Saturday December 03, 2016
Latest Updates

ഗ്രീസ് മുട്ടുമടക്കുന്നു,കൂടുതല്‍ കഠിനമായ വ്യവസ്ഥകളോടെ രക്ഷാപാക്കേജിന് അനുമതി 

ഗ്രീസ് മുട്ടുമടക്കുന്നു,കൂടുതല്‍ കഠിനമായ വ്യവസ്ഥകളോടെ രക്ഷാപാക്കേജിന് അനുമതി 

ബ്രസല്‍സ്:അവസാനം ഗ്രീസ് മുട്ടുമടക്കി.യൂറോപ്യന്‍ യൂണിയന്‍ മുമ്പോട്ടു വെച്ച ധാരണകള്‍ അംഗീകരിച്ചു കൊണ്ട് ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിക്ക് പരിഹാരമാകുന്നു. യൂറോസോണ്‍ ധനമന്ത്രിമാരുടെ ബ്രസല്‍സില്‍ നടന്ന മാരത്തോണ്‍ ചര്‍ച്ചകള്‍ക്ക് ശേഷം ഗ്രീസിനുള്ള മൂന്നാം ഘട്ട രക്ഷാ പാക്കേജിന്റെ കാര്യത്തില്‍ ധാരണയായതായി യൂറോസോണ്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ടസ്‌ക് പറഞ്ഞു. 3500 കോടി യൂറോയാണ് മൂന്നാം ഘട്ട സാമ്പത്തിക പാക്കേജായി നിബന്ധനകളോടെ യൂറോപ്യന്‍ യൂണിയന്‍ ഗ്രീസിന് നല്‍കുക.

യൂറോ സോണിനു പുറത്തേയ്ക്ക് ഗ്രീസിനെ അയയക്കുമെന്നു ഭീഷണി മുഴക്കിയ ജര്‍മ്മിനിയ്ക്കും ഫിന്‍ലന്‍ഡിനും വേണ്ടത്ര പിന്തുണ ലഭിച്ചില്ലെങ്കിലും,അയര്‍ലണ്ട് അടക്കമുള്ള മറ്റു രാജ്യങ്ങള്‍ ഗ്രീസിനെ തള്ളിക്കളയാനാവില്ലെന്നു വാദിച്ചത് ഗ്രീസിന് ഗുണം ചെയ്തു.യൂറോ സോണില്‍ നിന്നും പുറത്തു പോവാതെ തുടരണമെങ്കില്‍ കടാശ്വാസം സ്വീകരിക്കാന്‍ ആവശ്യമായ വ്യവസ്ഥകള്‍ സ്വീകരിക്കാനുള്ള മറ്റു രാജ്യങ്ങളുടെ നിര്‍ദേശം അലക്‌സിസ് സിപ്രാസി സ്വീകരിക്കുകയായിരുന്നു.

പദ്ധതിക്ക് മൂന്നു ദിവസത്തിനകം ഗ്രീക് പാര്‍ലമെന്റ് അംഗീകാരം നല്‍കിയാല്‍ ജൂലൈ 20ന് 700 കോടി അനുവദിക്കും, ബാങ്കുകള്‍ ബുധനാഴ്ചവരെ അടച്ചിടും.ഗ്രീസിന് പുറമെ മറ്റ് യൂറോപ്യന്‍ രാജ്യങ്ങളും പാക്കേജിന് അംഗീകാരം നല്‍കണം. നടപ്പിലാക്കാന്‍ ബുദ്ധിമുട്ടുണ്ടെങ്കിലും ദീര്‍ഘകാലാടിസ്ഥാനത്തില്‍ രക്ഷാപാക്കേജ് ഗ്രീസിന് ഗുണം ചെയ്യുമെന്ന് ഗ്രീസ് പ്രധാനമന്ത്രി അലക്‌സി സിപ്രസ് പറഞ്ഞു.

രാജ്യത്തെ വരിഞ്ഞുമുറുക്കിയ സാമ്പത്തിക അച്ചടക്ക നടപടികള്‍ എടുത്തുകളയുമെന്ന വാഗ്ദാനവുമായി അധികാരത്തിലത്തെിയ പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസിന് ഇരട്ടി ആഘാതമായാണ് മുമ്പുള്ളതിനെക്കാള്‍ കടുത്ത നിബന്ധനകളുമായി പുതിയ പാക്കേജ് നിലവില്‍വരുന്നത്.
പെന്‍ഷന്‍ വെട്ടിക്കുറക്കുക,വൈദ്യുതി മേഖല സ്വകാര്യവത്കരിക്കുക, പാര്‍ലമെന്റില്‍ നിയമം അംഗീകരിക്കും മുമ്പ് യൂറോപ്യന്‍ യൂനിയന്റെ അനുമതി വാങ്ങുക,5000 കോടി യൂറോയുടെ സര്‍ക്കാര്‍ ആസ്തി സ്വകാര്യമേഖലക്ക് കൈമാറുക തുടങ്ങി ഭീകരമായ വ്യവസ്ഥകളടങ്ങിയതാണ് കരാര്‍. 

ഇവ പാലിക്കുമെന്ന ഉറപ്പു ലഭ്യമായാല്‍ മാത്രമേ ആദ്യ ഗഡുവായി ജൂലൈ 20ന് 700 കോടിയും ആഗസ്റ്റ് മധ്യത്തോടെ 500 കോടി യൂറോയും അനുവദിക്കൂ. സാമ്പത്തിക ലക്ഷ്യങ്ങള്‍ നേടുന്നതില്‍ പരാജയപ്പെട്ടാല്‍ പദ്ധതികള്‍ക്കുള്ള ബജറ്റ് വിഹിതം വെട്ടിക്കുറക്കുന്നതും പുതിയ പാപ്പര്‍ നിയമങ്ങളും വന്‍കിട നിക്ഷേപകര്‍ക്ക് പണം നഷ്ടമാകുന്ന ബാങ്കിങ് നിയമങ്ങളും കടാശ്വാസ പാക്കേജിലെ സവിശേഷതകളാണ്.

Scroll To Top