Wednesday December 07, 2016
Latest Updates

ഡല്‍ഹിയില്‍ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജി പി എസ് നിര്‍ബന്ധം

ഡല്‍ഹിയില്‍ എല്ലാ പൊതുഗതാഗത വാഹനങ്ങളിലും ജി പി എസ് നിര്‍ബന്ധം

സ്ത്രീകള്‍ക്കെതിരെയുള്ള അക്രമങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ ഡല്‍ഹിയില്‍ പൊതുഗതാഗതത്തിനുപയോഗിക്കുന്ന എല്ലാ വാഹനങ്ങളിലും ജിപിഎസ് (ഗ്ലോബല്‍ പൊസിഷനിങ്ങ് സിസ്റ്റം) നിര്‍ബന്ധമാക്കിയുള്ള ഉത്തരവ് പ്രാബല്യത്തില്‍ വന്നു. ഓട്ടോറിക്ഷകളിലും ടാക്‌സികളിലും നേരത്തെ തന്നെ ജിപിഎസ് സംവിധാനം നിര്‍ബന്ധമാക്കിയിരുന്നു.

അക്രമങ്ങള്‍ക്കെതിരെ മുന്‍കരുതലെടുക്കുന്നതിന്റെ ഭാഗമായാണ് ഡല്‍ഹി സര്‍ക്കാറിന്റെ നടപടി. ഇതേ തുടര്‍ന്ന് ജിപിഎസ് സംവിധാനം ഘടിപ്പിക്കാത്ത വാഹനങ്ങള്‍ക്ക് ഫിറ്റ്‌നെസ് സര്‍ട്ടിഫിക്കറ്റ് നല്‍കേണ്ടതില്ലെന്ന് ദില്ലി ഗതാഗതവകുപ്പ് നിലപാടെടുത്തിട്ടുണ്ട്. ജൂണ്‍ ഒന്നായിരുന്നു ജിപിഎസ് സംവിധാനം ഘടിപ്പിക്കാനുള്ള അവസാന തിയ്യതി. എന്നാല്‍, പല വാഹന ഉടമകളും ഇതിന് തയ്യാറായിട്ടില്ല. ഇക്കാരണത്താല്‍ ഗതാഗത വകുപ്പ് നൂറു കണക്കിന് വാഹനങ്ങളുടെ രജിസ്‌ട്രേഷന്‍ റദ്ദാക്കുകയോ തടയുകയോ ചെയ്തുകഴിഞ്ഞു.

ടാക്‌സി ഉടമകള്‍ ഇതിനോടകം തന്നെ വിഷയത്തില്‍ വലിയ പ്രതിഷേധം ഉയര്‍ത്തി കഴിഞ്ഞു. സര്‍ക്കാര്‍ തീരുമാനം പിന്‍വലിക്കണമെന്ന് ഇവര്‍ ആവശ്യപ്പെടുന്നു. എന്നാല്‍ സ്ത്രീകള്‍ക്കെതിരായ അക്രമണങ്ങളില്‍ കുപ്രസിദ്ധിയര്‍ജ്ജിച്ച തലസ്ഥാന നഗരത്തിന്റെ മുഖം മിനുക്കല്‍ നടപടികളുമായി മുന്നോട്ടു പോകുമെന്ന് സര്‍ക്കാര്‍ വ്യക്തമാക്കി.

Scroll To Top