Tuesday December 06, 2016
Latest Updates

ഗ്രീസില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം,ചൈനയുടെയും റഷ്യയുടെയും സഹായം തേടാന്‍ ഭരണ കൂടം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷം 

ഗ്രീസില്‍ ചേരി തിരിഞ്ഞ് സംഘര്‍ഷം,ചൈനയുടെയും റഷ്യയുടെയും സഹായം തേടാന്‍ ഭരണ കൂടം ഒരുങ്ങുന്നുവെന്ന് പ്രതിപക്ഷം 

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയില്‍ ഉഴറുന്ന ഗ്രീസിനെ കരകയറ്റാന്‍ കര്‍ശന വ്യവസ്ഥകളോടെ യൂറോപ്യന്‍ യൂണിയന്‍ മുന്നോട്ടുവെച്ച രക്ഷാപദ്ധതി സ്വീകരിക്കണോ എന്നറിയാനുള്ള നിര്‍ണായക ഹിതപതിശോധന നാളെ നടക്കാനിരിക്കേ ഗ്രീസിലെ ജനങ്ങള്‍ രണ്ടുതട്ടിലായി.രാജ്യത്തിന്റെ പല ഭാഗങ്ങളിലും രക്ഷാപദ്ധതിയെ അനുകൂലിച്ചും എതിര്‍ത്തും നടക്കുന്ന റാലി പലപ്പോഴും സംഘര്‍ഷത്തിലേക്ക് നീങ്ങി. ഇതിനിടെ ഹിതപരിശോധന റദ്ദാക്കണമെന്ന് പൊതുതാല്‍പര്യ ഹരജി തള്ളിയ ഫ്രഞ്ച് കോടതി സര്‍ക്കാറിന് ഹിത പരിശോധനയുമായി മുന്നോട്ട് പോകാമെന്ന് വ്യക്തമാക്കി. ഹിത പരിശോധന അനുകൂലമായാലും പ്രതികൂലമായാലും പ്രതിസന്ധിയാണ് ഗ്രീസിനെയും യൂണിയനെയും കാത്തിരിക്കുന്നത്.

ഹിത പരിശോധന തള്ളണമെന്നാവശ്യപ്പെട്ട് രണ്ട് പേര്‍ സമര്‍പ്പിച്ച ഹരജി ഫ്രഞ്ച് കോടതി തള്ളിയതോടെ രാജ്യത്ത് ഹിത പരിശോധനക്കുള്ള തടസ്സങ്ങളെല്ലാം നീങ്ങി. പുതിയ വായ്പ ലഭിക്കാത്തതിനാല്‍, ഗ്രീസിന്റെ സമ്പദ് വ്യവസ്ഥ കടുത്ത വെല്ലുവിളി നേരിടുന്നതിനിടെയാണ് ഹിതപരിശോധന നാളെ നടക്കുന്നത്. 

അതെ സമയം അടുത്ത ചൊവ്വാഴ്ച്ച ബാങ്കുകള്‍ തുറക്കാനാവും എന്ന ധനമന്ത്രിയുടെ പ്രസ്താവന നടക്കാനാവാത്ത സ്വപ്നമാണെന്നും യൂറോപ്യന്‍ സമൂഹവുമായി ധാരണയുണ്ടാവാതെ ബാങ്കുകള്‍ തുറക്കാന്‍ ആവില്ലെന്നും പ്രതിപക്ഷ കക്ഷികള്‍ വിലയിരുത്തി.
ഈ വിഷയത്തിലാണ് ഹിതപരിശോധന. നിലവിലെ അവസ്ഥയില്‍ നിന്നും കരകയറാന്‍ യൂറോപ്യന്‍ യൂണിയനില്‍ നിന്നും രണ്ട് ലക്ഷം കോടി രൂപക്ക് കൂടി ഗ്രീസ് അനുവാദം ചോദിച്ചു. എന്നാല്‍ അതു ലഭിക്കാന്‍ നാളെ നടക്കുന്ന ജനവിധി യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശത്തിന് എതിരാകണം. എന്നാല്‍ വിധി സിപ്രാസിന് എതിരായാല്‍ യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങളില്‍ നിന്നും ഗ്രീസ് പുറത്ത് പോകും. ഇതോടെ ഗ്രീസിന് സ്വന്തം നിലക്ക് കറന്‍സി കണ്ടെത്തേണ്ടി വരികയും പാര്‍ലമെന്റ് പിരിച്ചു വിടേണ്ടി വരികയും ചെയ്യും. അതിനിടെ അഭിപ്രായ സര്‍വേയില്‍ രക്ഷാപദ്ധതിയെ അനുകൂലിക്കുന്നവരും എതിര്‍ക്കുന്നവരും തുല്യനിലയിലാണെന്ന് എത്‌നോസ് പത്രം നടത്തിയ അഭിപ്രായ വോട്ടെടുപ്പ് സൂചിപ്പിക്കുന്നു. വായ്പ നല്‍കിയവരുമായി മെച്ചപ്പെട്ട ധാരണയുണ്ടാക്കാന്‍ ശക്തമായ എതിര്‍വോട്ട് സഹായിക്കുമെന്നാണ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രസിന്റെ പക്ഷം. ഗ്രീസിനെ യൂറോസോണില്‍ നിന്നും പുറത്താക്കിയാല്‍ കനത്ത ആഘാതമാകും 19 അംഗങ്ങളുള്ള മേഖലക്ക് അതുണ്ടാക്കുക. ഈ സാഹചര്യത്തില്‍ അവധാനതയുള്ള തീരുമാനമുണ്ടാകുമെന്നാണ് സൂചന. ജര്‍മനിക്കാണ് കടത്തില്‍ 60 ശതമാനം നല്‍കാനുള്ളത്. 

മേഖലയിലെ പ്രബല രാജ്യമായ ജര്‍മനി ശ്രമിക്കുന്നത് ഗ്രീസിലെ ഇടതു സര്‍ക്കാറിനെ താഴെയിറക്കാനാണ്. എന്നാല്‍ യൂറോ സോണില്‍ നിന്നും പുറത്താകുന്ന പക്ഷം പിടിച്ചു നില്‍ക്കാന്‍ റഷ്യയേയും ചൈനയേയും ഗ്രീസ് സമീപിക്കുമെന്ന സൂചനയുണ്ട്.പ്രതിപക്ഷത്തെ പ്രമുഖര്‍ പ്രചാരണ യോഗങ്ങളില്‍ അക്കാര്യം ആവര്‍ത്തിക്കുന്നുമുണ്ട്. രാജ്യത്തിന്റെ നിര്‍ണായക വിധി നാളയുണ്ടാകാനിരിക്കെ അനുകൂലിച്ചും പ്രതികൂലിച്ചുമുള്ള റാലികളില്‍ ലക്ഷങ്ങളാണ് പങ്കാളികള്‍.

Scroll To Top