Friday December 09, 2016
Latest Updates

അയര്‍ലണ്ടില്‍ മിനിമം വേജ് വര്‍ധനവ് അടുത്ത വര്‍ഷം ഉണ്ടായേക്കും,ശമ്പളക്കമ്മീഷന്‍ ഉടന്‍ 

അയര്‍ലണ്ടില്‍ മിനിമം വേജ് വര്‍ധനവ് അടുത്ത വര്‍ഷം ഉണ്ടായേക്കും,ശമ്പളക്കമ്മീഷന്‍ ഉടന്‍ 

ഡബ്ലിന്‍:അയര്‍ലണ്ടിലെ മിനിമം കൂലി അടുത്തവര്‍ഷം മുതല്‍ വര്‍ദ്ധിപ്പിക്കാനുള്ള തയാറെടുപ്പുകള്‍ സര്‍ക്കാര്‍ ആരംഭിച്ചു.മിനിമം വേജ് വര്‍ദ്ധിപ്പിക്കാന്‍ ആവശ്യമായ ശിപാര്‍ശകള്‍ നല്‍കുന്നതിനായി പുതിയ ശമ്പള കമ്മീഷനെ സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിക്കുമെന്ന് മന്ത്രി ജേഡ് നാഷ് ഇന്നലെ മാധ്യമങ്ങളോട് വെളിപ്പെടുത്തി.

ഒന്‍പതംഗങ്ങള്‍ ഉള്‍പ്പെടുന്ന ഈ പാനല്‍ നിലവിലുള്ള 8.65 യൂറോ എന്ന നിരക്ക് വര്‍ദ്ധിപ്പിക്കേണ്ടതുണ്ടോ എന്ന് പഠിച്ചു സര്‍ക്കാരിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കും.രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ട സ്ഥിതിയില്‍ മിനിമം വേജസ് വര്‍ദ്ധിപ്പിക്കേണ്ടിവരും എന്ന് സര്‍ക്കാരിന് ഉറച്ച ധാരണയുണ്ടെന്നു മന്ത്രി നാഷ് പറഞ്ഞു.

പത്തു യൂറോയിലേയ്ക്ക് മിനീമം വേജസ് ഉയര്‍ത്തണം എന്നാണ് ഭരണകക്ഷിയായ ലേബര്‍ പാര്‍ട്ടിയുടെ ആവശ്യം.സര്‍ക്കാര്‍ ഇതിനെ അംഗീകരിക്കാനാണ് സാധ്യതെയെന്ന് തൊഴില്‍ മേഖലയിലെ വിദഗ്ദര്‍ സൂചിപ്പിക്കുന്നു 

Scroll To Top