Saturday December 10, 2016
Latest Updates

യൂറോയെ തള്ളി ഗ്രീസ് പഴയ നാണയത്തിലേക്ക്?തീരുമാനം ഉടനെന്ന് സൂചനകള്‍ 

യൂറോയെ തള്ളി ഗ്രീസ് പഴയ നാണയത്തിലേക്ക്?തീരുമാനം ഉടനെന്ന് സൂചനകള്‍ 

ഏതന്‍സ് :ഭാരിച്ച കട ബാധ്യതകള്‍ സമയത്തു തന്നെ അടച്ചു തീര്‍ക്കാന്‍ തയ്യാറാണെന്ന് ഭരണാധികാരികള്‍ ആവര്‍ത്തിച്ചു വ്യക്തമാകുമ്പോഴും പഴയ നാണയമായ ദ്രാച്ച്മ പുനരവതരിപ്പിക്കാന്‍ ഗ്രീസ് രഹസ്യമായി നടപടികള്‍ തുടങ്ങിയെന്ന് റിപ്പോര്‍ടുകള്‍.

ഒരു ഇടതുപക്ഷ സര്‍ക്കാര്‍ എന്ന നിലയില്‍ അന്താരാഷ്ട്ര കടമാണോ അതോ സ്വന്തം ജനങ്ങളുടെ ക്ഷേമമാണോ വലുതെന്ന ചോദ്യം ഉയര്‍ന്നാല്‍ തങ്ങള്‍ക്ക് അധികമായി ആലോചിക്കേണ്ടി വരില്ല എന്ന് സിരിസ സര്‍ക്കാരിലെ ഒരു പ്രതിനിധി മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതോടെയാണ് അഭ്യൂഹങ്ങള്‍ക്കു തുടക്കമിട്ടത്.

അന്താരാഷ്ട്ര നാണയ നിധിയിലെ കടത്തിലേക്ക് 458 മില്യണ്‍ യൂറോയുടെ തവണ തിരിച്ചടക്കേണ്ട അവസാന തീയതി ഏപ്രില്‍ 9 ആണ്. എന്നാല്‍ വ്യാഴാഴ്ചയോടെ തന്നെ തവണ അടച്ചു തീര്‍ക്കാന്‍ ഗ്രീസിനു സാധിക്കുമെന്ന് അധികൃതര്‍ ആവര്‍ത്തിച്ചു വ്യക്തമാക്കുന്നുണ്ട്..

Scroll To Top