Friday December 09, 2016
Latest Updates

കളിച്ച് കളിച്ച് ഗ്രീസ് കളത്തിന് പുറത്തേയ്ക്കോ ?

കളിച്ച് കളിച്ച് ഗ്രീസ് കളത്തിന് പുറത്തേയ്ക്കോ ?

ബര്‍ലിന്‍ :ഗ്രീസ് യൂറോ സോണിനു പുറത്തു പോകുന്നതിനുള്ള സാധ്യത തള്ളികളയനാവില്ലെന്ന് ഐ എം എഫ് മാനേജിങ്ങ് ഡയറക്ടര്‍ ക്രിസ്റ്റിന്‍ ലഗാര്‍ഡെ. എന്നാല്‍ യൂറോ കറന്‍സിയുടെ അന്ത്യത്തിനുള്ള സാധ്യതകള്‍ ലഗാര്‍ഡെ തള്ളുകയും ചെയ്തു. ഒരു ജര്‍മ്മന്‍ പത്രത്തിനു നല്‍കിയ അഭിമുഖത്തിലായിരുന്നു ഐ എം എഫ് ചീഫിന്റെ അഭിപ്രായ പ്രകടനം.

ഗ്രീസിന്റെ പ്രശ്‌നങ്ങളില്‍ ഒരു ശാശ്വത പരിഹാരം സമീപ ഭാവിയില്‍ അസാധ്യമാണ്. കഴിഞ്ഞ ഏതാനും നാളുകളിലെ ശുഭസൂചനകള്‍ക്കു വിരുദ്ധമായി നിരവധി കാര്യങ്ങള്‍ ഗ്രീസ് ഇനിയും ചെയ്തു തീര്‍ക്കാനുള്ളതായി ഐ എം എഫിനും യൂറോപ്യന്‍ യൂണിയനും ബോധ്യപ്പെട്ടു. ഞായറാഴ്ചയോടെ ബാങ്കുകളുമായി ധാരണയിലെത്താമെന്നാണ് ഗ്രീസ് സര്‍ക്കാര്‍ കരുതുന്നതെങ്കിലും നിലവിലെ അവസ്ഥയില്‍ ഇതു സാധ്യമാകുമെന്ന് തോന്നുന്നില്ലെന്നും ലഗാര്‍ഡെ വിലയിരുത്തി. ലോണ്‍ തിരിച്ചടവ് ഇനിയും വൈകിച്ചാല്‍ ഗ്രീസിനുള്ള സാമ്പത്തിക സഹായങ്ങള്‍ നിര്‍ത്തലാക്കുമെന്ന് ഐ എം എഫ് അധികൃതരും വ്യക്തമാക്കി.

Scroll To Top