Tuesday December 06, 2016
Latest Updates

മാസം ആയിരം യൂറോയെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തയാറെന്ന് അയര്‍ലണ്ടിലെ ഭൂരിപക്ഷം ജീവനക്കാരും;നിങ്ങളോ ?

മാസം ആയിരം യൂറോയെങ്കിലും പെന്‍ഷന്‍ ഫണ്ടില്‍ നിക്ഷേപിക്കാന്‍ തയാറെന്ന് അയര്‍ലണ്ടിലെ ഭൂരിപക്ഷം ജീവനക്കാരും;നിങ്ങളോ ?

ഡബ്ലിന്‍:ജോലി നേടുമ്പോള്‍ത്തന്നെ പെന്‍ഷന്‍ പദ്ധതികളില്‍ ഓട്ടോമാറ്റിക്കായി പേര് ചേര്‍ക്കുന്നതിനെ രാജ്യത്ത് ഭൂരിപക്ഷം തൊഴിലാളികളും പിന്തുണയ്ക്കുന്നതായി സ്റ്റേറ്റ് സ്ട്രീറ്റ് ഗ്ലോബല്‍ അഡൈ്വസേഴ്സിന്റെ റിപ്പോര്‍ട്ട്. സര്‍വേയില്‍ പങ്കെടുത്ത 80% പേരും ഈ രീതിയെ പിന്തുണച്ചു. വെറും 10ല്‍ ഒരാള്‍ മാത്രമാണ് ഇതിനെ എതിര്‍ത്തത്.

ഓരോ വര്‍ഷവും പെന്‍ഷന്‍ ഇനത്തില്‍ നിക്ഷേപിക്കുന്ന തുക വര്‍ദ്ധിപ്പിക്കുന്നതിനെ തങ്ങള്‍ പിന്തുണയ്ക്കുമെന്ന് 60% പേരും പറഞ്ഞു.

ഈയിടെ നടന്ന ഒരു പഠനത്തില്‍ പെന്‍ഷന്‍ തുകയായി ഓരോ മാസവും 1,000 യൂറോ വീതമെങ്കിലും പദ്ധതിയില്‍ നല്‍കണമെന്ന് ഓരോ ജോലിക്കാരും കരുതുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു.സര്‍ക്കാര്‍ വിഹിതം ഇതിനായി വര്‍ദ്ധിപ്പിക്കണം എന്നാണ് കൂടുതല്‍ പേരും ആഗ്രഹിക്കുന്നത്.മാത്രമല്ല 65വയസ്സിനു ശേഷവും ജോലിയില്‍ തുടരാനാണ് ആഗ്രഹിക്കുന്നതെന്ന് 42% പേര്‍ പ്രതികരിക്കുകയും ചെയ്തു.

Scroll To Top