Sunday December 11, 2016
Latest Updates

ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി തേജ് റഹ്മാന്റെ മ്യൂസിക് സ്‌കൂളില്‍

ഗ്രാമി അവാര്‍ഡ് ജേതാവ് റിക്കി തേജ് റഹ്മാന്റെ മ്യൂസിക് സ്‌കൂളില്‍

ചെന്നൈയില്‍ ഒരു പരിപാടിയില്‍ പങ്കെടുക്കാനെത്തിയപ്പോഴാണ് റഹ്മാന്റെ ക്ഷണം സ്വീകരിച്ചു ഒരു ഹ്രസ്വ സന്ദര്‍ശനത്തിനായി റിക്കി കെഎം മ്യൂസിക് കണ്‍സര്‍വേറ്ററിയില്‍ എത്തിയത്.

സ്‌കൂളിലെത്തിയ റിക്കി വിദ്യാര്‍ഥികളെ അഭിസംബോധന ചെയ്തു സംസാരിച്ചു. സംഗീതത്തെ കുറിച്ചും സ്വജീവിതത്തെ കുറിച്ചുമായുള്ള കുട്ടികളുടെ എല്ലാ ചോദ്യങ്ങള്‍ക്കും മറുപടി നല്‍കിയാണ് റിക്കി മടങ്ങിയത്. കോളേജില്‍ മ്യൂസിക് ബാന്റ് തുടങ്ങിയതു മുതല്‍ ഗ്രാമി അവാര്‍ഡ് വരേയുള്ള തന്റെ സംഗീത യാത്ര അദ്ദേഹം കുട്ടികളുമായി പങ്കു വച്ചു.

കെഎംഎംസി ലോകത്തിലെ തന്നെ എറ്റവും മികച്ച മ്യൂസിക് സ്‌കൂളുകളില്‍ ഒന്നാണെന്ന് റിക്കി വിലയിരുത്തി. ഇത്രയും മികച്ച ഒരു സ്‌കൂള്‍ തന്റെ പഠന കാലത്ത് ഉണ്ടായിരുന്നെങ്കില്‍ താന്‍ സംഗീതമല്ലാതെ മറ്റൊന്നും പഠിക്കേണ്ടി വരില്ലായിരുന്നു എന്നും അദ്ദേഹം തമാശയായി പറഞ്ഞു. ദന്ത ഡോക്ടര്‍ കൂടിയായ റിക്കി ജോലി അന്വേഷിക്കാതെ സംഗീത വഴിയിലേക്ക് തിരിയുകയായിരുന്നു.

 

Scroll To Top