Friday December 09, 2016
Latest Updates

അയര്‍ലണ്ടിലെ വാടക വീടുകള്‍ പരിശോധിക്കാന്‍ എന്‍ സി ടി മോഡലില്‍ സര്‍ക്കാര്‍ സംവിധാനം,വീട്ടുടമസ്ഥരും, വാടകക്കാരും ജാഗ്രതൈ!

അയര്‍ലണ്ടിലെ വാടക വീടുകള്‍ പരിശോധിക്കാന്‍ എന്‍ സി ടി മോഡലില്‍ സര്‍ക്കാര്‍ സംവിധാനം,വീട്ടുടമസ്ഥരും, വാടകക്കാരും ജാഗ്രതൈ!

ഡബ്ലിന്‍:വാടകയ്ക്ക് നല്‍കപ്പെടുന്ന വീടുകള്‍ക്ക് ഗുണനിലവാരം ഉണ്ടെന്ന് ഉറപ്പാക്കാനായി എന്‍സിടി മോഡലില്‍ സര്‍ക്കാര്‍ സംവിധാനം വരുന്നു. ഇതുമായി ബന്ധപ്പെട്ട് ഇതുവരെ തീരുമാനങ്ങളൊന്നും എടുത്തിട്ടില്ലെങ്കിലും ഈ വര്‍ഷം തന്നെ സംവിധാനം നിലവില്‍ വരാന്‍ സാധ്യതയുണ്ടെന്ന് പരിസ്ഥിതി മന്ത്രാലയം വ്യക്തമാക്കി. സംവിധാനത്തിന്റെ ഭാഗമായി വീടുകള്‍ക്ക് ‘സര്‍ട്ടിഫിക്കേഷന്‍’ നല്‍കുന്ന രീതിയും നടപ്പില്‍ വരുത്തും.

രാജ്യത്ത് ഇപ്പോള്‍ ലഭിക്കുന്ന വാടക വീടുകളില്‍ പലതിനും ഭീമമായ വാടക നല്‍കുമ്പോഴും, ഗുണനിലവാരം തീരെയില്ല എന്ന് ഈയിടെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. വാടകക്കാരില്‍ പലരും ഇക്കാര്യം പുറത്തു പറയാന്‍ മടിക്കുകയാണെന്ന് ഹൗസിങ് ചാരിറ്റി സംഘടനയായ ത്രെഷോള്‍ഡും പറയുന്നു. ഈ സാഹചര്യത്തിലാണ് വീടുകള്‍ പരിശോധിച്ച് സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന സംവിധാനം നടപ്പില്‍ വരുത്താന്‍ സര്‍ക്കാര്‍ ആലോചിക്കുന്നത്. വാടക വീടെടുത്ത പലരും അതിന്റെ അറ്റകുറ്റ പണികള്‍ക്കായി വലിയ തുക ചെലവാക്കുന്ന സ്ഥിതിയാണ് നിലവിലുള്ളത്.

കൊടിയ തണുപ്പ്, ആവശ്യത്തിന് കാറ്റു കടക്കാത്ത അവസ്ഥ, ഉഷ്ണം, സുരക്ഷാ സംവിധാനങ്ങളുടെ പോരായ്മ എന്നിവയാണ് വാടക വീടുകളില്‍ താമസിക്കുന്നവര്‍ പൊതുവില്‍ അവുഭവിക്കുന്ന ബുദ്ധിമുട്ടുകള്‍. ചിലയിടങ്ങല്‍ ശരിയായ രീതിയില്‍ വയറിങ് പോലും നടത്തിയിട്ടില്ല. വീട് ഒഴിയേണ്ടി വരുമെന്നോ, വാടക കൂടുതല്‍ നല്‍കേണ്ടി വരുമെന്നോ പേടിച്ച് പലരും ഇക്കാര്യങ്ങള്‍ പുറത്തു പറയാതിരിക്കുകയാണ്.

Scroll To Top