Wednesday September 20, 2017
Latest Updates

പുതിയ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം:10 മില്യന്റെ പദ്ധതി

പുതിയ ആശയങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം:10 മില്യന്റെ പദ്ധതി

ഡബ്ലിന്‍ :പ്രാദേശികമായ സംഘങ്ങളില്‍ നിന്നുള്ള സ്റ്റാര്‍ട്ട്അപ്പുകള്‍ക്ക് 10 മില്ല്യണ്‍ യൂറോ ധനസഹായം നല്‍കുന്ന പദ്ധതി തൊഴില്‍മന്ത്രി റിച്ചാര്‍ഡ് ബ്രൂട്ടണ്‍ പ്രഖ്യാപിച്ചു. രണ്ടു ഘട്ടമായി പ്രഖ്യാപിക്കപ്പെട്ട പദ്ധതിയുടെ അപേക്ഷാനടപടികള്‍ ജൂലൈ മധ്യത്തോടെ അവസാനിക്കും.

പദ്ധതി താഴേക്കിടയില്‍ നിന്നും നടപ്പിലാക്കി തുടങ്ങുമെന്ന് മന്ത്രി പറഞ്ഞു. അഞ്ചു മില്ല്യന്‍ യൂറോ ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളിലെ സംഘങ്ങള്‍ക്കാണ് ലഭ്യമാക്കുക. അടുത്ത അഞ്ചു ബില്ല്യണ്‍ യൂറോയുടെ ഫണ്ട് ഓരോ കൌണ്ടിയിലും മികച്ച തൊഴിലവസരം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെ ഉയര്‍ന്നുവരുന്ന സംരംഭങ്ങള്‍ക്കോ ആശയങ്ങള്‍ക്കോ ആയി ലഭ്യമാക്കും.

നിലവില്‍ ലോക്കല്‍ അതോറിറ്റികളുടെ ഭാഗമായ ലോക്കല്‍ എന്റര്‍പ്രൈസ് ഓഫീസുകളെ ലക്ഷ്യം വച്ചുള്ളതാണ് പദ്ധതിയെന്ന് ബ്രൂട്ടണ്‍ പറഞ്ഞു. തലസ്ഥാനത്തെ ഉന്നതാധികാര കേന്ദ്രങ്ങളേക്കാള്‍ ഓരോ പ്രദേശങ്ങളിലേയും സംരംഭക സാധ്യതകളും മികച്ച സംരംഭകരേയും കണ്ടെത്തുക അതാതു പ്രദേശങ്ങളിലെ ലോക്കല്‍ അതോറിറ്റികളാണെന്നും അദ്ദേഹം പറയുന്നു.

Scroll To Top