Sunday December 04, 2016
Latest Updates

പ്രതിസന്ധി അതിജീവിക്കാന്‍ ഗ്രീസ് തന്ത്രം തുടരുന്നു,ചൂതാട്ട കേന്ദ്രം ആരംഭിച്ച് വരുമാനം കണ്ടെത്താനും ഇടതു പക്ഷ സര്‍ക്കാരിന് പദ്ധതി !

പ്രതിസന്ധി അതിജീവിക്കാന്‍ ഗ്രീസ് തന്ത്രം തുടരുന്നു,ചൂതാട്ട കേന്ദ്രം ആരംഭിച്ച് വരുമാനം കണ്ടെത്താനും ഇടതു പക്ഷ സര്‍ക്കാരിന് പദ്ധതി !

ഏതന്‍സ്:കടുത്ത സാമ്പത്തിക പ്രതിസന്ധിയില്‍ നിന്നും രക്ഷപ്പെടാന്‍ വരുമാനം വര്‍ദ്ധിപ്പിക്കാനുള്ള പുതിയ ആശയങ്ങള്‍ നെയ്യുകയാണ് ഗ്രീസിലെ കമ്മ്യൂണിസ്റ്റ് സര്‍ക്കാര്‍. എങ്ങനെയും പണം കണ്ടെത്തി രാജ്യത്തെ സാമ്പത്തിക അരക്ഷിതാവസ്ഥ ഇല്ലായ്മ ചെയ്യാനാണ് സര്‍ക്കാര്‍ ശ്രമം. ഇതിന്റെ ഭാഗമായി ഓണ്‍ലൈന്‍ ചൂതാട്ട ലൈസന്‍സുകള്‍ വിതരണം ചെയ്യാനും, നികുതി ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ നിരീക്ഷിക്കാന്‍ ആളുകളെ നിയമിക്കാനും ഗ്രീസ് ധനകാര്യ മന്ത്രി യാനിസ് വരൊഫാക്കിസ് നിര്‍ദ്ദേശിച്ചു. യൂറോ ഗ്രൂപ്പ് ചെയര്‍മാന്‍ ഷെറോണ്‍ ഡിസെല്‌ബ്ലോമിന് അയച്ച കത്തിലാണ് യാനിസ് ഇക്കാര്യങ്ങള്‍ പറയുന്നത്. 

11 പേജുകളുള്ള എഴുത്താണ് യാനിസ് തയാറാക്കിയിരിക്കുന്നത്. ജോലി ചെയ്യുന്ന മണിക്കൂറിന് അനുസരിച്ച് വേതനം നല്‍കുന്ന അണ്ടര്‍കവര്‍ ടാക്‌സ് ഇന്‍സ്‌പെക്ടേഴ്‌സ് എന്ന ആശയവും യാനിസ് എഴുത്തില്‍ മുന്നോട്ടുവെച്ചിട്ടുണ്ട്. സര്‍ക്കാരിന്റെ ചെലവുകള്‍ക്ക് മേല്‍നോട്ടം വഹിക്കാനും, പിരിച്ചെടുക്കാനുള്ള നികുതി പണം പിരിച്ചെടുക്കാനും പുതിയ ഫിസ്‌കല്‍ കൗണ്‍സിലിനെ നിയമിക്കണമെന്നും ലെറ്റര്‍ നിര്‍ദ്ദേശിക്കുന്നു. 

തിങ്കളാഴ്ച്ച ബ്രസല്‍സില്‍ ചേരുന്ന യൂറോ ഗ്രൂപ്പ് ധനമന്ത്രിമാരുടെ യോഗത്തില്‍ യാനിസിന്റെ നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിക്കും. 

അതേസമയം ഗ്രീസിനോട് ഇസിബി തുടരുന്ന സമീപനത്തെ പ്രസിഡന്റ് മരിയോ ദ്രാഗി ന്യായീകരിച്ചു. ഗ്രീസിന് കഴിഞ്ഞ രണ്ട് മാസത്തിനിടയില്‍ 100 ബില്യണ്‍ യൂറോ കടമായി നല്‍കിയിട്ടുണ്ട, അതായത് രാജ്യത്തിന്റെ ജിഡിപിയുടെ 65 ശതമാനം. സാഹചര്യം ഇതായിട്ട് പോലും ഗ്രീസിന് എമര്‍ജന്‍സി ഫണ്ടിംഗിന്റെ പരിധി 500 മില്യണ്‍ യൂറോ കൂടി വര്‍ദ്ധിപ്പിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 

Scroll To Top