Saturday December 10, 2016
Latest Updates

വാട്ടര്‍ ചാര്‍ജ് സര്‍ക്കാര്‍ വാങ്ങിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി

വാട്ടര്‍ ചാര്‍ജ് സര്‍ക്കാര്‍ വാങ്ങിക്കുക തന്നെ ചെയ്യുമെന്ന് മന്ത്രി

ഡബ്ലിന്‍: വാട്ടര്‍ ചാര്‍ജ്ജ് അടയ്ക്കാത്തവരില്‍ നിന്നും സര്‍ക്കാര്‍ അത് ഈടാക്കുക തന്നെ ചെയ്യുമെന്ന് ഹൗസിങ് മിനിസ്റ്റര്‍ സിമോണ്‍ കൊവേനി. ഒമ്പതു മാസത്തെ വാട്ടര്‍ ചാര്‍ജ്ജ് സസ്‌പെന്‍ഷന്‍ കാലാവധി തീരുന്നതോടെ ഇതിനുള്ള നടപടികള്‍ ആരംഭിക്കും. ഇതുവരെ വാട്ടര്‍ബില്‍ അടച്ചവരെ തങ്ങള്‍ വിഡ്ഢികളാക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

രാജ്യത്താകമാനം ഇതുവരെ 85,000 വാട്ടര്‍ മീറ്ററുകള്‍ സ്ഥാപിച്ചിട്ടുണ്ടെന്നും കൊവേനി വ്യക്തമാക്കി.
വാട്ടര്‍ ചാര്‍ജ്ജ് വിഷയത്തില്‍ നീണ്ട സംവാദങ്ങള്‍ക്കു ശേഷമാണ് ഫിയനാഫാളും ഫിനഗേലും തമ്മില്‍ ധാരണയിലെത്തിയതും സര്‍ക്കാര്‍ രൂപീകരിച്ചതും. ഒമ്പതു മാസത്തിനു ശേഷത്തെ സസ്‌പെന്‍ഷനു ശേഷം ചാര്‍ജ്ജ് തിരികെ കൊണ്ടുവരുന്നതോടെ ഈ ധാരണ പൊളിയുമോ എന്നും, സര്‍ക്കാര്‍ നിലനില്‍ക്കുമോ എന്നും കണ്ടുതന്നെ അറിയണം

Scroll To Top