Wednesday December 07, 2016
Latest Updates

പ്രസവാവധി:സര്‍ക്കാര്‍ പദ്ധതി ഉടന്‍ നടപ്പാവില്ലെന്ന് സൂചനകള്‍,ഫണ്ടില്ലാതെ പ്രഖ്യാപനം നടത്തിയത് അമ്പരപ്പിക്കുന്നെന്നു പ്രതിപക്ഷം

പ്രസവാവധി:സര്‍ക്കാര്‍ പദ്ധതി ഉടന്‍ നടപ്പാവില്ലെന്ന് സൂചനകള്‍,ഫണ്ടില്ലാതെ പ്രഖ്യാപനം നടത്തിയത് അമ്പരപ്പിക്കുന്നെന്നു പ്രതിപക്ഷം

ഡബ്ലിന്‍:ശിശുക്ഷേമ മന്ത്രി ജോണ്‍ റൈലി ഇന്നലെ പുറത്തു വിട്ട ചൈല്‍ഡ് കെയര്‍ ബെനഫിറ്റ് സംബന്ധിച്ച റിപ്പോര്‍ട്ടിലെ പല നിര്‍ദേശങ്ങളും ഒക്ടോബറിലെ ബജറ്റില്‍ തന്നെ നടപ്പാക്കാനാവുമെന്ന് ഉറപ്പില്ലെന്ന നിലപാടുമായി പ്രധാനമന്ത്രിയും ഉപ പ്രധാനമന്ത്രിയും രംഗത്തെത്തി.

എന്നാല്‍ ഉയര്‍ന്ന പരിഗണന നല്‍കി പദ്ധതി നടപ്പാക്കാന്‍ കാബിനറ്റ് പരിശ്രമിക്കുമെന്ന് പ്രധാനമന്ത്രി എന്ട കെന്നി വ്യക്തമാക്കി അതേ സമയം പദ്ധതികള്‍ പൂര്‍ണ്ണമായി നടപ്പാക്കാനുള്ള പണം ഇതേ വരെയും അനുവദിച്ചിട്ടില്ലെന്നു ഉപപ്രധാനമന്ത്രി ജോണ്‍ ബര്‍ട്ടന്‍ വെളിപ്പെടുത്തുകയും ചെയ്തു.

ഏര്‍ളി ചൈല്‍ഡ് കെയര്‍ എഡ്യൂക്കേഷന്‍ പദ്ധതിയും,പ്രസവാവധി ഒരു വര്‍ഷമാക്കുവാനുള്ള പദ്ധതിയും സമയബന്ധിതമായി നടപ്പാക്കുന്നത് സംബന്ധിച്ച് മന്ത്രി ജയിംസ് റൈലിയും ഇന്നലെ ഉറപ്പു പറഞ്ഞിരുന്നില്ലെന്നത് ശ്രദ്ധേയമാണ്.ഫണ്ട് ലഭ്യമാവുന്നതനുസരിച്ച് പദ്ധതി ഉടന്‍ ആരംഭിക്കുമെന്നാണ് ജയിംസ് റൈലി പറഞ്ഞത്.

ഒരു വര്‍ഷം പേരന്റല്‍ ലീവ് എന്ന പദ്ധതി ഈ വര്‍ഷം ആരംഭിക്കുകയില്ലെന്ന് ഉറപ്പായിട്ടുണ്ട്..അടുത്ത വര്‍ഷം തുടങ്ങി ഘട്ടം ഘട്ടമായി ഏതാനംവര്‍ഷങ്ങള്‍ കൊണ്ട് പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്. അടുത്ത 10 വര്‍ഷത്തേയ്ക്കുള്ള ബൃഹത്തായ പദ്ധതിയായാവും പുതിയ പരിഷ്‌കാരങ്ങള്‍ നടപ്പാക്കുകയെന്ന് ഉപ പ്രധാനമന്ത്രി നേരത്തെ തന്നെ സൂചന നല്‍കിയിരുന്നു.എന്നാല്‍ പ്രഖ്യാപനങ്ങള്‍ അല്ലാതെ യാതൊരു വിധ ടൈം ഫ്രൈമും ഇല്ലാതെയാണ് ഇന്നലെ പദ്ധതി രൂപരേഖ പുറത്തിറക്കിയത്.

ഐറിഷ് ടൈംസ് എഡിറ്റര്‍ ജയിംസ് ഒബ്രിയാന്‍ ഇന്നലെ അഭിപ്രായപ്പെട്ടത് സംഭവിക്കാനാണ് സാധ്യത.’തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ സര്‍ക്കാരുകള്‍ മനോഹരമായ ചൈല്‍ഡ് കെയര്‍ പദ്ധതികളുമായി രംഗത്ത് വരും.ജനങ്ങള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട വിഷയങ്ങള്‍ അതാണെന്ന് രാഷ്ട്രീയ ക്കാര്‍ക്ക് നന്നായറിയാം.ആഘോഷ പൂര്‍വമായ അലങ്കാര ചമയങ്ങളാല്‍ പൊതു ജനങ്ങളെ കൊതിപ്പിച്ച് നിര്‍ത്തും’ എന്നാണ് ഓ ബ്രിയന്റെ അഭിപ്രായം.

‘പത്തു വര്‍ഷം മുമ്പും ഇതേ പോലെ ഏര്‍ളി ചൈല്‍ഡ് കെയര്‍ പദ്ധതി അവതരിപ്പിച്ചതാണ്.അനന്തരം ഒന്നും സംഭവിച്ചില്ല. അതിന്റെ ഫലമാണ് അയര്‍ലണ്ടിലെ മാതാപിതാക്കള്‍ ഇപ്പോള്‍ അനുഭവിക്കുന്നത്.യൂറോപ്പിലെ ഏറ്റവും ഉയര്‍ന്ന ശിശു സംരക്ഷണ ചിലവുള്ള രാജ്യമായി അയര്‍ലണ്ട് മാറി’.ഐറിഷ് ടൈംസ് എഡിറ്റര്‍ പറയുന്നു.

മുഖ്യ പ്രതിപക്ഷ പാര്‍ട്ടിയായ ഫിയനാ ഫാള്‍ സര്‍ക്കാരിന്റെ നയത്തെ വിമര്‍ശിച്ചു രംഗത്തെത്തിയിട്ടുണ്ട്.’പണം കണ്ടു വെയ്ക്കാതെ പദ്ധതിയും പ്രഖ്യാപിച്ചിറങ്ങുന്ന സര്‍ക്കാര്‍ നിലപാട് അമ്പരപ്പിക്കുന്നതാണ്.വര്‍ദ്ധിച്ചു വരുന്ന ശിശു സംരക്ഷണ ചിലവിനു പ്രതിവിധി കണ്ടെത്താന്‍ സര്‍ക്കാരിന്റെ കാലാവധി കഴിയും വരെ കാത്തിരിക്കേണ്ടി വന്നത് ദൗര്‍ഭാഗ്യകരമായിപ്പോയി.പാര്‍ട്ടി വക്താവ് റോബര്‍ട്ട് ട്രോയി അഭിപ്രായപ്പെട്ടു.

Scroll To Top