Saturday December 03, 2016
Latest Updates

ഗതി മുട്ടിയ ഗ്രീസ് പെരുവഴിയില്‍,ചര്‍ച്ച വീണ്ടും പരാജയം,ഒളിമ്പിക്‌സ് നടത്തി പാപ്പരായ ഗ്രീസിനെ ഇ യൂ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു !

ഗതി മുട്ടിയ ഗ്രീസ് പെരുവഴിയില്‍,ചര്‍ച്ച വീണ്ടും പരാജയം,ഒളിമ്പിക്‌സ് നടത്തി പാപ്പരായ ഗ്രീസിനെ ഇ യൂ ഉപേക്ഷിക്കാന്‍ ഒരുങ്ങുന്നു !

ഏതന്‍സ്: സാമ്പത്തിക പ്രതിസന്ധിയെ ചൊല്ലി യൂറോപ്യന്‍ യൂണിയന്‍ഗ്രീക് പ്രതിനിധികള്‍ തമ്മിലെ ചര്‍ച്ചകള്‍ തീരുമാനമാകാതെ പിരിഞ്ഞു. കഴിഞ്ഞ ദിവസം യൂറോപ്യന്‍ കമീഷന്‍, യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക്, അന്താരാഷ്ട്ര നാണയനിധി എന്നിവയുടെ പ്രതിനിധികളുമായി നടന്ന ചര്‍ച്ചയും വഴിമുട്ടിയിരുന്നു. തുടര്‍ ചര്‍ച്ച ശനിയാഴ്ച ഉണ്ടാകുമെന്നാണ് സൂചന. എല്ലാ മേഖലകളിലും നികുതി കുത്തനെ ഉയര്‍ത്തല്‍ ഉള്‍പ്പെടെ കടുത്ത സാമ്പത്തിക നടപടികള്‍ക്ക് തയാറാകാന്‍ ഭാഗികമായി ഗ്രീസ് തയാറായിട്ടുണ്ടെങ്കിലും പുതിയ നിബന്ധനകള്‍ അടിച്ചേല്‍പിക്കാന്‍ ഇ.യു തുനിയുന്നുവെന്നാണ് ആക്ഷേപം. അന്താരാഷ്ട്ര നാണയനിധിക്ക് നല്‍കേണ്ട തുക തിരിച്ചടക്കേണ്ട സമയം 30ന് അവസാനിക്കാനിരിക്കെയാണ് പ്രതിസന്ധി മൂര്‍ച്ഛിച്ചത്.gress
കടുത്ത പ്രതിസന്ധി തുടരുന്ന രാജ്യത്തിന് സാമ്പത്തികസഹായം അനുവദിക്കാന്‍ വ്യവസായം, സമ്പന്നര്‍ എന്നീ വിഭാഗങ്ങള്‍ക്ക് നികുതി ഉയര്‍ത്തുക, മൂല്യവര്‍ധിത നികുതി വര്‍ധിപ്പിക്കുക, നേരത്തേയുള്ള പെന്‍ഷന്‍ നിര്‍ത്തലാക്കുക, പെന്‍ഷന്‍ ഫണ്ടിലേക്ക് വിഹിതം വര്‍ധിപ്പിക്കുക തുടങ്ങിയവയാണ് ഇ.യു മുന്നോട്ടുവെക്കുന്ന നിബന്ധനകള്‍. ഇവ അംഗീകരിക്കുന്നതിനെതിരെ ഗ്രീസില്‍ പടയൊരുക്കം ശക്തമാണ്. ഗ്രീക് പ്രധാനമന്ത്രി സിപ്രാസ് രാജ്യത്തെ അടിയറവ് വെക്കുന്നുവെന്ന് വിമര്‍ശകര്‍ പറയുന്നു.
യൂറോപ്യന്‍ കമ്മിഷന്‍, രാജ്യാന്തര നാണയനിധി (ഐഎംഎഫ്), യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്ക് എന്നിവയില്‍ നിന്നു കഴിഞ്ഞ ചില വര്‍ഷങ്ങള്‍ക്കിടയില്‍ ഗ്രീസ് കടം വാങ്ങിയതു മൊത്തം 31300 കോടി യൂറോയാണ്. 
ഇതില്‍ ഐഎംഎഫില്‍ നിന്നുള്ള കടമാണ് (160 കോടി യൂറോ) ഈ മാസാവസാനത്തോടെ തിരിച്ചടയ്‌ക്കേണ്ടത്.യൂറോപ്യന്‍ സെന്‍ട്രല്‍ ബാങ്കിനുള്ള തുക ജൂലൈയിലും തിരിച്ചടയ്‌ക്കേണ്ടതുണ്ട്.

പക്ഷേ, അതിനെല്ലാം ആവശ്യമുള്ള പണം ഗ്രീസിന്റെ പക്കലില്ല. അടുത്തൊന്നും ഉണ്ടാവാനുള്ള സാധ്യതയുമില്ല. അത്രയും പരിതാപകരമാണ് സ്ഥിതി. പത്തുവര്‍ഷം മുന്‍പ് ഗ്രീസ് അതിന്റെ തലസ്ഥാന നഗരമായ ആതന്‍സില്‍ ഒളിംപിക്‌സ് മാമാങ്കം നടത്തിയത് ഒരു സമ്പന്ന രാജ്യത്തിന്റെ പരിവേഷത്തോടെയായിരുന്നു. എന്നാല്‍ അതിനു മുന്‍പ് തന്നെ അധഃപതനം തുടങ്ങിയിരുന്നുവെന്നാണ് ഇപ്പോള്‍ വെളിപ്പെട്ടു വരുന്നത്. ഗ്രീസിനെ സഹായിക്കാന്‍ ഇപ്പോള്‍ ആരുമില്ലാത്ത അവസ്ഥയാണ്.

Scroll To Top