Friday December 09, 2016
Latest Updates

വെല്‍ഡണ്‍ ഗ്രീസ് … സിപ്രാസ് വീണ്ടും അധികാരത്തിലേയ്ക്ക്,ഇടതു പക്ഷം ഭരണം നിലനിര്‍ത്തി

വെല്‍ഡണ്‍ ഗ്രീസ് … സിപ്രാസ് വീണ്ടും അധികാരത്തിലേയ്ക്ക്,ഇടതു പക്ഷം ഭരണം നിലനിര്‍ത്തി

ഏഥന്‍സ്: പരിഷ്‌ക്കരണവാദിയായ മുന്‍പ്രധാനമന്ത്രി അലെക്‌സിസ് സിപ്രാസ് ഗ്രീസില്‍ വീണ്ടും അധികാരത്തിലേക്ക്. സിപ്രാസിന്റെ ജനസമ്മിതി ഇടിഞ്ഞു എന്ന ചൂടന്‍ പ്രചാരണങ്ങളെ കാറ്റില്‍ പറത്തിയാണ് ഈ നാല്‍പ്പത്തിയൊന്നുകാരന്‍ വീണ്ടും പ്രധാന മന്ത്രിക്കസേരയില്‍ തിരിച്ചെത്തുന്നത്. ഇടതു പക്ഷ പാര്‍ട്ടിയായ സിറിസാ ഗ്രീസിലെ പൊതു തിരഞ്ഞെടുപ്പില്‍ വ്യക്തമായ വിജയം നേടിയതോടെയാണ് ഈ മടക്കം. കടുത്ത മത്സരമാണ് ഇത്തവണ പാര്‍ട്ടി നേരിടേണ്ടി വന്നത്. 

യൂറോപ്പില്‍ ഇന്ന് ഗ്രീസും ഗ്രീക്ക് ജനതയും ചെറുത്തു നില്‍പ്പിന്റെയും അന്തസ്സിന്റെയും പര്യായമാണ്, അടുത്ത നാല് വര്‍ഷങ്ങള്‍ കൂടി ഈ സമരം ഒന്നിച്ചു തുടരാം എന്നും ഫലപ്രഖ്യാപനത്തിനു ശേഷം സെന്‍ട്രല്‍ ഏഥന്‍സില്‍ തന്റെ അനുയായികളെ അഭിസംബോധന ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു. 

നമുക്ക് മുന്നില്‍ പ്രശ്‌നങ്ങള്‍ ഉണ്ടെന്നും പക്ഷേ നമ്മുടെ സ്ഥിതി ഉറപ്പുള്ളതാണ്. നമ്മുടെ തിരിച്ചു വരവ് സാദ്ധ്യമാക്കേണ്ടത് ചെപ്പടിവിദ്യകളിലൂടെയല്ല, കഠിനാദ്ധ്വാനത്തിലൂടെയാണ് അത് സംഭവിക്കുന്നത് എന്ന് അദ്ദേഹം ഓര്‍മ്മിപ്പിക്കുന്നു. നാഷണലിസ്റ്റ് പാര്‍ട്ടി ഇതിനകം തങ്ങള്‍ സിപ്രാസുമായി സഖ്യമുണ്ടാക്കുമെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു.300 അംഗ പാര്‍ലമെന്റില്‍ 145 സീറ്റുകള്‍ നേടിയതോടെ ഏറ്റവും വലിയ ഒറ്റ കക്ഷിയായി മാറിയ പാര്‍ട്ടിയ്ക്ക് സര്‍ക്കാര്‍ രൂപീകരണത്തിന് വേണ്ടത് ഇനി വെറും ആറു സീറ്റുകള്‍ മാത്രമാണ്.



Scroll To Top