Sunday May 28, 2017
Latest Updates

ഗ്രീസ് യൂറോസോണിന് പുറത്താവും?,യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീസിനെ തള്ളിപ്പറയുന്നു 

ഗ്രീസ് യൂറോസോണിന് പുറത്താവും?,യൂറോപ്യന്‍ രാജ്യങ്ങള്‍ ഗ്രീസിനെ തള്ളിപ്പറയുന്നു 

ബ്രസല്‍സ്:ഗ്രീസിനെ യൂറോ സോണില്‍ നിന്നും തള്ളിക്കളയാനുള്ള നടപടികളുമായി യൂറോപ്യന്‍ യൂണിയന്‍ നേതാക്കള്‍ പദ്ധതി നിജപ്പെടുത്തിയതായി വാര്‍ത്തകള്‍.ഇന്ന് പുലര്‍ച്ചെ അവസാനിച്ച യൂറോപ്യന്‍ ധനകാര്യമന്ത്രിമാരുടെ യോഗത്തില്‍ കൂടുതല്‍ രാജ്യങ്ങളും ഇത്തരമൊരു നിലപാടിലെത്തിയതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.പുലര്‍ച്ചെ വരെ തുടര്‍ന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ ഗ്രീസിനെ രക്ഷിക്കാന്‍ അവസാന വഴികളും നോക്കിയെന്നും എന്നാല്‍ വിശ്വാസം കളഞ്ഞു കുളിച്ചതിനാല്‍ ഗ്രീസ് ഇനി കൂടെ വേണ്ട എന്ന നിലപാടില്‍ പ്രാഥമിക യോഗങ്ങള്‍ എത്തുകയായിരുന്നുവെന്നും പറയപ്പെടുന്നു.

ജര്‍മന്‍,ഫിന്‍ലാന്‍ഡ് എന്നി രാജ്യങ്ങളുടെ ധനകാര്യമന്ത്രാലയങ്ങള്‍ ഗ്രീസിനെ യൂറോ സോണില്‍ നിന്നും താല്‍ക്കാലികമായി പുറത്തു നിര്‍ത്താനുള്ള പദ്ധതികള്‍ സ്ഥിരീകരിച്ചു കഴിഞ്ഞതായും പ്രാഥമിക റിപ്പോര്‍ട്ടുകളില്‍ പറയുന്നു.ഏതെങ്കിലും അത്ഭുതങ്ങള്‍ വൈകിയ മണിക്കൂറുകളില്‍ സംഭവിച്ചെങ്കില്‍ മാത്രമേ ഗ്രീസിനെ യൂറോ സോണില്‍ വീണ്ടും തുടരുകയുള്ളൂ എന്ന അവസ്ഥയിലേയ്ക്കാണ് കാര്യങ്ങള്‍ നീങ്ങുന്നത്. ഇന്ന് ഉച്ചയോടെ ആരംഭിക്കുന്ന സംയുക്ത യൂറോപ്യന്‍ നേതാക്കളുടെ യോഗത്തിലാണ് അന്തിമ തീരുമാനം ഉണ്ടാവുക. 

വൈകികിട്ടിയത് 
ഇന്നത്തെ ഉച്ചകോടി റദ്ദാക്കി
ചര്‍ച്ചകള്‍ വഴിമുട്ടിയതിനെ തുടര്‍ന്ന് ഇന്ന് രാവിലെ ആരംഭിക്കാനിരുന്ന യൂറോപ്യന്‍ നേതാക്കളുടെ ഉച്ചകോടി റദ്ദാക്കി. നേതാക്കളില്‍ പലരും ഉച്ചകോടിയ്ക്കായി പ്രതീക്ഷയോടെ എത്തിയ ശേഷമാണ് മാറ്റിവെയ്ക്കല്‍ തീരുമാനം പ്രഖ്യാപിച്ചത്.

യൂറോപ്യന്‍ യൂണിയന്‍ നിര്‍ദേശിച്ച അച്ചടക്കത്തിന് വഴങ്ങാന്‍ ഗ്രീസ് തയാറാവത്തതില്‍ ശക്തമായ പ്രതിഷേധം പ്രകടിപ്പിക്കുകയാണ് ഇ യൂ ശ്രമിക്കുന്നതെന്ന് വ്യക്തം.

സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഗ്രീക്ക് സര്‍ക്കാര്‍ പാര്‍ലമെന്റിന്റെ അനുമതി നേടിയ ശേഷം മുന്നോട്ടുവെച്ച പുതിയ നിര്‍ദേശങ്ങള്‍ വിലയിരുത്താന്‍ ഇന്നലെ രാവിലെ മുതലാണ് യൂറോമേഖല നേതാക്കള്‍ ബ്രസ്സല്‍സില്‍ പ്രാഥമികയോഗം തുടങ്ങിയത്.ഗ്രീസിന് മൂന്നാമത്തെ രക്ഷാപദ്ധതി അനുവദിക്കാനും യൂറോമേഖലയില്‍നിന്നുള്ള പുറത്താക്കല്‍ തടയാനും പര്യാപ്തമാണോ പുതിയ നിര്‍ദേശങ്ങള്‍ എന്നാണ് ധനകാര്യസ്ഥാപനമേധാവികള്‍ അന്വേഷിച്ചത്.ഈ യോഗമാണ് ഗ്രീസിനെതിരെയുള്ള നിലപാടുമായി രംഗത്ത് വന്നിരിക്കുന്നത്. bbc

ബ്രസ്സല്‍സില്‍ കര്‍ക്കശമായ വിലയിരുത്തലാവും നടക്കുകയെന്ന് യോഗത്തിനുമുന്നോടിയായി യൂറോ ഗ്രൂപ്പ് മേധാവി ജെറോയെന്‍ ഡിസ്സെല്‍ബ്ലോയെം വ്യക്തമാക്കിയിരുന്നു.ഗ്രീസിനെ വിശ്വസിക്കാനാവുമോ എന്ന പ്രശ്‌നമുള്ളതുകൊണ്ട് പുതിയസാമ്പത്തികപരിഷ്‌കാരനിര്‍ദേശങ്ങള്‍ നടപ്പാക്കാന്‍ അവര്‍ക്കുകഴിയുമോ എന്ന് കര്‍ക്കശമായി വിലയിരുത്തുമെന്ന് അവര്‍ യോഗത്തിനു മുമ്പ് തന്നെ സൂചിപ്പിച്ചിരുന്നു . 3.7 ലക്ഷം കോടി രൂപയുടെ വായ്പയാണ് 2018 വരെ സാമ്പത്തികപ്രതിസന്ധി മറികടക്കാന്‍ ഗ്രീസ് ചോദിച്ചിട്ടുള്ളത്.

നിലവിലെ സാഹചര്യത്തില്‍, കൂടുതല്‍ സാമ്പത്തിക രക്ഷാ പാക്കേജ് നേടാനും യൂറോ മേഖലയില്‍ തുടരാനും അല്പം വിട്ടുവീഴ്ച വേണമെന്ന നിലപാട് സിപ്രാസിനുണ്ട്. മൂന്ന് വര്‍ഷത്തെ കാലാവധിയില്‍ രക്ഷാ പാക്കേജ് അനുവദിക്കണമെന്ന നിര്‍ദേശമാണ് സിപ്രാസ് ഇന്നലെ മുന്നോട്ടുവച്ചത്. ഗ്രീക്ക് നിലപാട് മയപ്പെടുത്തിയതിനാല്‍ പാക്കേജ് അനുവദിക്കാനുള്ള സാദ്ധ്യത തള്ളിക്കളയാനാകില്ലെന്ന് ഇന്നലെ ജര്‍മ്മനിയും വ്യക്തമാക്കിയിരുന്നു.

നിലവില്‍ 32,000 കോടി ഡോളറാണ് ഗ്രീസിന്റെ മൊത്തം കടം. ഇതില്‍ 24,000 കോടി രൂപയും കൊടുക്കാനുള്ളത് ജര്‍മ്മനിയും ഫ്രാന്‍സും ഉള്‍പ്പെടുന്ന യൂറോ രാജ്യങ്ങള്‍ക്കാണ്. Scroll To Top