Saturday December 10, 2016
Latest Updates

കുട്ടികളെ ക്രഷുകളില്‍ അയയ്ക്കുന്നവര്‍ സൂക്ഷിക്കുക,കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീ ഡബ്ലിനില്‍ പിടിയിലായി 

കുട്ടികളെ ക്രഷുകളില്‍ അയയ്ക്കുന്നവര്‍ സൂക്ഷിക്കുക,കുട്ടിയെ തട്ടികൊണ്ടുപോകാന്‍ ശ്രമിച്ച സ്ത്രീ ഡബ്ലിനില്‍ പിടിയിലായി 

ഡണ്‍ലേരി:സൗത്ത് ഡബ്ലിനിലെ ക്രെഷുകളില്‍ നിന്ന് കുഞ്ഞുങ്ങളെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച സ്ത്രീ അറസ്റ്റില്‍. ചൈല്‍ഡ് കെയര്‍ സെന്ററുകളില്‍ ഒരു സംശയാസ്പദമായ സാഹചര്യത്തില്‍ കണ്ട ഒരു സ്ത്രീയെക്കുറിച്ച വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഗാര്‍ഡ നടത്തിയ അമ്പേഷണത്തിലാണ് ഇവര്‍ കുടുങ്ങിയത്.ഡബ്ലിന്‍ ഡണ്‍ലേരിയിലെ ക്രഷില്‍ നിന്ന് ഒരു കുട്ടിയെ അവര്‍ തട്ടിയെടുത്തെങ്കിലും അവിടം വിട്ടുപോകും മുമ്പ് ജീവനക്കാരന്‍ സ്ത്രീയെ തടയുകായിരുന്നു.തീരെ ചെറിയ കുട്ടികളെയാണ് തട്ടിക്കൊണ്ടു പോകാനുള്ള ശ്രമം നടന്നത്.

പിന്നീട് 30 വയസ്സുകാരിയായ ഈ സ്ത്രീയെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കി. തട്ടിക്കൊണ്ട് പോകല്‍ ശ്രമമാണ് ചുമത്തിയിരിക്കുന്ന കുറ്റം. കുട്ടികളെ തട്ടിക്കൊണ്ടു പോകാനുള്ള ശ്രമങ്ങള്‍ നടക്കുന്നു എന്ന ആരോപണങ്ങളെത്തുടര്‍ന്ന്, ചൈല്‍ഡ് ആന്‍ ഫാമിലി ഏജന്‍സി കഴിഞ്ഞ ആഴ്ച സൗത്ത് ഡബ്ലിനിലെ ക്രെഷുകള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്നു. 

കുട്ടികളെ അംഗീകൃത വ്യക്തികളാണ് ഏറ്റ് വാങ്ങുന്നത് എന്ന് ഉറപ്പു വരുത്തണമെന്ന കര്‍ശന നിര്‍ദ്ദേശം ഗാര്‍ഡ ഈ സ്ഥാപനങ്ങള്‍ക്ക് നല്‍കിയിട്ടുണ്ട്. മാതാപിതാക്കളോ ചുമതലപ്പെടുത്തിയിരിക്കുന്നവരോ അല്ലാത്തവരുടെ കൂടെയല്ലാതെ യാതൊരു വിധത്തിലും കുട്ടികളെ അയക്കരുതെന്നാണ് ചൈല്‍ഡ് ആന്‍ഡ് ഫാമിലി സര്‍വീസിന്റെയും നിര്‍ദേശം.

Scroll To Top