊണ്ടത്.യൂറോപ്പ് മേഖലയില്‍ അസ്ഥിരതയുണ്ടാക്കാന്‍ ഗ്രീസ് വഴി തെളിയ്ക്കില്ലെന്നു അലക്‌സി സിപ്രാസ് പാര്‍ലമെന്റില്‍ വ്യക്തമാക്കി.എന്നാല്‍ ഗ്രീസിന്റെ പരമാധികാരവും,അന്തസും കളഞ്ഞു കുളിച്ചുകൊണ്ടുള്ള ഒരു തീരുമാനവും ഉണ്ടാകുമെന്ന് കരുതേണ്ടതില്ലെന്നും യൂറോപ്യന്‍ യൂണിയന്‍ നേതാക്കളെ ഗ്രീസ് സര്‍ക്കാര്‍ ഓര്‍മ്മിപ്പിക്കുകയും ചെയ്തു.

സിപ്രാസ് മന്ത്രിസഭയിലെ രണ്ടു മന്ത്രിമാര്‍ അടക്കം സര്‍ക്കാര്‍ പ്രമേയത്തെ എതിര്‍ത്തുവെങ്കിലും ഭരണ പക്ഷത്തിന്റെയും,പ്രതിപക്ഷത്തിന്റെയും പിന്തുണയോടെ 300 അംഗ സഭ കടാശ്വാസ പാക്കേജിന് അംഗീകാരം നല്‍കി.മുന്‍ ധനമന്ത്രി യാനിസ് വര്‍ഫാക്കീസ് വ്യക്തിപരമായ കാരണങ്ങളാല്‍ സഭയില്‍ ഹാജരായില്ല.സഭയില്‍ വരാന്‍ സാധിക്കുമായിരുന്നുവെങ്കില്‍ താന്‍ പ്രമേയത്തെ അനുകൂലിക്കുമായിരുന്നു എന്നൊരു കത്ത് അദ്ദേഹം സ്പീക്കര്‍ക്കും,പാര്‍ട്ടിയ്ക്കും നല്‍കിയിരുന്നു.ഗ്രീക്ക് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ അംഗങ്ങള്‍ പ്രമേയത്തെ എതിര്‍ത്താണ് വോട്ടു ചെയ്തത് 

നാളെ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളുടെ യോഗം ചേരുന്നുണ്ട്.ഇതിനു മുമ്പുതന്നെ ധാരണയിലെത്തുമെന്നും ഈ യോഗം വേണ്ടിവന്നേക്കില്ലെന്നും ഗ്രീക്ക് സര്‍ക്കാര്‍ വക്താവ് ഗബ്രിയേല്‍ സാകെല്ലാരിഡിസ് വ്യക്തമാക്കി. 
ഒത്തുതീര്‍പ്പിനുവേണ്ടി എല്ലാ നടപടികളും കൈക്കൊണ്ടിട്ടുണ്ടെന്നും പഴയ നാണയമായ ദ്രാക്മയിലേക്ക് തിരിച്ചുപോകാന്‍ പദ്ധതിയില്ലെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top