Sunday January 22, 2017
Latest Updates

ഗ്രീസിലെ യൂറോപ്യന്‍ അധിനിവേശ ശ്രമത്തിനെതിരെ ഡബ്ലിനില്‍ കൂറ്റന്‍ പ്രകടനം 

ഗ്രീസിലെ യൂറോപ്യന്‍ അധിനിവേശ ശ്രമത്തിനെതിരെ ഡബ്ലിനില്‍ കൂറ്റന്‍ പ്രകടനം 

ഡബ്ലിന്‍:സാമ്പത്തിക അസ്ഥിരതയെ നേരിടുന്ന ഗ്രീസിനെ ഭീഷണിപ്പെടുന്ന യൂറോപ്യന്‍ നിലപാടുകളില്‍ പ്രതിഷേധിച്ച് ആയിരക്കണക്കിന് പേര്‍ ഡബ്ലിന്‍ നഗരത്തില്‍ പ്രകടനം നടത്തി.
അയര്‍ലണ്ടിലെ താമസക്കാരായ ഗ്രീക്കുകാരോടൊപ്പം പുരോഗമന പ്രസ്ഥാനങ്ങളില്‍ നിന്നുള്ള നൂറുകണക്കിന് പേരും സെന്‍ട്രല്‍ ബാങ്കിനു മുന്‍പില്‍ നടന്ന മാര്‍ച്ചില്‍ പങ്കെടുത്തു.
യൂറോപ്പിന്റെ കടം എഴുതി തള്ളി ജനകീയ ശക്തി തെളിയിക്കണമെന്ന് റാലിയില്‍ പ്രസംഗിച്ച ടി ഡി ജോണ്‍ കോളിന്‍സ് ഗ്രീസിലെ ജനങ്ങളോട് അഭ്യര്‍ഥിച്ചു.1.5 ബില്യന്‍ യൂറോയുടെ കടം ഇളവ് ഗ്രീസിന് ചെയ്തു കൊടുക്കാന്‍ യൂറോപ്യന്‍ നേതാക്കള്‍ തയാറാവണം എന്ന് അദ്ദേഹം ആവശ്യപെട്ടു.
റാലിയില്‍ പങ്കെടുത്തവര്‍ ഗ്രീസില്‍ യെസ് വോട്ടു ചെയ്യണം എന്നവശ്യപ്പെടുന്ന ഐറിഷ് സര്‍ക്കാരിനെതിരെയും മുദ്രാവാക്യം മുഴക്കിയാണ് നീങ്ങിയത്.

Scroll To Top