Saturday September 23, 2017
Latest Updates

പതിനൊന്നില്‍ 11എ ഗ്രേഡുമായി നൂറുമേനി വിജയം നേടി ഡബ്ലിനിലെ ക്ലോഡ്യാ റെജി മലയാളികള്‍ക്ക് അഭിമാനമായി 

പതിനൊന്നില്‍ 11എ ഗ്രേഡുമായി നൂറുമേനി വിജയം നേടി ഡബ്ലിനിലെ ക്ലോഡ്യാ റെജി മലയാളികള്‍ക്ക് അഭിമാനമായി 

ഡബ്ലിന്‍:ഇന്ന് രാവിലെ ഫലം പ്രഖ്യാപിച്ച ജൂണിയര്‍ സെര്‍ട്ട് പരീക്ഷയില്‍ നൂറുമേനി വിജയവുമായി മലയാളി പെണ്‍കുട്ടി അയര്‍ലണ്ടിലെ മലയാളികള്‍ക്ക് അഭിമാനമായി. താലയിലെ ഓള്‍ഡ് ബ്വാന്‍ കമ്യൂണിറ്റി സ്‌കൂളിലെ ക്ലോഡ്യാ റെജിയാണ് 11 എ ഗ്രേഡ് വിജയവുമായി സമ്പൂര്‍ണ്ണ വിജയം നേടിയത്.

ക്‌നാനായ കാത്തലിക് അസോസിയേഷന്‍ അയര്‍ലണ്ടിന്റെ മുന്‍ പ്രസിഡണ്ട് കൂടിയായ ഏറ്റുമാനൂര്‍ കുറുമുള്ളൂര്‍ റെജി കുര്യന്റെയും,എച്ച് എസ് ഇ യുടെ വെല്‍ബില്ലാ കമ്യൂണിറ്റി സെന്ററിലെ സ്റ്റാഫ് നഴ്‌സായ സാലി റെജിയുടെയും മകളാണ് ക്ലോഡ്യാ

‘സമ്പൂര്‍ണ്ണ വിജയം ലഭിക്കുമെന്ന് യാതൊരു പ്രതീക്ഷയും ഇല്ലായിരുന്നു.ഐറിഷ് പരീക്ഷയ്ക്ക് മാര്‍ക്ക് കുറയും എന്നാണ് കരുതിയത്.അത് കൊണ്ട് തന്നെ ഈ വിജയം വലിയ ഒരു അത്ഭുതമാണ്.ക്ലോഡ്യാ ഐറിഷ് മലയാളിയോട് പറഞ്ഞു.

മാതാപിതാക്കളുടെയും,അധ്യാപകരുടെയും പിന്തുണയാണ് വിജയത്തിന് കാരണമായത്.പിന്നെ ദൈവാനുഗ്രഹവും.ജെ ആര്‍ ആര്‍ ടോള്‍കിനിന്റെ പുസ്തകങ്ങളുടെ ആരാധകയായ ക്ലോഡ്യാ പറഞ്ഞു.വായനയാണ് പ്രധാനഹോബി.സമയം കിട്ടുമ്പോഴൊക്കെ എല്ലാത്തരം പുസ്തകങ്ങളും വായിക്കും. പ്രത്യേകിച്ച് നോവലുകള്‍.

പരീക്ഷയ്ക്കായി എല്ലാ ദിവസവും ക്ലോഡ്യാ നന്നായി ഒരുങ്ങിയിരുന്നു.ക്ലാസില്‍ ഓരോ ദിവസവും പഠിപ്പിക്കുന്നത് പഠിച്ചു ഹൃദ്യസ്ഥമാക്കിയിട്ടെ ഉറങ്ങാന്‍ പോയിരുന്നുള്ളൂ.അത് രാത്രി ഒരു മണിയായാലും രണ്ടു മണിയായാലും മുടക്കിയില്ലെന്ന് ക്ലോഡ്യായുടെ പിതാവ് റെജി കുര്യന്‍ പറയുന്നു. 

ലിവിംഗ് സര്‍ട്ട് പരീക്ഷയില്‍ മികച്ച വിജയം നേടി ബയോ മെഡിക്കല്‍ എഞ്ചിനിയറിംഗിന് ചേരാന്‍ തയാറെടുക്കുന്ന ജോയല്‍ റെജി,നാലാം ക്ലാസുകാരി ആന്‍ഡ്രിയ റെജി എന്നിവരാണ് ക്ലോഡ്യായുടെ സഹോദരങ്ങള്‍.

 ആഹ്ലാദകൊടുമുടിയില്‍ അഭിമാനപൂര്‍വ്വം ക്ലോഡ്യാ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കളോടുമൊപ്പം


ആഹ്ലാദകൊടുമുടിയില്‍ അഭിമാനപൂര്‍വ്വം ക്ലോഡ്യാ കുടുംബാംഗങ്ങള്‍ക്കും ബന്ധുക്കളോടുമൊപ്പം


ക്ലോഡ്യായുടെ വിജയവാര്‍ത്തയറിഞ്ഞ് വീട്ടിലേയ്ക്ക് അഭിനന്ദന സന്ദേശങ്ങള്‍ എത്തി കൊണ്ടിരിക്കുകയാണ്.അയര്‍ലണ്ടില്‍ തന്നെ അപൂര്‍വ്വമായ വിജയം കൈപ്പിടിയില്‍ ഒതുക്കിയതിന്റെ സന്തോഷത്തിലാണ് ക്ലോഡ്യായും.

അയര്‍ലണ്ടിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുമുള്ള കുടുംബ സുഹൃത്തുക്കളും,ഡബ്ലിനിലെ ബന്ധുക്കളുമൊക്കെ താലയിലെ തങ്ങളുടെ കൊച്ചു മിടുക്കിയ്ക്ക് ആശംസ നേരാനായി താലയിലെ ഇവരുടെ വസതിയിലെത്തിയിട്ടുണ്ട്. 

(ജൂണിയര്‍ സേര്‍ട്ട് പരീക്ഷയില്‍ മാതൃകാപരമായ വിജയം (8 എ ഗ്രേഡ് മുതല്‍) കാഴ്ച്ചവെച്ച കുട്ടികളുടെ രക്ഷിതാക്കളോ സുഹൃത്തുക്കളോ അത് സംബന്ധിച്ച വിവരങ്ങള്‍ 089489 5416 എന്ന ഫോണ്‍ നമ്പരില്‍ ഐറിഷ് മലയാളി പ്രതിനിധിയെ അറിയിച്ചാല്‍ ഐറിഷ് മലയാളിയില്‍ അത് പ്രസിദ്ധീകരിക്കുന്നതാണ്.വിജയികളായ കുട്ടികളുടെ വിവരങ്ങള്‍ പഠിച്ചു കൊണ്ടിരിക്കുന്ന നമ്മുടെ കുരുന്നുകള്‍ക്ക് പ്രചോദനമാവട്ടെ !.പരീക്ഷ എഴുതി നേട്ടം കൈവരിച്ച എല്ലാ വിദ്യാര്‍ഥികള്‍ക്കും ഐറിഷ് മലയാളിയുടെ അഭിനന്ദനങ്ങള്‍..) 
Scroll To Top