Saturday December 03, 2016
Latest Updates

ഐറിഷ്‌കാരുടെ ലൈംഗീക ഉത്തേജനത്തിന് സര്‍ക്കാരിന്റെ വാര്‍ഷിക ചിലവ് 4 മില്യന്‍!,വയാഗ്രാ വാങ്ങാനും സഹായം !

ഐറിഷ്‌കാരുടെ ലൈംഗീക ഉത്തേജനത്തിന് സര്‍ക്കാരിന്റെ വാര്‍ഷിക ചിലവ് 4 മില്യന്‍!,വയാഗ്രാ വാങ്ങാനും സഹായം !

ഡബ്ലിന്‍;ലൈംഗീക ഉത്തേജക മരുന്നുകള്‍ പൊതുജനങ്ങള്‍ക്ക് നല്‍കുന്നതിനായി അയര്‍ലണ്ടിലെ ആരോഗ്യവകുപ്പ് കഴിഞ്ഞ ആറ് വര്‍ഷങ്ങള്‍ കൊണ്ട് ചിലവഴിച്ചത് 39 മില്യന്‍ യൂറോയെന്ന് വെളിപ്പെടുത്തല്‍.ഓരോ വര്‍ഷവും 4 മില്യണ്‍ യൂറോയില്‍ അധികം.കഴിഞ്ഞ ഒരു വര്‍ഷം മാത്രം 3,978,987 യൂറോയാണ് ഈ ഇനത്തില്‍ ചിലവഴിച്ചത്.

പ്രധാനമായും ഐറിഷ് പുരുഷന്‍മാര്‍ക്കാണ് ലൈംഗീക ഉത്തേജക മരുന്ന് കൊടുത്തിരിക്കുന്നതെന്നാണ് എച്ച് എസ് ഇ കണക്കുകള്‍ സൂചിപ്പിക്കുന്നത്.താഴ്ന്ന വരുമാനക്കാര്‍ക്കായുള്ള മെഡിക്കല്‍ കാര്‍ഡ് ഹോള്‍ഡേഴ്‌സിനു ജി പി യുടെ പ്രിസ്‌ക്രിപ്ഷന്‍ അനുസരിച്ചു കൊടുത്ത ഉത്തേജക മരുന്നിന്റെ അളവു മാത്രമാണിത്.

അതായത് അയര്‍ലണ്ടില്‍ ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കുന്നവരുടെ എണ്ണം കണക്കുകളില്‍ ഉള്ളവരുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് എന്നത് തന്നെ.ധനിക വിഭാഗം അയര്‍ലണ്ടില്‍ നിന്നും പണം കൊടുത്ത് നേരിട്ട് വാങ്ങുന്നതിനൊപ്പം വയാഗ്രയുടെ വിവിധ രൂപങ്ങള്‍ ഓണ്‍ ലൈനായും ലഭ്യമാണ്.

മെഡിക്കല്‍ കാര്‍ഡ് ഉള്ളവര്‍ക്ക് ലൈംഗീക ഉത്തേജക മരുന്നുകള്‍ വാങ്ങാന്‍ മാസം തോറും 30 യൂറോ വരെ അനുവദിനീയമാണ്,ഈ തുക ബഹു ഭൂരിപക്ഷം പേരും ഉപയോഗിക്കുന്നു എന്നതാണ് കണ്ടെത്തല്‍.

ഹൃദയ സംബന്ധമായ അസുഖങ്ങള്‍ ഉള്ളവര്‍ക്ക് ലൈംഗീക ഉത്തേജക മരുന്നുകള്‍ ഉപയോഗിക്കാന്‍ അനുവാദം നല്‍കാറുണ്ട്. ലൈംഗീക ശേഷി കുറഞ്ഞ ഒരു വിഭാഗത്തിനും ഉത്തേജക മരുന്നുകള്‍ അത്യാവശ്യമായി വരും.പക്ഷേ അത്യാവശ്യക്കാരല്ലാത്തവരും മരുന്ന് ഉപയോഗിക്കേണ്ട ആവശ്യമില്ലാത്തവരും പോലും വയാഗ്ര അടക്കമുള്ള ഉത്തേജക മരുന്നുകള്‍ കഴിക്കുന്ന അവസ്ഥയിലാണ് ഇപ്പോള്‍ അയര്‍ലണ്ടിലെ ജനങ്ങള്‍.16 വയസു മുതല്‍ പ്രായമുള്ളവര്‍ക്ക് ഇതിനായുള്ള പ്രിസ്‌ക്രിപ്ഷന്‍ ലഭിക്കുന്നുണ്ടെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.

25 വര്‍ഷം മുമ്പ് ഏച്ച് എസ് ഇ യിലൂടെ ഉത്തേജക മരുന്നുകള്‍ വിതരണം ചെയ്യാന്‍ തുടങ്ങിയ കാലത്ത് ഇത്തരം മരുന്നുകള്‍ വാങ്ങുന്നത് ഒരു നാണക്കേടായി ജനങ്ങള്‍ കരുതിയിരുന്നു.എന്നാല്‍ ഇവയ്ക്കായി അനിയന്ത്രിതമായ തിരക്കാണ് ഇപ്പോള്‍ ഉണ്ടാവുന്നതെന്ന് ആരോഗ്യ വകുപ്പ് രേഖകള്‍ വെളിപ്പെടുത്തുന്നു.

Scroll To Top