Friday August 18, 2017
Latest Updates

ക്രൈസ്തവ സഭയെ അപഹസിക്കാന്‍ ബില്‍ അണിയറയില്‍: ദു:ഖവെള്ളിയാഴ്ചയും മദ്യത്തിന് അവധിയില്ല

ക്രൈസ്തവ സഭയെ അപഹസിക്കാന്‍ ബില്‍ അണിയറയില്‍: ദു:ഖവെള്ളിയാഴ്ചയും മദ്യത്തിന് അവധിയില്ല

ഡബ്ലിന്‍:ക്രൈസ്തവ സഭയെ അപഹസിക്കാന്‍ വീണ്ടുമൊരു ബില്‍ അണിയറയിലൊരുങ്ങുന്നു. ക്രൈസ്തവ വിശ്വാസികള്‍ ഏറ്റവും പ്രാധാന്യത്തോടെ കാണുന്ന ദു:ഖവെള്ളിയാഴ്ച ഏര്‍പ്പെടുത്തിയിട്ടുള്ള മദ്യപാന നിരോധനം എടുത്തുകളയുന്നതിനാണ് ബില്‍ വരുന്നത്. ഈ ബില്‍ പാസാകുന്ന പക്ഷം നിയമപരമായി ദു:ഖ വെള്ളിയഴ്ച മദ്യശാലകള്‍ അടച്ചിടുന്നത് നിലയ്ക്കും. ഇന്‍ഡോക്സിക്കേറ്റിംഗ് ലിക്വര്‍(ഭേദഗതി) നിയമമാണ് കൊണ്ടുവരുന്നത്.സമ്മര്‍ അവധിക്കുശേഷം ഡെയ്ല്‍ ബില്‍ ചര്‍ച്ച ചെയ്യുമെന്നാണ് കരുതുന്നത്.

ഇന്‍ഡിപെന്‍ഡന്റ് സെനറ്റര്‍ ബില്ലി ലോലസ് ആണ് ഈ ബില്‍ നിര്‍ദേശിച്ചത്.പള്ളിയും രാജ്യവും തമ്മിലുള്ള വ്യത്യസ്ഥമാക്കലിന്റെ പുരോഗമനപരമായ ചുവടുകളിലൊന്നാണ് ഇതെന്ന് ലോലസ് പറഞ്ഞു. ഫിനഗേലിന്റെ ജോ ഒ റെയ്ലി മാത്രമാണ് ഈ നിയമത്തിനെതിരെ സെനഡില്‍ രംഗത്തുവന്നത്. രാജ്യത്തിന്റെ പരമ്പരാഗത വിശ്വാസത്തെ പാമ്പര്യത്തെയും സംസ്‌കൃതിയെയും നശിപ്പിക്കുന്ന നീക്കമാണ് ഇതെന്ന് ഇദ്ദേഹം പറഞ്ഞു.ആരോഗ്യമുള്ള ജനതയ്ക്കു വേണ്ടിയും മദ്യപാനത്തിനെതിയും നീങ്ങുന്ന രാജ്യ നയങ്ങള്‍ക്ക് വിരുദ്ധമാണ് ഈ ബില്ലെന്നും അദ്ദേഹം പറഞ്ഞു.അതേ സമയം,വിന്‍ഡ്നേഴ്സ് ഫെഡറേഷന്‍ ഓഫി അയര്‍ലണ്ട് ഈ ബില്ലിനെ സ്വാഗതം ചെയ്ത് രംഗത്തുവന്നിട്ടുണ്ട്.

Scroll To Top