Tuesday December 06, 2016
Latest Updates

പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കാന്‍ ആലോചന; പൂര്‍ണ്ണമായി പിന്‍വലിച്ചാല്‍ 10% ശമ്പളം കൂടും 

പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കാന്‍ ആലോചന; പൂര്‍ണ്ണമായി പിന്‍വലിച്ചാല്‍ 10% ശമ്പളം കൂടും 

ഡബ്ലിന്‍: അയര്‍ലണ്ടിലെ പൊതുമേഖല ജീവനക്കാരുടെ പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കുന്നതിനുള്ള നടപടികള്‍ ആരംഭിച്ചു. പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കുകയോ പൂര്‍ണ്ണമായി ഇല്ലാതാക്കുകയോ ചെയ്യുമെന്നാണ് റിപ്പോര്‍ട്ട്. വരുന്ന പൊതുതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടാണ് തീരുമാനം. 

2009 ല്‍ മുന്‍ സര്‍ക്കാരിലെ ധനമന്ത്രി ബ്രിയാന്‍ ലെനിഹാനാന് പെന്‍ഷന്‍ ലെവി ഏര്‍പ്പെടുത്തിയത്.20000 യൂറോ മുതല്‍ 60000 യൂറോ വരുന്ന മൊത്ത ശമ്പളം വാങ്ങുന്ന നഴ്‌സുമാരടക്കമുള്ള ബഹുഭൂരിപക്ഷം സര്‍ക്കാര്‍ ജീവനക്കാരും ശമ്പളത്തിന്റെ 10 % മാണ് ഇപ്പോള്‍ പെന്‍ഷന്‍ ലെവിയായി മാസം തോറും സര്‍ക്കാരിലേയ്ക്ക് അടയ്ക്കുന്നത്. ഇത്പിന്‍വലിക്കണമെന്ന് പബ്ലിക് സെക്ടര്‍ യൂണിയനുകള്‍ ദീര്‍ഘകാലമായി ആവശ്യപ്പെടുന്നതാണ്. ഈ ആവശ്യം പരിഗണിക്കാമെന്ന് ഇപ്പോള്‍ സര്‍ക്കാരില്‍ ധാരണയായതായാണ് റിപ്പോര്‍ട്ട്.

പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കുന്ന കാര്യം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണെന്ന് ഫിനഗേല്‍, ലേബര്‍ നേതൃത്വങ്ങള്‍ വ്യക്തമാക്കി. പെന്‍ഷന്‍ ലെവി പൂര്‍ണ്ണമായി എടുത്തു കളയാനും സാധ്യതയുണ്ടെന്ന് ഭരണ മുന്നണി നേതാക്കള്‍ വ്യക്തമാക്കി. എന്നാല്‍ രാജ്യത്തിന്റെ സാമ്പത്തിക സ്ഥിതി കൂടി പരിഗണിച്ചായിരിക്കും പെന്‍ഷന്‍ ലെവി പൂര്‍ണ്ണമായി പിന്‍വലിക്കുന്നത് സംബന്ധിച്ച് തീരുമാനം എടുക്കൂ.

സാമ്പത്തിക പ്രതിസന്ധിയുടെ പശ്ചാത്തലത്തില്‍ ഏര്‍പ്പെടുത്തിയ സാമ്പത്തിക നിയന്ത്രണങ്ങള്‍ ഘട്ടം ഘട്ടമായി പിന്‍വലിക്കാനുള്ള തീരുമാനത്തിലാണ് സര്‍ക്കാര്‍.ഇതിന്റെ ഭാഗമായാണ് പെന്‍ഷന്‍ ലെവി വെട്ടിച്ചുരുക്കുകയോ പൂര്‍ണ്ണമായിപിന്‍വലിക്കാനോ ആലോചിക്കുന്നത്. ഇതിലൂടെ വരുന്ന പൊതുതെരഞ്ഞെടുപ്പില്‍ ഭരണം നിലനിര്‍ത്താന്‍ പൊതുമേഖല ജീവനക്കാരുടെ വോട്ടുകള്‍ അനുകൂലമാക്കാനാകുമെന്ന്സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നു. ലെവി വെട്ടിച്ചുരുക്കുന്നത്തിനുള്ള പ്രഖ്യാപനം അടുത്ത ബജറ്റില്‍ ഉണ്ടായേക്കുമെന്നാണ് പ്രതീക്ഷ. ലെവി കുറയ്ക്കുന്നത് സംബന്ധിച്ച് ഇംപാക്റ്റ് അടക്കമുള്ള പബ്ലിക് സെക്ടര്‍ യൂണിയനുകളുമായി സര്‍ക്കാര്‍ ഉടന്‍ ചര്‍ച്ച ആരംഭിക്കും.

Scroll To Top