Sunday January 22, 2017
Latest Updates

പുരുഷ ശരീരം വെട്ടിനുറുക്കി ഗ്രാന്‍ഡ് കനാലില്‍ ഒഴുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു

പുരുഷ ശരീരം വെട്ടിനുറുക്കി ഗ്രാന്‍ഡ് കനാലില്‍ ഒഴുക്കിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു

ഡബ്ലിന്‍:സ്യൂട്ട്‌കേസിനുള്ളില്‍ കുത്തി നിറച്ച നിലയില്‍ മനുഷ്യശരീരത്തിന്റെ ഭാഗങ്ങള്‍ ഗ്രാന്‍ഡ് കാനലില്‍ കണ്ടെത്തിയ സംഭവത്തില്‍ അന്വേഷണം തുടരുന്നു,.തലയും കൈയും വെട്ടി മാറ്റിയ അവസ്ഥയിലാണ് ഒരു പുരുഷ ശരീരത്തിന്റെ ഭാഗങ്ങള്‍ കൌണ്ടി കില്‍ഡയറിലെ ആര്‍ദ്‌ക്ലോഗ് വില്ലേജിലെ കനാലില്‍ കണ്ടെത്തിയത്.

ശനിയാഴ്ച്ച കനാല്‍ കരയിലൂടെ നടക്കാന്‍ ഇറങ്ങിയവരാണ് സ്യൂട്ട് കേസ് കനാലില്‍ കണ്ടെത്തിയത്.എന്താണെന്ന് അറിയാതെ സ്യൂട്ട്‌കേസ് തുറന്ന അവര്‍ സംഭവം ഗാര്‍ഡയെ അറിയിക്കുകയായിരുന്നു.

ഡാര്‍ക്ക് ബ്രൌണ്‍ നിറത്തോടു കൂടിയുള്ള ശരീരം പരിശോധിച്ച ഗാര്‍ഡ, ഈസ്റ്റേണ്‍ യൂറോപ്പില്‍ നിന്നെത്തി അയര്‍ലണ്ടില്‍ താമസമുറപ്പിച്ചയാളായിരിക്കാം കോ കൊല്ലപ്പെട്ടതെന്ന നിഗമനത്തിലാണ്.മുപ്പതു വയസിനു താഴെ പ്രായമുള്ള ആളാണ് കൊല്ലപ്പെട്ടിരിക്കാന്‍ സാധ്യത.

പ്രദേശത്തു നിന്നും കാണാതായവരെക്കുറിച്ചുള്ള വിവരങ്ങള്‍ ശേഖരിച്ചു വരികയാണ്.








Scroll To Top