Thursday April 27, 2017
Latest Updates

ഗ്രീസ് യൂറോ സോണിന് വിധേയമാകുന്നു;കടാശ്വാസ നിര്‍ദേശം സ്വീകരിച്ചേക്കും 

ഗ്രീസ് യൂറോ സോണിന് വിധേയമാകുന്നു;കടാശ്വാസ നിര്‍ദേശം സ്വീകരിച്ചേക്കും 

ഏഥന്‍സ്:ഭരണത്തിന്റെ ആദ്യനാളുകളില്‍ പ്രകടിപ്പിച്ച ആത്മവിശ്വാസം ഗ്രീസിലെ പുതിയ ഇടതു പക്ഷ സര്‍ക്കാരിന് നഷ്ട്ടപ്പെടുന്നതായി റിപ്പോര്‍ട്ടുകള്‍.യൂറോപ്യന്‍ യൂണിയന്റെ സഹായത്തെ ഒരു ഘട്ടത്തില്‍ സംശയത്തോടെ പോലും വീക്ഷിച്ച ഗ്രീസിലെ പുതിയ സര്‍ക്കാര്‍ അവരുടെ നയം മാറ്റുന്നതിനുള്ള ഒരുക്കങ്ങള്‍ ആരംഭിച്ചു.

ഇതിന്റെ ഭാഗമായി സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ഗ്രീസിന്റെ പുതിയ പരിഷ്‌ക്കരണങ്ങളുടെ പട്ടിക യൂറോസോണിന് ഗ്രീസ് സമര്‍പ്പിച്ചു. ഇതോടെ യൂറോസോണിന്റെ കടാശ്വാസം ഗ്രീസ് സ്വീകരിച്ചേക്കും. ഗ്രീസിന്റെ പരിഷ്‌ക്കാരങ്ങള്‍ക്ക് ഇനി യൂറോസോണ്‍ ധനമന്ത്രിമാര്‍ അനുമതി നല്‍കണം.

നികുതി വരുമാനം കൂട്ടുക, തൊഴില്‍ മേഖല ഉദാരവല്‍ക്കരിക്കുക തുടങ്ങിയ പരിഷ്‌ക്കരണങ്ങളാണ് ഗ്രീസ് മുന്നോട്ടുവെച്ചത്. യൂറോസോണിന്റെ 7.2 ബില്യണ്‍ യൂറോയുടെ കടാശ്വാസം ലഭിക്കാനാണിത്. ഗ്രീസിന്റെ സാമ്പത്തിക പരിഷ്‌ക്കരണ നിര്‍ദേശങ്ങളില്‍ ഇന്ന് ചര്‍ച്ച തുടങ്ങും.

ഗ്രീസിന് ഈയാഴ്ച്ച പെന്‍ഷന്‍, ശമ്പളം ഇനത്തില്‍ രണ്ട് ബില്യണ്‍ യൂറോ ചെലവഴിക്കണം. ഐഎംഎഫിന് 500 ബില്യണ്‍ കടം തിരിച്ചടയ്ക്കുകയും വേണം.ഈ സാഹചര്യത്തിലാണ് യൂറോസോണിന്  ഗ്രീസ് വഴങ്ങിയത്.

Scroll To Top