Monday December 05, 2016
Latest Updates

ഗ്രാജ്വേറ്റ് നഴ്‌സുമാര്‍ക്ക് 100 % ശമ്പളം പുനസ്ഥാപിച്ചു,ഡ്രോഗഡ ആശുപത്രിയില്‍ 88 പുതിയ നഴ്‌സുമാരെ നിയമിക്കും 

ഗ്രാജ്വേറ്റ് നഴ്‌സുമാര്‍ക്ക് 100 % ശമ്പളം പുനസ്ഥാപിച്ചു,ഡ്രോഗഡ ആശുപത്രിയില്‍ 88 പുതിയ നഴ്‌സുമാരെ നിയമിക്കും 

ഡ്രോഗഡ :ഡ്രോഗഡ ആശുപത്രിയില്‍ 88 പുതിയ നഴ്‌സിംഗ് തസ്തികകള്‍ അനുവദിക്കുവാന്‍ സര്‍ക്കാര്‍ അനുമതി നല്‍കി.അയര്‍ലണ്ടില്‍ രോഗികളുടെ തിരക്ക് ഏറ്റവും അധികം അനുഭവപ്പെടുന്ന ആശുപത്രികളില്‍ ഒന്നെന്ന പരിഗണനയിലാണ് ഡ്രോഗഡയിലെ ലൂര്‍ദ് ആശുപത്രിയില്‍ പുതിയ നഴ്‌സിംഗ് തസ്തികകള്‍ അനുവദിച്ചത്.ഇവിടെ തിരക്ക് പരിഹരിക്കാന്‍ 65 പുതിയ ബെഡ്കള്‍ കൂടി ഏര്‍പ്പെടുത്തുവാനും നീക്കമുണ്ട്.

ഐ എന്‍ എം ഓ യുടെ കണക്കുകള്‍ അനുസരിച്ച് ഇന്നലെയും ഡ്രോഗഡ ആശുപത്രിയില്‍ 42 രോഗികള്‍ ട്രോളിയിലുണ്ട്.
ഐ എന്‍ എം ഓ യും ലേബര്‍ റിലേഷന്‍ കമ്മീഷനുമായി നടത്തിയ ചര്‍ച്ചയുടെ അടിസ്ഥാനത്തിലാണ് പുതിയ തീരുമാനം.

2015 മുതല്‍ പുതിയതായി നിയമിക്കപ്പെടുന്ന ഗ്രാജ്വേറ്റ് നഴ്‌സുമാര്‍ക്ക് 100 ശതമാനം ശമ്പളം നല്കുവാനും തീരുമാനമായി.മുമ്പ് ഇത് 80% ശമ്പളമായി കുറച്ചിരുന്നു. 

Scroll To Top