Sunday August 20, 2017
Latest Updates

ശമ്പള തര്‍ക്കം: യൂണിയനുകളുമായി ചര്‍ച്ചയാകാമെന്ന് കെന്നി,കൂടുതല്‍ യൂണിയനുകള്‍ സമരത്തിന്

ശമ്പള തര്‍ക്കം: യൂണിയനുകളുമായി ചര്‍ച്ചയാകാമെന്ന് കെന്നി,കൂടുതല്‍ യൂണിയനുകള്‍ സമരത്തിന്

ഡബ്ലിന്‍:പൊതു മേഖലാ ജീവനക്കാരുടെ ശമ്പളം വര്‍ദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട തര്‍ക്കത്തില്‍ തൊഴിലാളി യൂണിയനുകളുമായി ചര്‍ച്ചയ്ക്ക് തയ്യാറെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി. എത്രയും പെട്ടെന്ന് ചര്‍ച്ചകള്‍ ആരംഭിക്കുമെന്ന് മുതിര്‍ന്ന മന്ത്രിമാരും വ്യക്തമാക്കി.

സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറാകാത്ത പക്ഷം 60,000ഓളം വരുന്ന തങ്ങളുടെ അംഗങ്ങള്‍ സമരത്തിലേയ്ക്ക് നീങ്ങുമെന്ന് തൊഴിലാളി സംഘടനയായ സിപ്റ്റു കഴിഞ്ഞ ദിവസം പ്രസ്താവിച്ചിരുന്നു. ഗാര്‍ഡയ്ക്ക് ശമ്പള വര്‍ദ്ധനവ് നല്‍കുമെങ്കില്‍ എന്തുകൊണ്ട് തങ്ങള്‍ക്ക് നല്‍കിക്കൂടാ എന്നാണ് യൂണിയനുകള്‍ ഉയര്‍ത്തുന്ന ചോദ്യം. ഗാര്‍ഡയുടെ ആവശ്യം അംഗീകരിച്ചതോടെ ലാന്‍ഡ്സ്ഡൗണ്‍ കരാറിന് സാധുതയില്ലാതായെന്നും യൂണിയന്‍ നേതാക്കള്‍ പറഞ്ഞു.

നഴ്സിംഗ് യൂണിയന് പുറമെ സോഷ്യല്‍ വര്‍ക്കേഴ്സും സമരം ആരംഭിക്കുന്നതിന് പുതിയ ബാലറ്റ് പ്രഖ്യാപിച്ചിരുന്നു.പുതിയ ശമ്പള വര്‍ദ്ധനവ് ഉടന്‍ പ്രാബല്യത്തില്‍ വരുത്താനായില്ലെങ്കിലും ശമ്പളകമ്മിഷന്‍ റിപ്പോര്‍ട്ട് അടുത്ത ജൂലൈയില്‍ വരും വരെ ജീവനക്കാരെ പിടിച്ചു നിര്‍ത്താനാണ് കെന്നിയുടെയും സംഘത്തിന്റെയും പുതിയ പദ്ധതിയെന്ന് റിപ്പോര്‍ട്ടുകളുണ്ട്.

Scroll To Top