Sunday December 11, 2016
Latest Updates

കടം വാങ്ങിയ തുകയില്‍ ഗ്രീക്ക് സര്‍ക്കാരിന് നേരിട്ട് കിട്ടിയത് 11% മാത്രം!,നിങ്ങള്‍ പറയു ,ഗ്രീസ് കടം തിരിച്ചടയ്ക്കണമോ?യൂറോപ്പിനോട് ഗ്രീസിന്റെ നിലപാട് ഇന്നറിയാം 

കടം വാങ്ങിയ തുകയില്‍ ഗ്രീക്ക് സര്‍ക്കാരിന് നേരിട്ട് കിട്ടിയത് 11% മാത്രം!,നിങ്ങള്‍ പറയു ,ഗ്രീസ് കടം തിരിച്ചടയ്ക്കണമോ?യൂറോപ്പിനോട് ഗ്രീസിന്റെ നിലപാട് ഇന്നറിയാം 

ഏതന്‍സ്:2010 മുതല്‍ സാമ്പത്തിക പ്രതിസന്ധിയില്‍ അകപ്പെട്ട ഗ്രീസിനെ സഹായിക്കാന്‍ സഹായം നല്കിയ ഐ എം എഫ് ,യൂറോപ്യന്‍ യൂണിയന്‍ കടങ്ങളില്‍ വെറും 11% മാത്രമാണ് ഗ്രീക്ക് സര്‍ക്കാരിന് നേരിട്ട് ലഭിച്ചതെന്ന് വെളിപ്പെടുത്തല്‍.ബാക്കി തുക കടം നല്കിയയവരുടെ നിര്‍ദേശങ്ങള്‍ പരിഗണിച്ച് ഗ്രീസില്‍ സര്‍വീസ് നടത്തിയിരുന്ന ഫ്രഞ്ച്,ജര്‍മ്മന്‍,അമേരിക്കന്‍ ബാങ്കുകളാണ് കൈയ്യടക്കിയത്.ഇവര്‍ സാമ്പത്തിക പ്രതിസന്ധിയ്ക്ക് മുമ്പേ ഗ്രീസിലെ സാധാരണക്കാര്‍ക്കും സ്ഥാപനങ്ങള്‍ക്കും കടം കൊടുത്തത് തിരിച്ച് പിടിയ്ക്കാനാണ് ഐ എം എഫിന്റെയും,യൂറോപ്യന്‍ രാജ്യങ്ങളുടെയും പണം ഉപയോഗിച്ചത്.കുത്തക ബാങ്കുകള്‍ പൊളിയാതെ നോക്കുകയായിരുന്നു അന്താരാഷ്ട്ര ഇടപെടലുകള്‍ക്ക് പിന്നില്‍ 

ഗ്രീസിലെ മുന്‍ഭരണാധികാരികളും യൂറോപ്യന്‍ ബ്യൂറോക്രാറ്റ്‌സും ചേര്‍ന്ന് ഗ്രീസിലെ സാധാരണക്കാരുടെ പേരില്‍ പേരില്‍ ഫ്രഞ്ച്,ജര്‍മ്മന്‍,അമേരിക്കന്‍ അന്താരാഷ്ട്ര ബാങ്കുകളില്‍ നിന്നും തട്ടിയെടുത്ത വായ്പകളാണ് ആന്ത്യന്തികമായി ഗ്രീസിന്റെ പ്രതിസന്ധിയ്ക്ക് കാരണമായത്.
നോബല്‍ സമ്മാന ജേതാവും,ലോക ബാങ്കിന്റെ മുന്‍ ചീഫ് ഇക്കൊണോമിസ്റ്റുമായിരുന്ന ജോസഫ് സ്റ്റിഗ്ലെസ് ഗാര്‍ഡിയന്‍ പത്രത്തില്‍ എഴുതിയ ലേഖനത്തിലാണ് ഞെട്ടിപ്പിക്കുന്ന ഈ വെളിപ്പെടുത്തല്‍.

ആകെ 300 ബില്യന്‍ ഡോളര്‍ ജി ഡി പി ഉണ്ടായിരുന്ന ഗ്രീസിനാണ് 270 ബില്യന്‍ ഡോളര്‍ ഐ എം എഫും യൂറോപ്യന്‍ രാജ്യങ്ങളും കൂടി കൂടി കടം കൊടുത്തത്. 

ഇന്ന് ചേരുന്ന ഗ്രീക്ക് പാര്‍ലിമെന്റ് സമ്മേളനം ഗ്രീക്ക് സ്വീകരിക്കേണ്ട സാമ്പത്തിക അച്ചടക്കനടപടികള്‍ ചര്‍ച്ച ചെയ്യും.യൂറോപ്യന്‍ യൂണിയന്റെ നിര്‍ദേശം അനുസരിച്ച് പുതിയ നികുതി,പെന്‍ഷന്‍ പരിഷ്‌ക്കാരങ്ങള്‍ ഗ്രീസില്‍ വേണമോ അതോ യൂറോപ്യന്‍ തീരുമാനം തള്ളണമോ എന്നത് പാര്‍ലമെന്റില്‍ വോട്ടെടുപ്പിലൂടെ തീരുമാനിക്കും.

പാര്‍ലിമെന്റ് സാമ്പത്തിക പരിഷ്‌കരണ നടപടികള്‍ അംഗീകരിച്ചാല്‍ 53 ബില്യന്‍ യൂറോയുടെ അടിയന്തര സാമ്പത്തിക സമാശ്വാസം യൂറോപ്യന്‍ യൂണിയന്‍ രാജ്യങ്ങള്‍ പ്രഖ്യാപിച്ചേക്കും.ഇത് സംബന്ധിച്ച അപേക്ഷ യൂണിയന്‍ നിശ്ചയിച്ചിരുന്ന അവസാന സമയമായിരുന്ന ഇന്നലെ അര്‍ദ്ധരാത്രിയ്ക്ക് മുമ്പേ ഗ്രീക്ക് സര്‍ക്കാര്‍ സമര്‍പ്പിച്ചിട്ടുണ്ട്.
എങ്കിലും ഗ്രീക്ക് പാര്‍ലമെന്റിലെ ഇന്നത്തെ വോട്ടെടുപ്പ് നിര്‍ണ്ണായകമാണ് യൂറോപ്പിനോടുള്ള ഗ്രീസിന്റെ നിലപാട് ഇന്ന് വ്യക്തമാകും..


Scroll To Top