Saturday December 03, 2016
Latest Updates

ഗ്രീസ് അയര്‍ലണ്ടിനെ കണ്ടു പഠിക്കണമെന്ന് എന്ടാ കെന്നി 

ഗ്രീസ് അയര്‍ലണ്ടിനെ കണ്ടു പഠിക്കണമെന്ന് എന്ടാ കെന്നി 

ഡബ്ലിന്‍: ഗ്രീസ് അയര്‍ലണ്ടിനെ കണ്ട് പഠിക്കണമെന്ന് പ്രധാനമന്ത്രി എന്ടാ കെന്നി. മാനുഷികപരമായി ഗ്രീസിന്റെ ബുദ്ധിമുട്ട് തങ്ങള്‍ മനസ്സിലാക്കുന്നുണ്ടെന്നും ഗ്രീസിന് അവര്‍ക്കാവശ്യമായ സമയവും സ്ഥാനവും യൂറോപ്പ് നല്‍കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഐറിഷ് ബിസിനസ് ആന്‍ഡ് എംപ്ലോയേഴ്‌സ് കോണ്‍ഫെഡറേഷന്‍സ് (ഐബിഇസി) കോണ്‍ഫറന്‍സില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഗ്രീസിനായുള്ള കടാശ്വാസ പദ്ധതിയെ കുറിച്ച് ട്രോയിക്കയുമായി ചര്‍ച്ചയ്ക്ക് സര്‍ക്കാര്‍ മാര്‍ഗങ്ങള്‍ സ്വീകരിച്ചിട്ടുണ്ട്. ഇതേ സ്ഥാപനങ്ങളുമായുള്ള നിര്‍മാണാത്മകമായ പ്രവത്തനങ്ങളിലൂടെ അയര്‍ലണ്ട് കടാശ്വാസത്തില്‍ പുരോഗതി കൈവരിച്ചതായും കെന്നി പറഞ്ഞു. ഇന്ന് ഐഎംഎഫില്‍ നിന്നും മറ്റു അന്താരാഷ്ട്ര വിപണിയില്‍ നിന്നും കുറഞ്ഞ പലിശയ്ക്ക് വായ്പ എടുക്കാന്‍ കഴിയുന്ന സ്ഥിതിയിലാണ് രാജ്യമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഗ്രീസിന്റെ കടബാധ്യത എഴുതിതള്ളുന്നതിനെ അയര്‍ലണ്ട് എതിര്‍ത്തിരുന്നു. ഗ്രീസ് പ്രധാനമന്ത്രി അലക്‌സിസ് സിപ്രാസുമായുള്ള കൂടിക്കാഴ്ച്ചയില്‍ ഗ്രീസ് അയര്‍ലണ്ടിനെ മാതൃകയാക്കണമെന്ന് പ്രധാനമന്ത്രി കെന്നി ആവശ്യപ്പെടുകയും ചെയ്തു.

Scroll To Top