Thursday January 18, 2018
Latest Updates

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി വേണമെന്ന് ആവശ്യം

സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി വേണമെന്ന് ആവശ്യം
ഡബ്ലിൻ:രാജ്യത്ത് സര്‍ക്കാരിന്റെ നേതൃത്വത്തില്‍ മോട്ടോര്‍ ഇന്‍ഷുറന്‍സ് കമ്പനി വേണമെന്ന് ഭൂരിപക്ഷം ജനങ്ങളുടെയും ആവശ്യം. ആര്‍.ടി.ഇക്കു വേണ്ടി അമറാഷ് നടത്തിയ സര്‍വേയിലാണ് പകുതിയിലേറെ അയര്‍ലണ്ടുകാരും ഈ ആവശ്യത്തെ പിന്തുണച്ചത്. സര്‍വേയില്‍ പങ്കെടുത്ത 67% പേരും ഈ ആവശ്യത്തെ പിന്തുണച്ചു. വെറും 16% പേര്‍ മാത്രമാണ് ഈ നിര്‍ദ്ദേശത്തെ എതിര്‍ത്തത്. 17% പേര്‍ ‘അറിയില്ല’ എന്ന് പ്രതികരിച്ചു.
രാജ്യത്തെ മോട്ടോര്‍ ഇന്‍ഷുറന്‍സ് പ്രീമിയം കുതിച്ചുയര്‍ന്നതാണ് ജനങ്ങളെ ഇത്തരത്തില്‍ ചിന്തിക്കാന്‍ നിര്‍ബന്ധിതരാക്കിയത്. കഴിഞ്ഞ വര്‍ഷം കാര്‍ ഇന്‍ഷുറന്‍സ് പ്രീമിയം ശരാശരി 255.82 യൂറോയില്‍ നിന്നും 10,849.42 യൂറോയായി വര്‍ദ്ധിച്ചു എന്നാണ് എ.എയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്. പല ഇന്‍ഷുറന്‍സ് കമ്പനികളും സേവനം അവസാനിപ്പിക്കുകയോ, തകരുകയോ ചെയ്തിട്ടുമുണ്ട്. രാജ്യത്തെ ഡ്രൈവര്‍മാരെ നിരാശയിലാഴ്ത്തുന്ന സ്ഥിതിയാണ് നിലവില്‍ മേഖലയിലുള്ളത്.
ആരാണ് ഈ വര്‍ദ്ധനയ്ക്കു പിന്നില്‍ എന്ന ചോദ്യത്തിന് 55% പേരും ഇന്‍ഷുറന്‍സ് കമ്പനികളാണ് എന്ന് പ്രതികരിച്ചു. 28% നിയമപരമായ കാരണങ്ങളാണ് എന്നു പറഞ്ഞപ്പോള്‍ 12% കാരണമായി ചൂണ്ടിക്കാട്ടിയത് ഡ്രൈവര്‍മാരെയാണ്.
Scroll To Top