Sunday December 04, 2016
Latest Updates

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗ്രീസ് പ്രധാനമന്ത്രി 

സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ശ്രമിക്കുന്നുവെന്ന് ഗ്രീസ് പ്രധാനമന്ത്രി 

ഏതന്‍സ് :തന്റെ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ ചില രാജ്യങ്ങളുടെ നേതൃത്വത്തില്‍ ശ്രമം നടക്കുന്നുവെന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രാസ്.അതെ സമയം സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗ്രീസിന് യൂറോസോണിന്റെ കടാശ്വാസസഹായമായി 50 ബില്യണ്‍ ഡോളര്‍ നല്‍കുമെന്ന് സ്പാനിഷ് ധനമന്ത്രി ലൂയിസ് ഡി ഗ്വിന്‍ഡോസ് വ്യക്തമാക്കി. ഗ്രീസ് യൂറോ സോണ്‍ വിടരുതെന്നും അത് ഗ്രീസിനും യൂറോസോണിനും ഗുണകരമല്ലെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. 

ഗ്രീസില്‍ അടുത്തിടെ തെരഞ്ഞെടുക്കപ്പെട്ട ഇടതു സര്‍ക്കാരിനെ അട്ടിമറിക്കാന്‍ സ്‌പെയിനും പോര്‍ച്ചുഗലും ശ്രമിക്കുന്നുവെന്ന ഗ്രീ്‌സ് പ്രധാനമന്ത്രിയുടെ പ്രസ്താവനയ്‌ക്കെതിരെ സ്പാനിഷ് പ്രധാനമന്ത്രി മരിയാനോ രജോയ് രൂക്ഷമായ ഭാഷയില്‍ രംഗത്തെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് 50 ബില്യണ്‍ യൂറോയുടെ കടാശ്വാസം പ്രഖ്യാപിച്ചത്. 

എന്നാല്‍ അധികാരത്തിലേറാന്‍ ജനങ്ങള്‍ക്ക് നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കാനാവില്ലെന്ന് കണ്ടാണ് ഗ്രീസ് ഇത്തരം അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിക്കുന്നതെന്ന് സ്പാനിഷ് പ്രധാനമന്ത്രി കുറ്റപ്പെടുത്തി. സാമ്പത്തിക പ്രതിസന്ധിയുണ്ടായിരിക്കെയാണ് സ്‌പെയിന്‍ ഗ്രീസിന് 26 ബില്യണ്ണിന്റെ കടാശ്വാസം അനുവദിച്ചതെന്ന് ഓര്‍ക്കണമെന്നും അദ്ദേഹം പറഞ്ഞു.

Scroll To Top