Saturday December 10, 2016
Latest Updates

ഗ്രാമി അവാര്‍ഡ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 1989ന്

ഗ്രാമി അവാര്‍ഡ് ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 1989ന്

ലോസ് ആഞ്ചല്‍സ് : 2016 ലെ ഗ്രാമി അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഗ്രാമിയിലെ ഏറ്റവും വലിയ പുരസ്‌കാരമായ മികച്ച സംഗീത ആല്‍ബത്തിനുള്ള പുരസ്‌കാരം ടെയ്‌ലര്‍ സ്വിഫ്റ്റിന്റെ 1989ന്. ഈ പുരസ്‌കാരം രണ്ടു തവണ നേടുന്ന സ്ത്രീ എന്ന നേട്ടവും ടെയ്‌ലര്‍ സ്വിഫ്റ്റിനാണ്. മികച്ച പോപ്പ് വോക്കല്‍ ആല്‍ബം, മികച്ച വീഡിയൊയ്ക്കുള്ള പുരസ്‌കാരം എന്നിവ ബാഡ് ബ്ലഡ് എന്ന ട്രാക്കിലൂടെ സ്വിഫ്റ്റിനെ തേടിയെത്തി.
മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരം ടു പിംപ് എ ബട്ടര്‍ഫ്‌ലൈ എന്ന ആല്‍ബത്തിന് കെന്‍ഡ്രിക് ലാമര്‍ സ്വന്തമാക്കി. അഞ്ച് പുരസ്‌കാരങ്ങള്‍ നേടി കെന്‍ഡ്രിക് ലാമറാണ് ഗ്രാമി രാത്രിയില്‍ ശ്രദ്ധേയനായത്. മികച്ച റാപ് ആല്‍ബത്തിനുള്ള പുരസ്‌കാരത്തെ കൂടാതെ റാപ് പെര്‍ഫോമന്‍സ്, റാപ് സോങ്, റാപ് സങ് പെര്‍ഫോമന്‍സ്, മ്യൂസിക് വീഡിയൊ എന്നിവയും ലാമറെ തേടിയെത്തി. ബ്രൂണോ മാര്‍സിന്റെ അപ്ടൗണ്‍ ഫങ്കിനാണ് റെക്കോര്‍ഡ് ഒഫ് ദി ഇയര്‍ പുരസ്‌കാരം
ഐറിഷ് ഇന്ത്യന്‍ സംഗീതം ചേര്‍ത്തിണക്കിയ മാഡി ദാസിന്റെ അതിരുകളില്ലാത്ത ഭക്തി എന്ന ഭജന്‍ ആല്‍ബത്തിന് നോമിനേഷന്‍ ലഭിച്ചെങ്കിലും അവാര്‍ഡ് ലഭിച്ചില്ല.

Musician Taylor Swift

Musician Taylor Swift

മറ്റ് പുരസ്‌കാരങ്ങള്‍
സോങ് ഒഫ് ദി ഇയര്‍ : എഡ് ഷീരന്‍, തിങ്കിങ് ഔട്ട് ലീഡ്
മികച്ച കണ്‍ട്രി ആല്‍ബം: ക്രിസ് സ്റ്റാപില്‍ടണ്‍, ട്രാവല്ലര്‍
മികച്ച ന്യൂ ആര്‍ട്ടിസ്റ്റ്: മേഘന്‍ ട്രൈനര്‍
മികച്ച റോക്ക് പെര്‍ഫോമന്‍സ് ഒഫ് ദി ഇയര്‍ : അലബാമ ഷേക്ക്‌സ്
മികച്ച മ്യൂസിക്കല്‍ തിയെറ്റര്‍ ആല്‍ബം : ഹാമില്‍ട്ടന്‍
മികച്ച ന്യൂ ഏജ് ആല്‍ബം: പോള്‍ അവ്‌ജെറിനോസ്, ഗ്രേസ്
മികച്ച കുട്ടികളുടെ ആല്‍ബം: ടിം കുബാര്‍ട്ട്, ഹോം
മികച്ച വേള്‍ഡ് മ്യൂസിക് ആല്‍ബം: ആന്‍ജലിക് കിഡ്‌ജോ, സിങ്‌സ്
മികച്ച റെഗെ ആല്‍ബം: മോര്‍ഗന്‍ ഹെറിറ്റേജ്, സ്ട്രിക്റ്റ്‌ലി റൂട്ട്‌സ്
മികച്ച ലാറ്റിന്‍ ജാസ് ആല്‍ബം : ഏലിയന്‍ ഏലിയാസ്, മെയ്ഡ് ഇന്‍ ബ്രസീല്‍
മികച്ച ലാര്‍ജ് ജാസ് എന്‍സെംബിള്‍ ആല്‍ബം : മരിയ ഷെനെയ്ദര്‍, ദ തോംപ്‌സണ്‍ ഫീല്‍ഡ്‌സ്
മികച്ച ജാസ് ഇന്‍ട്രുമെന്റല്‍ ആല്‍ബം : ജോണ്‍ സ്‌കോഫീല്‍ഡ്, പാസ്റ്റ് പ്രസന്റ്
മികച്ച ജാസ് വോക്കല്‍ ആല്‍ബം : സിസില്‍ മക്‌ലോറിന്‍ സാല്‍വന്റ്, ഫോര്‍ വണ്‍ ടു ലവ്
മികച്ച സറൗണ്ട്‌സ് സൗണ്ട് ആല്‍ബം : ജെയിംസ് ഗുത്രൈന്‍, ജോയല്‍ പ്ലാന്റേ, അമ്യൂസ്ഡ് ടു ഡെത്ത്
മികച്ച റീമിക്‌സ്ഡ് റെക്കോര്‍ഡിങ്, നോണ്‍ ക്ലാസിക്കല്‍ : മാര്‍ക്ക് റോണ്‍സണ്‍ ഫീറ്റ്, ബ്രൂണോ മാര്‍സ്, അപ് ടൗണ്‍ ഫങ്ക്
മികച്ച എന്‍ജിനിയേര്‍ഡ് ആല്‍ബം, നോണ്‍ ക്ലാസിക്കല്‍ : അലബാമ ഷെയ്ക്ക്‌സ്, സൗണ്ട് ആന്‍ഡ് കോളര്‍
മികച്ച ഹിസ്റ്റോറിക്കല്‍ ആല്‍ബം : ദ ബേസ്‌മെന്റ് ടേപ്‌സ് കംപ്ലീറ്റ്: ദ ബൂട്ട്‌ലെഗ് സീരീസ് വോളിയം2

Scroll To Top