Friday December 09, 2016
Latest Updates

ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ ബില്ലുമായി രംഗത്ത്,അര്‍ഹതപ്പെട്ട ബ്രേക്ക് എങ്കിലും ക്രമീകരിച്ചിട്ട് വേണം പുതിയ നിയമങ്ങളെന്ന് ജീവനക്കാര്‍ 

ജീവനക്കാരുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സര്‍ക്കാര്‍ പുതിയ ബില്ലുമായി രംഗത്ത്,അര്‍ഹതപ്പെട്ട ബ്രേക്ക് എങ്കിലും ക്രമീകരിച്ചിട്ട് വേണം പുതിയ നിയമങ്ങളെന്ന് ജീവനക്കാര്‍ 

ഡബ്ലിന്‍ ;മെച്ചപ്പെട്ട ആരോഗ്യ ദിശാ ബോധം കൈവരിക്കുന്നതിനുള്ള നടപടികള്‍ ജോലി സ്ഥലത്ത് കൃത്യമായി പാലിക്കുന്നതിനായി അയര്‍ലണ്ടിലെ മൂന്നു ലക്ഷത്തോളം വരുന്ന സര്‍ക്കാര്‍ ജീവനക്കാരെ പ്രാപ്തരാക്കാന്‍ വേണ്ടി പുതിയ നിയമം വരുന്നു.ആരോഗ്യകരമായ ഭക്ഷണ സമ്പ്രദായം,നടപ്പാക്കുന്നതിനും ജോലിയുള്ള ദിവസങ്ങളിലും കൂടുതല്‍ എക്‌സര്‍സൈസ് ചെയ്യുന്നതിന് ജീവനക്കാര്‍ക്ക് അവസരം ലഭിക്കുന്നതുമായ നടപടികള്‍ നടപ്പാക്കുന്നതിനും ജീവനക്കാരെ സഹായിക്കുവാന്‍ പുതിയ ബില്ലിലൂടെ സ്ഥാപന മേധാവികളോട് നിര്‍ദേശം നല്കുന്നുണ്ട്.
പുതിയ ബില്ലിലെ നിര്‍ദേശങ്ങള്‍ കര്‍ശനമായി നടപ്പാക്കാന്‍ സഹായിക്കണമെന്നു സ്ഥാപന മേധാവികള്‍ തയാറാവണമെന്നു മന്ത്രി ലിയോ വരെദ്കര്‍ അഭ്യര്‍ഥിച്ചു.
ജോലി സ്ഥലത്തേയ്ക്ക് പൊതു വാഹനങ്ങളിലോ ,നടന്നോ ഷെയര്‍ ചെയ്യാവുന്ന വാഹനങ്ങളിലോ വന്നെത്തുക,ജോലി സ്ഥലത്തോടനുബന്ധിച്ച് നടത്തത്തിനും ഓട്ടത്തിനും മറ്റ് എക്‌സര്‍സൈസ്‌കള്‍ ചെയ്യുന്നതിനുമായി ഗ്രൂപ്പ് അടിസ്ഥാനത്തില്‍ സംവിധാനങ്ങള്‍ ഒരുക്കുക,ആരോഗ്യകരമായ കാന്റീന്‍ സംവിധാനം ക്രമീകരിക്കുക,എല്ലാ സ്ഥാപനങ്ങളിലും പുകവലി നിരോധിത മേഖലകള്‍ ഉണ്ടാക്കുക,ജോലി സ്ഥലത്തെ മാനസിക സംഘര്‍ഷങ്ങള്‍ കുറയ്ക്കുന്നതിനായി മാനസികാരോഗ്യ പദ്ധതികള്‍ നടപ്പാക്കുക എന്നിങ്ങനെ നിരവധി നിര്‍ദേശങ്ങളാണ് പുതിയ ബില്ലില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്.
രാജ്യത്തെ സര്‍ക്കാര്‍ ജീവനക്കാര്‍ ഏവര്‍ക്കും മാതൃകാപരമായ ആരോഗ്യക്രമം പാലിക്കുന്നുവെന്ന് ഉറപ്പു വരുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്നു ആരോഗ്യമന്ത്രി പ്രസ്താവനയില്‍ പറഞ്ഞു.
അതെ സമയം ജീവനക്കാരുടെ ചില സംഘടനകള്‍ പുതിയ നീക്കത്തെ പരിഹസിച്ചു കൊണ്ട് രംഗത്തെത്തി.കൂടുതല്‍ ജോലി സമയം ഇല്ലായ്മ ചെയ്തും അര്‍ഹതപെട്ട ബ്രേക്ക് സമയം പോലും ലഭിക്കാതെയുമാണ് മിക്കവരും ജോലി ചെയ്യുന്നത് എന്നിരിക്കെ മന്ത്രിയുടെ നിര്‍ദേശങ്ങള്‍ പ്രായോഗികതയുമായി യാതൊരു ബന്ധവും ഇല്ലാത്തതാണെന്ന് ഹെല്‍ത്ത് സ്റ്റാഫ് കോ ഓര്‍ഡിനേഷന്‍ കമ്മിറ്റി കുറ്റപ്പെടുത്തി. 

Scroll To Top